റാണയ്ക്ക് വൃക്ക രോഗം? അമേരിക്കയിൽ ചികിത്സയില്‍! അമ്മ വൃക്ക ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യൻ സിനിമ ലോകത്തെ ചർച്ച വിഷയം നടൻ റാണ ദഗ്ഗുപതിയുടെ ആരോഗ്യ പ്രശ്നത്തെ കുറിച്ചാണ്. വൃക്ക രേഗത്തെ തുടർന്ന് താരം അമേരിക്കയിൽ ചികിത്സയിലാണെന്നും അമ്മ താരത്തിന്റെ വൃക്ക ദാനം ചെയ്യുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

കഴിഞ്ഞ കുറച്ചു നാളുകളായി താരം കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്നും ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ ചികിത്സയിൽ ഫലം കാണാത്തതുകൊണ്ടാണ് വിധഗ്ദ ചികിത്സയ്ക്ക് അമേരിക്കയിൽ പോയതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ റാണ ഇതുവരെ അസുഖത്തെ കുറിച്ചോ പുറത്തു വന്ന വാർത്തകളെ കുറിച്ചോ പ്രതികരിച്ചിട്ടില്ല.
റാണയുടെ അസുഖ സംബന്ധമായ വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. കണ്ണ് സംബന്ധമായ പ്രശ്നം ഒഴിച്ചാൽ താരത്തിന് വേറെ അസുഖമൊന്നുമില്ലെന്ന് പിതാവ് സുരേഷ് ബാബു പ്രതികരിച്ചിരുന്നു. കൂടാതെ റാണയുടെ പുതിയ ചിത്രമായ വിരാടപർവത്തിൽ താരം ജോയിൻ ചെയ്യാത്തതിനാൽ ചിത്രീകരണം മാറ്റിവെച്ചുവെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകരും തെന്നിന്ത്യൻ സിനിമ ലോകവും.


Click it and Unblock the Notifications