ആകാശ ഗംഗ 2വില്‍ രമ്യാ കൃഷ്ണനും? ഹൊറര്‍ ത്രില്ലറില്‍ ബാഹുബലി താരവും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
ചാലക്കുടിക്കാരന്‍ ചങ്ങാതിക്കു ശേഷം സംവിധായകന്‍ വിനയന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ആകാശഗംഗ 2. സംവിധായകന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായുളള വിവരം അടുത്തിടെയായിരുന്നു പുറത്തുവന്നത്. ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം വിനയന്‍ തന്നെയായിരുന്നു നടത്തിയത്. മലയാളത്തിനൊപ്പം തമിഴിലും ചിത്രം എത്തുമെന്നാണ് അറിയുന്നത്.
ആകാശ ഗംഗ 2വില്‍ നടി രമ്യാ കൃഷ്ണനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തും നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബാഹുബലി സീരിസിന്റെ വിജയത്തിനു ശേഷം മലയാളി പ്രേക്ഷകര്‍ക്കും ഏറെ സുപരിചതയായ താരമാണ് രമ്യാ കൃഷ്ണന്‍. ചിത്രത്തില്‍ എല്ലാംകൊണ്ടും പുതിയ സാങ്കേതിക വിദ്യകള്‍ തന്നെയായിരിക്കും ഉപയോഗിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായിട്ടാണ് ആകാശ ഗംഗ രണ്ടാം ഭാഗം എത്തുന്നത്. മിക്കവാറും ത്രീഡി രൂപത്തിലായിരിക്കും സിനിമയെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതുമുഖ നായികയും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിദ്ധിഖ് ആസിഫ് അലി, ശ്രീനാഥ് ഭാസി,വിഷ്ണു ഗോവിന്ദ്,ഹരീഷ് കണാരന്‍, സലീംകുമാര്‍,ആരതി, പ്രവീണ,എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാട് ,പൊളളാച്ചി,കൊച്ചി തുടങ്ങിയവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ഓണം റിലീസായി സിനിമ തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications