പിണക്കം മറന്ന് റാണയും തൃഷയും ഒരുമിക്കുന്നു? കൂടിച്ചേരലിന് നിമിത്തമായത് ആര്യയും സയേഷയും? കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ തൃഷ ഇന്നും അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ആരാധകര്‍ നേരത്തെ തന്നെ ചര്‍ച്ച തുടങ്ങിയിരുന്നു. പ്രണയ പരാജയമാണോ താരത്തിനെ ഇത്തരത്തിലൊരു തീരുമാനമെടുക്കാനായി പ്രേരിപ്പിച്ചതെന്നായിരുന്നു പലരും ചോദിച്ചത്. ബാഹുബലിയിലെ ബല്ലാലദേവനായി പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ റാണ ദഗ്ഗുപതിയുമായി തൃഷ നേരത്തെ പ്രണയത്തിലായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവരും അറിയാവുന്നതാണ്.
തുടക്കത്തില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും മറ്റുമായി ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തോന്നിയതോടെയാണ് എന്നാണ് വിവാഹമെന്ന് ആരാധകര്‍ ചോദിച്ചുതുടങ്ങിയത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. കരണ്‍ ജോഹറിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റാണ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. 10 വര്‍ഷത്തോളം തന്റെ അടുത്ത സുഹൃത്തായിരുന്നു തൃഷയെന്നും പിന്നീട് പ്രണയിനിയായി മാറുകയായിരുന്നുവെന്നും ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ലെന്നുമായിരുന്നു അന്ന് റാണ പറഞ്ഞത്. ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ആര്യയും സയേഷയും വിവാഹിതരാവുന്നുവെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ആര്യയ്ക്ക് ആശംസ അറിയിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. രാണയായിരുന്നു ആദ്യമെത്തിയത്. പിന്നാലെ തന്നെ തൃഷയും ആശംസ അറിയിച്ചിരുന്നു. ആര്യ നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഹഹ താങ്ക്‌സ് മച്ചാ, നിങ്ങളുടേതിന് കാത്തിരിക്കുന്നുവെന്നായിരുന്നു ആര്യ കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ ട്വീറ്റ് വൈറലായി മാറിയിട്ടുണ്ട്.


Click it and Unblock the Notifications