ആ വാര്‍ത്ത സത്യമല്ല, എനിക്കങ്ങനെ ഒരു ഉദ്ദേശം ഇല്ല: രമ്യ നമ്പീശന്‍
നായിക എന്ന നിലയിലും ഗായിക എന്ന നിലയിലും രമ്യ നമ്പീശന്‍ ഇപ്പോള്‍ തമിഴകത്തും മലയാളത്തിലും ഒരു പോലെ തിളങ്ങുകയാണ്. റോള് ചെറുതാണെങ്കിലും തന്റെ ഭാഗം ഭംഗിയാക്കുന്നതോടെ രമ്യ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു.
പാട്ടിലും അഭിനയത്തിലും മികവ് തെളിയ്ച്ച രമ്യ നമ്പീശന്‍ അടുത്തതായി സിനിമാ സംവിധാന രംഗത്തേക്ക് തിരിയുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിന് പിന്നാലെ നടി സിനിമാ നിര്‍മിയ്ക്കാന്‍ ഇറങ്ങുന്നു എന്ന വാര്‍ത്തയും കേട്ടു.

എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത നിഷേധിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെ ഒരു വാര്‍ത്ത തെറ്റാണെന്ന് രമ്യ നമ്പീശന്‍ പറഞ്ഞു. ഒരു സിനിമ നിര്‍മിക്കാനുള്ള ഉദ്ദേശം എനിക്കിപ്പോഴില്ല. ഇപ്പോള്‍ ശ്രദ്ധ പാട്ടിലും അഭിനയത്തിലുമാണ് - രമ്യ വ്യക്തമാക്കി.
ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ഒടുവില്‍ രമ്യ മലയാളത്തില്‍ വേഷമിട്ടത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആദ്യഭാര്യയായുള്ള ഒരു അതിഥി വേഷമായിരുന്നു താരത്തിന്. തമിഴില്‍ നാലു പൊലീസും നല്ല ഇരുന്ത ഓരം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ രമ്യ. രണ്ടാവതു പടം എന്ന ചിത്രമാണ് മറ്റൊന്ന്.


Click it and Unblock the Notifications