റാണയുടെ ലുക്ക് കണ്ട് ഞെട്ടി!! സിക്സ് പാക്ക് എവിടെ, ശരീരഭാരം കുറച്ചത് സായ് പല്ലവിയ്ക്ക് വേണ്ടിയോ?
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്തും ബോളിവുഡിലും നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് റാണ ദഗുഭാട്ടി. രാജ മൗലിയുടെ ബാഹുബലി റാണയുടെ കരിയർ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. തെലുങ്കിൽ തിളങ്ങി നിന്നിരുന്ന റാണ മലയാളികളുടേയും പ്രിയപ്പെട്ട തരമായി മാറുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റാണയുടെ പുതിയ ഗെറ്റപ്പാണ്. സിക്സ് പാക്കൽ വടിവൊത്ത ശരീരവുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ റാണയുടെ ഇപ്പോഴത്തെ രൂപം കണ്ടാൽ എല്ലാവരും ഞെട്ടും. പാക്കൊക്കെ പോയി മെലിഞ്ഞ രൂപത്തിലാണ് താരം. റാണയുടെ ഏറ്റവും പുതിയ ചിത്രമായ വിരാട്ട പർവ്വം 1992 ന് വേണ്ടിയാണത്രേ മെലിഞ്ഞത്.
സായ് പല്ലവിയാണ് ചിത്രത്തിൽ റാണയുടെ നായികയായി എത്തുന്നത്. ഈ ചിത്രത്തിനു വേണ്ടി ശരീര ഭാരം കുറയ്ക്കേണ്ടതുണ്ടായിരുന്നുവത്രേ- ഒരു വിനോദ വെബ്സൈറ്റാണ് ഇത് സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ആക്ഷൻ റൊമാന്റിക് ഗണത്തുൽ വരുന്ന ചിത്രമാണിത്. വിരാട്ട് പർവ്വം 1992 ന് പുറമോ ഹാഥി മേരി സാഥി രാണയുടെ പുറത്തു വരുനുള്ള ചിത്രമാണ്. തമിഴ് താരം വിഷ്ണു വിശാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്


Click it and Unblock the Notifications











