»   » പ്രണയ നായകന്‍ രണ്‍ബീര്‍ പഠിച്ചതു മറക്കില്ലല്ലോ; ഇതാ മറ്റൊരു നടിയ്ക്ക് മെസേജ് അയച്ചു കാത്തിരിക്കുന്നു

പ്രണയ നായകന്‍ രണ്‍ബീര്‍ പഠിച്ചതു മറക്കില്ലല്ലോ; ഇതാ മറ്റൊരു നടിയ്ക്ക് മെസേജ് അയച്ചു കാത്തിരിക്കുന്നു

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ രണ്‍ബീറിന്റെ പ്രണയകഥകള്‍ മാധ്യമങ്ങളെല്ലാം തലങ്ങും വിലങ്ങും ആഘോഷിച്ചതാണ്. ദീപികയും പിന്നീട് കത്രീനയുമെല്ലാം രണ്‍ബീറിന്റെ പ്രണയ കഥയിലെ നായികമാരായിരുന്നു. ഇരുവരുമായി വേര്‍പിരിഞ്ഞതിനു ശേഷം നടന്‍ കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനുമായി പ്രണയത്തിലാണെന്നായിരുന്നു മാധ്യമങ്ങള്‍ നല്‍കിയ ഒടുവിലത്തെ വാര്‍ത്ത.

വാര്‍ത്ത തണുത്തു തുടങ്ങിയപ്പേഴാണ് ദാ പുതിയ വാര്‍ത്ത ..പക്ഷേ നടി പിന്മാറിയെന്നു മാത്രം.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോടാണ് രണ്‍ബീറിന്റെ പുതിയ പ്രണയമെന്നാണു വാര്‍ത്ത. ശ്രീലങ്കന്‍ നടിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലോക സുന്ദരി മത്സരത്തില്‍ ശ്രീലങ്കയില്‍ നിന്നുളള പ്രതിനിധി കൂടിയായിരുന്നു ജാക്വിലിന്‍.

നടിയൊടൊപ്പമുള്ള ചിത്രം

വിക്രം ജിത്ത് സംവിധാനം ചെയ്ത റോയ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചത്. പക്ഷേ ഈ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

ജാക്വലിനിനോട് പ്രണയം

നടന്‍ ജാക്വിലിന് മെസേജ് അയച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നാണ് വിവരം. പക്ഷേ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്‍ബീറിനെ കുറിച്ച് ജാക്വിലിന്‍ പറഞ്ഞത്

സെറ്റിലാവുമ്പോള്‍ രണ്‍ബീര്‍ എപ്പോഴും ഫോണിലായിരിക്കുമെന്നാണ് നടി ഒരിക്കല്‍ പറഞ്ഞത്. ഷൂട്ടിനു മാത്രം വന്ന് പിന്നെയും ഫോണ്‍ സംസാരം തുടരും. രണ്‍ബീര്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്‌ററാണെന്നും വളരെ ലജ്ജാലുവാണെന്നും ജാക്വിലിന്‍ പറയുന്നു.

ജാക്വിലിന്റെ ഫോട്ടോസിനായി...

English summary
The whole coutnry knows about the infamous breakup between Ranbir Kpaoor and Ktarina Kaif but what people don't know is that after his split with Ktarina, Ranbir to woo Jacqueline Fernandez.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam