»   » ഒടുവില്‍ അത് സംഭവിയ്ക്കുന്നു; രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

ഒടുവില്‍ അത് സംഭവിയ്ക്കുന്നു; രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ കാലുറച്ചതു മുതല്‍ ചോദിക്കാന്‍ തുടങ്ങിയതാണ്, 'എപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യും?' എന്ന്. ചോദ്യങ്ങളങ്ങനെ കട്ടി പിടിക്കെ പല കിംവദികളും വന്നു. മലയാളത്തിന് പുറമെ തമിഴിലും ഇരുവരും ഒന്നിച്ചഭിനയിക്കുന്നു എന്നൊക്കെ കേട്ടു. ഒന്നും സംഭവിച്ചില്ല.

എന്നാല്‍ അത് സംഭവിക്കാന്‍ പോകുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ഒരു മീറ്റിങില്‍ ദുല്‍ഖര്‍ ഇത് സംബന്ധിച്ച സൂചന നല്‍കിയത്രെ.

ഒടുവില്‍ അത് സംഭവിയ്ക്കുന്നു; രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

രണ്ടാം തലമുറ സിനിമയില്‍ കാലുറപ്പിച്ചതു മുതല്‍ ഇത്തരം വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. സെക്കന്റ് ഷോയ്ക്ക് ശേഷം ഉസ്താദ് ഹോട്ടലിലൂടെ ദുല്‍ഖര്‍ മുന്നിലേക്ക് വന്നപ്പോള്‍ 'എന്ന് വാപ്പച്ചിയ്‌ക്കൊപ്പം?' എന്നതായിരുന്നു അടുത്ത ചോദ്യം

ഒടുവില്‍ അത് സംഭവിയ്ക്കുന്നു; രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

പലപ്പോഴും ദുല്‍ഖരും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. മലയാളത്തിലല്ല, തമിഴില്‍ ഇരുവരും ഒന്നിയ്ക്കുന്നു എന്നും ഒരിടയ്ക്ക് വാര്‍ത്ത വന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല

ഒടുവില്‍ അത് സംഭവിയ്ക്കുന്നു; രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

ഒടുവില്‍ കേള്‍ക്കുന്നതാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദുല്‍ഖറും മമ്മൂട്ടിയും ആദ്യമായി ഒന്നിയ്ക്കുന്നു എന്ന്.

ഒടുവില്‍ അത് സംഭവിയ്ക്കുന്നു; രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

പല കോണില്‍ നിന്നും പലരും പലതും പറഞ്ഞെങ്കിലും ഒന്നിനും വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വാര്‍ത്തയുടെ ഉത്ഭവം ദുല്‍ഖറില്‍ നിന്നാണെന്നാണ് കേള്‍ക്കുന്നത്. ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ ആ സൂചന നല്‍കിയത്രെ.

ഒടുവില്‍ അത് സംഭവിയ്ക്കുന്നു; രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

വാര്‍ത്ത സത്യമാണെങ്കില്‍ ഈ രഞ്ജിത്ത്- മമ്മൂട്ടി- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മലയാളത്തില്‍ പുതിയൊരു ചരിത്രമെഴുതും.

ഒടുവില്‍ അത് സംഭവിയ്ക്കുന്നു; രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

രഞ്ജിത്തിനും മമ്മൂട്ടിയ്ക്കുമിടയില്‍ നല്ലൊരു സുഹൃത്ത് ബന്ധമുണ്ട്. മമ്മൂട്ടിയെ വച്ച് ഒത്തിരി ചിത്രങ്ങള്‍ ഒരുക്കിയ രഞ്ജിത്ത് ഞാന്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖറുമായും കൂട്ടുകൂടി. രഞ്ജിത്തിന് വേണ്ടി ഇങ്ങനെ ഒരു സിനിമ മമ്മൂട്ടി തീര്‍ച്ചയായും ചെയ്യും എന്ന കാര്യത്തില്‍ തെല്ലും സന്ദേഹം വേണ്ട.

ഒടുവില്‍ അത് സംഭവിയ്ക്കുന്നു; രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

വാര്‍ത്ത സത്യമാകാന്‍ പ്രാര്‍ത്ഥിയ്ക്കുന്നതിനൊപ്പം അങ്ങനെ ഒരു അത്ഭുതം സംഭവിയ്ക്കുന്നതിനായി കാത്തിരിയ്ക്കാം.

English summary
It will be an astonishing mix if Mammootty and Dulquer Salman is acting together. There is a chance for a super hit if Mollywood father and child Mammootty and Dulquer Salman, all things considered, coming as the father and child in a film. The top chief of Malayalam film industry Mr. Ranjith is going to practice such an astonishing work.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam