റാണയുടെ സഹോദരൻ അഭിരാം വിവാ​ഹിതനാകുന്നു, ശ്രീ റെഡ്ഡിക്കൊപ്പമുള്ള ഇന്റിമേറ്റ് ചിത്രങ്ങൾ വീണ്ടും വൈറൽ!

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് റാണ ദഗുബാട്ടി. ബാഹുബലി എന്ന ചിത്രത്തിലെ പൽവാൾ ദേവൻ എന്ന കഥാപാത്രം നിരവധി ആരാധകരെയാണ് റാണയ്ക്ക് നേടി കൊടുത്തത്.

പിന്നീടിങ്ങോട്ട് ഒട്ടനേകം സിനിമകളുടെ ഭാഗമായി റാണ. സിനിമാ കുടുംബത്തിൽ നിന്നും തന്നെയാണ് റാണയുടെ വരവ്. നിർമാതാവ് ഡി.സുരേഷ് ബാബുവാണ് റാണയുടെ പിതാവ്. തെലുങ്ക് സിനിമയിലെ ഏറ്റവും പ്രസിദ്ധനായ നിര്‍മാതാക്കളില്‍ ഒരാളായ ഡി. രാമനായിഡുവിന്റെ മകനാണ് സുരേഷ് ബാബു.

രാമനായിഡു ആയിരുന്നു സുരേഷ് പ്രൊഡക്ഷന്‍സിന്റെ സ്ഥാപകന്‍. മാത്രമല്ല തെലുങ്കിലെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരങ്ങളില്‍ ഒരാളായ വെങ്കിടേഷ് റാണയുടെ അമ്മാവന്‍ കൂടിയാണ്. റാണ മാത്രമല്ല സഹോദരൻ അഭിരാം ദ​ഗുബാട്ടിയും സിനിമയിൽ സജീവമാണ്. സിനിമകളിലെ പ്രകടനത്തതിലൂടെ പ്രശസ്തി നേടുന്നതിനേക്കാൾ കൂടുതൽ അഭിരാം വാർത്തകളിൽ നിറഞ്ഞത് മീടു അടക്കമുള്ള വിവാ​ദ സംഭവങ്ങളിലൂടെയാണ്.

Rana Daggubati

കുറച്ച് നാളുകൾക്ക് മുമ്പ് ടോളിവുഡിൽ കോളിളക്കം ഉണ്ടായത് നടി ശ്രീ റെഡ്ഡിക്കൊപ്പമുള്ള അഭിരാമിന്റെ സ്വകാര്യ ചിത്രങ്ങൾ‌ പുറത്ത് വന്നപ്പോഴാണ്. സുരേഷ് ബാബുവിന്റെ മകന്‍ അഭിരാം ദ​ഗുബാട്ടി തന്നെ വഞ്ചിച്ചു എന്നാണ് ശ്രീ റെഡ്ഡി അന്ന് ആരോപിച്ചത്. സ്റ്റുഡിയോയില്‍ വെച്ച് അയാള്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു.

തെലുങ്ക് സിനിമ ലോകം ഭരിക്കുന്ന നിര്‍മാതാവിന്റെ മകന്‍ സ്ഥിരമായി സ്റ്റുഡിയോയിലേക്ക് വിളിക്കാറുണ്ടായിരുന്നു. സംസാരിക്കാന്‍ ആണെങ്കില്‍ മാത്രം വരാം എന്നാണ് ഞാൻ പറയാറുള്ളത്. എന്നാല്‍ ഓരോ തവണയും അയാള്‍ എന്നെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നുവെന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു.

ശേഷം ഒരു തെലുങ്ക് ചാനലിന് അഭിമുഖം നൽകിയപ്പോഴാണ് അഭിരാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ ശ്രീ റെഡ്ഡി പുറത്ത് വിട്ടതും. അഭിരാം... നിനക്ക് നാണം തോന്നുന്നില്ലേ എന്നായിരുന്നു ശ്രീ റെഡ്ഡി ടിവി ചാനലില്‍ ഇരുന്ന് ചോദിച്ചത്. എങ്ങനെയാണ് സ്റ്റുഡിയോയില്‍ വെച്ച് എന്നോട് പെരുമാറിയത് എന്ന് നിനക്ക് അറിയില്ലേ? എല്ലാവര്‍ക്കും വേണ്ടത് തെളിവല്ലേ... ഇതാ തെളിവുകള്‍ എന്നുപറഞ്ഞുകൊണ്ടായിരുന്നു ശ്രീ റെഡ്ഡി ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ശ്രീ റെഡ്ഡി ചിത്രങ്ങൾ പുറത്ത് വിട്ടതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പുകളാണ് പ്രചരിച്ചത്.

Abhiram

ഇപ്പോഴിതാ അഭിരാം വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്തകൾ പരന്നതോടെ ശ്രീ റെഡ്ഡി വിഷയം വീണ്ടും ആരാധകർക്കിടയിലും സോഷ്യൽമീ‍ഡിയയിലും വീണ്ടും ചർച്ചയാവുകയാണ്. തന്റെ ഇളയ മകൻ അഭിരാമിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സുരേഷ് ബാബു അടുത്തിടെ പറഞ്ഞതായാണ് റിപ്പോർ‌ട്ട്.

കുടുംബ സുഹൃത്തായ പെൺകുട്ടിയെ തന്നെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നതത്രേ. അഭിരാമിന്റെ മുത്തച്ഛൻ രാമനായിഡുവിന്റെ ബന്ധത്തിലുള്ളതാണ് പെൺകുട്ടി. എന്നാൽ വിവാഹ നിശ്ചയത്തിന്റെയും വിവാഹ ചടങ്ങുകളുടെയും തിയ്യതികൾ തീരുമാനിച്ചിട്ടില്ല.

ഇരുകുടുംബങ്ങളും തീരുമാനത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. അഭിരാമിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന വാർത്തകൾ പ്രചരിച്ചതോടെ അഭിറാമിനെ ഇത്രയധികം സ്നേഹിച്ച ശ്രീ റെഡ്ഡിയുടെ അവസ്ഥ എന്താണ്? ഇതറിഞ്ഞാൽ അവൾ ശാന്തയായി ഇരിക്കുമോ എന്നുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

തെലുങ്ക് ചാനലില്‍ ടിവി അവതാരകയായിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ രംഗപ്രവേശനം. പിന്നീടാണ് സിനിമയിലേക്ക് കടക്കുന്നത്. എന്നാല്‍ തുടക്കം മുതൽ താന്‍ കാസ്റ്റിങ് കൗച്ചിന് ഇരയായിരുന്നു എന്നാണ് ശ്രീ റെഡ്ഡി പറഞ്ഞിട്ടുള്ളത്. പലര്‍ക്കും തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുക്കേണ്ടിവന്നിട്ടുണ്ട്. പക്ഷെ ആരും തന്നെ സഹായിച്ചില്ലെന്നും ഉപയോഗിക്കുകയായിരുന്നു എന്നും ശ്രീ റെഡ്ഡി മുമ്പ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: rana daggubati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X