നയൻതാര രക്ഷപ്പെട്ടതാണ്, ആ വീട്ടിൽ ലഭിക്കുമായിരുന്ന സ്ഥാനം; റംലത്ത് പിരിഞ്ഞത് കടലാസിൽ മാത്രം?

പ്രഭുദേവയുടെ മുൻ ഭാര്യ റംലത്തിന്റെ അഭിമുഖമാണ് തമിഴകത്ത് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ട് ഭാ​ഗങ്ങളായി പുറത്തിറങ്ങിയ അഭിമുഖത്തിലുടനീളം പ്രഭുദേവയെ പുകഴ്ത്തിക്കൊണ്ടാണ് റംലത്ത് സംസാരിക്കുന്നത്. അഭിമുഖം കണ്ട പലർക്കും ഇത് അത്ഭുതമായിരുന്നു. തന്നെ ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് കടന്ന്, പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് രണ്ടാമത് വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുന്ന പ്രഭുദേവയെ റംലത്തിന് ഇപ്പോഴും എങ്ങനെ സ്നേഹിക്കാനാകുന്നെന്ന് കമന്റുകൾ വരുന്നുണ്ട്.

തന്നെക്കുറിച്ച് തെറ്റായി ഒരിക്കലും പ്രഭുദേവ സംസാരിച്ചിട്ടില്ല. മക്കളെ നന്നായി നോക്കുന്നു. നല്ല അച്ഛനാണ്, മക്കളെന്നാൽ പ്രഭുദേവയ്ക്ക് ജീവനാണ് അതിനാൽ അദ്ദേഹത്തിനെതിരെ സംസാരിക്കില്ലെന്നാണ് റംലത്ത് പറയുന്നത്. മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നുണ്ട്, എന്നെ വിളിച്ച് സംസാരിക്കുന്നെന്നും റംലത്ത് വ്യക്തമാക്കി. റെ​ഗുലറായി സംസാരിക്കാറുണ്ട്, മക്കളുടെ കാര്യങ്ങൾ എല്ലാം ഞങ്ങൾ പരസ്പരം ചർച്ച ചെയ്യുമെന്നും റലംത്ത് പറയുന്നുണ്ട്.

Ramlath

പ്രഭുദേവയെ ഇന്നും റംലത്ത് എത്ര മാത്രം സ്നേഹിക്കുന്നെന്ന് അഭിമുഖത്തിൽ നിന്നും വ്യക്തമാണ്. മനസിൽ ഇന്നും തന്റെ ഭർത്താവായാണ് പ്രഭുദേവയെ റംലത്ത് കാണുന്നത്. നെറുകയിൽ സിന്ദൂരവുമുണ്ട്. നയൻതാര-പ്രഭുദേവ ബന്ധം ഇല്ലാതാകാൻ കാരണം ഇതായിരിക്കാമെന്നും അഭിപ്രായമുണ്ട്. പ്രഭുദേവയും നയൻതാരയും പ്രണയത്തിലായ കാലത്താണ് റംലത്തിന്റെ വിവാഹ ജീവിതം തകരുന്നത്. ആദ്യം എതിർത്തെെങ്കിലും പിന്നീട് വിവാഹ മോചനത്തിന് റംലത്ത് തയ്യാറായി.

വലിയ തുക ജീവനാംശവും നൽകി. എന്നാൽ അധികം വെെകാതെ പ്രഭുദേവ-നയൻതാര ബ്രേക്കപ്പ് വാർത്തയും പുറത്ത് വന്നു. റിപ്പോർട്ടുകൾ പ്രകാരം പ്രഭുദേവയുമായുള്ള ബന്ധത്തിലെ സാഹചര്യം നയൻതാരയ്ക്ക് ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല. ഒരുമിച്ച് ജീവിക്കാൻ സിനിമാ കരിയർ വിടാൻ നയൻതാര തയ്യാറായി, മതം മാറിയതും ഇതിന് വേണ്ടിയാണെന്ന് അഭ്യൂഹം വന്നു. എന്നാൽ ഇത്രയൊക്കെ നയൻതാര ത്യജിച്ചെങ്കിലും പ്രഭുദേവ ചില കാര്യങ്ങളിൽ ഉറച്ച് നിന്നു. മക്കൾക്കാണ് പ്രഥമ പരി​ഗണനയെന്ന് പ്രഭുദേവ നയൻതാരയോ‌ട് വ്യക്തമാക്കിയിരുന്നെന്നാണ് റിപ്പോർട്ടുകൾ.

Ramlath  Nayanthara

പ്രഭുദേവയുമായി പിരിഞ്ഞത് നയൻതാരയെടുത്ത ഉചിത തീരുമാനമാണെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. റംലത്ത് പിരിഞ്ഞിട്ടും പ്രഭുദേവയെ ഭർത്താവായി കാണുന്നു, മക്കളെ വിട്ട് ഒരു ജീവിതം പ്രഭുദേവയ്ക്കില്ല. അന്ന് പ്രഭുദേവയെ വിവാഹം ചെയ്തിരുന്നെങ്കിൽ ഫലത്തിൽ രണ്ടാം ഭാര്യയുടെ സ്ഥാനമായേനെ നയൻതാരയ്ക്ക്. ഇത് മനസിലാക്കിയ നയൻതാര ബന്ധം പിരിഞ്ഞ് രക്ഷപ്പെട്ടതാണെന്ന് ആരാധകർ പറയുന്നു. രണ്ടാം ഭാര്യയുടെ സ്ഥാനത്ത് നിൽക്കേണ്ടി വന്ന നടിമാർ സിനിമാ ലോകത്തുണ്ട്. പലരുടെയും ജീവിതം പ്രശ്ന കലുഷിതമായിരുന്നു.

എന്നാൽ നയൻതാര അപകടം മനസിലാക്കി ഉചിത തീരുമാനം എടുത്തു. പ്രഭുദേവയെ കുറ്റപ്പെടുത്തിക്കൊണ്ട് വരുന്ന കമന്റുകളും വന്നിട്ടുണ്ട്. പ്രഭുദേവ യഥാർത്ഥത്തിൽ റംലത്തിനോട് ചെയ്തത് വലിയ തെറ്റാണ്, എന്നാൽ നിഷ്കളങ്കയായ റംലത്ത് ഇത് മനസിൽ വെക്കാതെ ഇന്നും സ്നേഹിക്കുന്നെന്നാണ് അഭിപ്രായങ്ങൾ. ഹിമാനി സിം​ഗ് എന്നാണ് പ്രഭുദേവയുടെ ഇപ്പോഴത്തെ ഭാര്യയുടെ പേര്.

മറുവശത്ത് നയൻതാര വിഘ്നേശ് ശിവനൊപ്പം കുടുംബ ജീവിതം നയിക്കുന്നു. ഉയിർ ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്. വിവാഹം ചെയ്യണമെങ്കിൽ നയൻതാര കരിയർ വിടണമെന്ന് പ്രഭു​ദേവയ്ക്ക് നിബന്ധനയുണ്ടായിരുന്നു. എന്നാൽ വിഘ്നേശ് ശിവൻ നയൻതാരയുടെ കരിയറിന് പൂർണ പിന്തുണ നൽകി ഒപ്പം നിൽക്കുന്നു. റംലത്ത് ഇന്ന് തന്റെ രണ്ട് മക്കൾക്കൊപ്പമാണ് കഴിയുന്നത്.

More from Filmibeat

Read more about: prabhu deva nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X