»   » ബാഹുബലിയിലെ തന്റെ മകന് പിന്നിലൊരു രഹസ്യമുണ്ട്, വെളിപ്പെടുത്തലുമായി പൽവാൽ ദേവന്‍!!

ബാഹുബലിയിലെ തന്റെ മകന് പിന്നിലൊരു രഹസ്യമുണ്ട്, വെളിപ്പെടുത്തലുമായി പൽവാൽ ദേവന്‍!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയുടെ വിജയം സിനിമത്തിന് പിന്നില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു രഹസ്യമായിരുന്നു. കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ് ? ആ രഹസ്യം കാണാന്‍ വേണ്ടി ഇന്ത്യ മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം കിട്ടിയെങ്കിലും സിനിമയില്‍ ഇനിയും ആശയ കുഴപ്പങ്ങള്‍ നല്‍കുന്ന കാര്യങ്ങളുണ്ട്.

ചിത്രത്തിലെ വില്ലനാണ് റാണ ദഗ്ഗുപതി അവതരിപ്പിച്ച കഥാപാത്രം പൽവാൽ ദേവന്‍ എന്ന കഥാപാത്രം. ആദ്യഭാഗത്ത് പൽവാൽ ദേവന്റെ മകന്‍ ഭദ്ര എന്നയാളെ കാണിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് സിനിമയില്‍ ഭാര്യ ഇല്ലെന്നുള്ളതാണ് വിസ്മയകരമായ കാര്യം. പിന്നെ എങ്ങനെ ഈ മകന്‍ ഉണ്ടായി എന്നുള്ളതാണ് ഇപ്പം എല്ലാവരെയും കുഴപ്പിക്കുന്ന ചോദ്യം.

പൽവാൽ ദേവന് അമ്മയില്ലാത്ത മകന്‍

ഭദ്രന്‍ എന്ന കഥാപാത്രമാണ് പൽവാൽ ദേവന്‍റെ മകന്‍. അച്ഛന്റെ വീരം പറഞ്ഞു നടക്കുന്ന മകനെയാണ് ആദ്യ ഭാഗത്തില്‍ കാണിക്കുന്നത്. മഹോന്ദ്ര ബാഹുബലി ഭദ്രനെ കൊല്ലുന്നതും ചിത്രത്തിലുണ്ട്. എന്നാല്‍ പൽവാൽ ദേവന് ഭാര്യയുള്ളതായിട്ടോ മകന് അമ്മയുള്ളതായി കാണിക്കുന്നില്ല എന്നത് ആശയ കുഴപ്പമുണ്ടാക്കുന്നു.

ആശയകുഴപ്പമുണ്ടാക്കുന്ന ചോദ്യം

ചിത്രത്തില്‍ പൽവാൽ ദേവന് ഭാര്യ ഇല്ല എന്നുള്ളത് ആളുകളെ വീണ്ടും ആശയ കുഴപ്പത്തിലാക്കുകയാണ്. അത്തരം ചോദ്യങ്ങള്‍ ഇനിയും ചിത്രത്തില്‍ അവശേഷിക്കുകയാണ്. എന്നാല്‍ റാണ ദഗ്ഗുപതി തന്നെ അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്.

റാണയുടെ മറുപടി

അവശേഷിക്കുന്ന ചോദ്യത്തിന് റാണ ദഗ്ഗുപതി തന്നെ രസകരമായി മറുപടി പറഞ്ഞിരിക്കുകയാണ്. ചിത്രത്തില്‍ ഭദ്ര എന്ന് പേരുള്ള മകന് അമ്മ ഇല്ലെന്നും മകന്‍ വാടക ഗര്‍ഭപാത്രത്തിലുടെ ജനിച്ചതായിരിക്കുമെന്നു ജനങ്ങള്‍ക്ക് പറയേണ്ടി വന്ന അവസ്ഥയിലാണെന്നാണ് റാണ പറയുന്നത്.

എന്തു കൊണ്ട് ബാഹുബലി ബോളിവുഡില്‍ നിര്‍മ്മിച്ചില്ല

ബാഹുബലി എന്തുകൊണ്ടാണ് ബോളിവുഡില്‍ നിര്‍മ്മിക്കാത്തത് എന്നുള്ള ചോദ്യത്തിന് റാണയുടെ മറുപടി ഇങ്ങനെയായിരുന്നു. ഒരു കൂട്ടം ആളുകളുടെ കഷ്ടപാടുകളാണ് ബാഹുബലിയുടെ പിന്നില്‍. അതില്‍ വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനമുണ്ടെന്നും ബോളിവുഡില്‍ നിന്നും അതൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും
റാണ പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം

അഞ്ചു വര്‍ഷമാണ് ബാഹുബലിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ടത്. അതിനിടയില്‍ വലിയെരു സൗഹൃദ വലയമാണ് സിനിമക്ക് വേണ്ടി ഉണ്ടായിരുന്നതെന്നാണ് റാണ പറയുന്നത്. അത് സിനിമയുടെ വിജയത്തിന് പിന്നിലെ വലിയൊരു കാരണമായി മാറിയിരുന്നു.

English summary
Baahubali 2: Rana Daggubati Finally Reveals The Mystery Of Bhalladeva's Wife & It Will Make You Rofl

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam