»   » റാണ ഇനി ഭല്ലാല ദേവനല്ല! ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാണ്? കാണാം

റാണ ഇനി ഭല്ലാല ദേവനല്ല! ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാണ്? കാണാം

Written By:
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക്‌
സുപരിചിതനായ താരമാണ് റാണാ ദഗുപതി. 2010ല്‍ ലീഡര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു റാണാ സിനിമയിലെത്തിയിരുന്നത്. തുടര്‍ന്ന് ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ റാണയെത്തിയിരുന്നു. ബാഹുബലിയിലെ വില്ലന്‍ വേഷമാണ് റാണയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്.

കേരളാ സ്ട്രീറ്റ് സിനിമ തന്നെയോ! ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍! വീഡിയോ വൈറല്‍

ചിത്രത്തില്‍ ബല്ലാല്‍ ദേവ എന്ന കഥാപാത്രമായി എത്തിയ റാണായുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലും പ്രഭാസിനോളം തന്നെ ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ റാണയ്ക്ക് സാധിച്ചിരുന്നു. ബാഹുബലിയ്ക്ക് ശേഷം നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

rana daggupati

തെലുങ്കിലെ പഴയകാല സൂപ്പര്‍താരം എന്‍ടി രാമറാവുവിന്റെ ജീവചരിത്ര സിനിമയിലും റാണ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചിത്രത്തില്‍ എന്‍ടിആറിന്റെ മരുമകനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവായാണ് റാണാ എത്തുന്നതെന്നും അറിയുന്നു. എന്നാല്‍ ഇതേക്കുറിച്ചുളള ഔദ്യാഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്‍ടിആറിന്റെ ജന്മദിനമായ മെയ് 28നാണ് ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരിക. സിനിമയില്‍ റാണ എത്തുകയാണെങ്കില്‍ ബാഹുബലിയ്ക്കു ശേഷമുളള താരത്തിന്റെ മികച്ചൊരു കഥാപാത്രമാകും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക.

rana daggupati

തെലുങ്കിനു പുറമെ മലയാളത്തിലും റാണാ ദഗുപതി അഭിനയിക്കുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ കെ മധു ഒരുക്കുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മയെന്ന ടൈറ്റില്‍ റോളിലാണ് റാണാ ദഗുപതി അഭിനയിക്കുന്നത്. ബാഹുബലിയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ റാണയുടെ ആദ്യ മലയാള ചിത്രത്തിനായി ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

പ്രണയ ജോഡികളായി അനൂപും മിയയും! എന്റെ മെഴുതിരി അത്താഴങ്ങളിലെ ആദ്യ വീഡിയോ ഗാനം പുറത്ത്! കാണൂ

അഡാറ് ടീസറില്‍ വീണ്ടും തിളങ്ങി പ്രിയയും റോഷനും! വീഡിയോ വൈറല്‍! കാണൂ

English summary
rana dagupathi in nt ramarao's biopic movie?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X