നിർമാതാക്കൾ ഒഴിവാക്കി, സിനിമയില്ലാതായി; കരഞ്ഞ് കൊണ്ട് രമ്യ കൃഷ്ണൻ; അന്ന് തുണയായത്

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നടിമാർക്ക് ഇനി എത്ര വലിയ നെ​ഗറ്റീവ് വേഷം ലഭിച്ചാലും രമ്യ കൃഷ്ണൻ ചെയ്ത നീലാംബരി എന്ന കഥാപാത്രത്തിന് പിന്നിലായിരിക്കും സ്ഥാനം. 1999 ൽ പുറത്തിറങ്ങിയ പടയപ്പ എന്ന സിനിമയിൽ രജിനികാന്തിനൊപ്പത്തിനൊപ്പം നിന്ന് രമ്യ കൃഷ്ണൻ പെർഫോം ചെയ്തു. രമ്യ കൃഷ്ണന്റെ കരിയറിൽ വഴിത്തിരിവായ സിനിമയാണിത്. തൊണ്ണൂറുകളിൽ നായിക നടിയായി നിരവധി സിനിമയിൽ അഭിനയിച്ച രമ്യ കൃഷ്ണന് പക്ഷെ മുൻനിര നടിയായി മാറുക എളുപ്പമല്ലായിരുന്നു. പടയപ്പയ്ക്ക് മുമ്പ് നായികയായി ശ്രദ്ധിക്കപ്പെടാൻ രമ്യ കൃഷ്ണന് കഴിഞ്ഞിരുന്നില്ല.

പല സിനിമകളും പരാജയപ്പെട്ടു. ചില പ്രൊജക്ടുകൾ നടന്നില്ല. അഭിനയിച്ച ഭാഷകളിലൊന്നും രമ്യക്ക് ഭാ​ഗ്യം തുണച്ചില്ല. എന്നാൽ പ‌ടയപ്പ റിലീസ് ചെയ്തതോടെ എല്ലാം മാറി. തെലുങ്ക് സിനിമാ ലോകത്ത് അവ​ഗണനകൾ നേരിടേണ്ടി വന്ന ഒരു കാലം രമ്യ കൃഷ്ണനുണ്ട്. പല പ്രൊജക്ടുകളിലും രമ്യയെ നായികയായി ആദ്യം തീരുമാനിക്കുകയും അവസാന നിമിഷം ഒഴിവാക്കുകയുമുണ്ടായി. അന്ന് രമ്യ കൃഷ്ണനെ തുണച്ചത് അല്ലാരി മൊ​ഗുഡു എന്ന സിനിമയാണ്. 1992 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് കെ രാഘവേന്ദ്ര റാവുവാണ്. മോഹൻ ബാബുവാണ് ചിത്രത്തിൽ നായകാനായത്. സൂപ്പർഹിറ്റായ സിനിമ രമ്യ കൃഷ്ണന്റെ കരിയറിന് പുതുജീവൻ നൽകി.

Ramya Krishnan

അല്ലാരി മൊ​ഗുഡുവിന്റെ 100ാം ദിന ആഘോഷത്തിൽ വേദിയിൽ സംസാരിക്കവെ രമ്യ കൃഷ്ണൻ കരഞ്ഞിരുന്നു. ഈ സിനിമയ്ക്ക് മുമ്പ് താൻ നേരിട്ട അനുഭവങ്ങൾ ഓർത്താണ് നടി കരഞ്ഞത്. പ്രൊഡ്യൂസർമാർ സിനിമകളിൽ നിന്ന് എന്നെ ഒഴിവാക്കി. ഒരുപാട് തവണ അങ്ങനെ സംഭവിച്ചു. എന്നാൽ രാഘവേന്ദ്ര റാവു തന്നെ വിശ്വസിച്ചെന്ന് രമ്യ കൃഷ്ണൻ പറഞ്ഞു.അതേസമയം ഈ ഹിറ്റിന് ശേഷവും ഉയർച്ച താഴ്ചകൾ രമ്യ കൃഷ്ണന്റെ കരിയറിലുണ്ടായിട്ടുണ്ട്.

പടയപ്പയാണ് രമ്യയുടെ ഇമേജ് ബ്രേക്കിം​ഗ് മൂവിയായത്. പിന്നീട് വർഷങ്ങൽക്കിപ്പുറമാണ് സമാന അലയൊലികളുണ്ടാക്കിയ കഥാപാത്രം രമ്യക്ക് ലഭിക്കുന്നത്. ബാഹുബലി എന്ന സിനിമയിലെ രാജമാത എന്ന കഥാപാത്രം രമ്യ അനശ്വരമാക്കി. അന്തരിച്ച നടി ശ്രീദേവിക്ക് പകരമാണ് രമ്യ ഈ സിനിമയിൽ അഭിനയിച്ചത്.

Ramya Krishnan

1983 ൽ പുറത്തിറങ്ങിയ വെള്ളെെ മനസ് എന്ന സിനിമയിലൂടെയാണ് രമ്യ കൃഷ്ണൻ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. 1986 ൽ നേരം പുലരുമ്പോൾ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്കും കടന്ന് വന്നു. യാഷ് ചോപ്രയുടെ പരംപര എന്ന സിനമയിലൂടെ ബോളിവുഡിലും രമ്യ കൃഷ്ണൻ സാന്നിധ്യമറിയിച്ചു. 200 ലേറെ സിനിമകളിൽ രമ്യ കൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. ടോളിവുഡിലെ പ്രമുഖ സംവിധായകൻ കൃഷ്ണ വംശിയെയാണ് രമ്യ വിവാഹം ചെയ്തത്. 2003 ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനുമുണ്ട്. റിത്വിക് വംശി എന്നാണ് മകന്റെ പേര്. വിവാഹിതയാകുമ്പോൾ 33 വയസുകാരിയാണ് രമ്യ കൃഷ്ണൻ. കൃഷ്ണ വംശിയുടെ പ്രായം 41 ഉം.

More from Filmibeat

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X