»   » സു സു പൊട്ടിയാല്‍ ജയസൂര്യ വിഷം കഴിക്കുമോ; രഞ്ജിത്തുമായുള്ള വാട്‌സപ്പ് ചാറ്റ് വൈറലാകുന്നു

സു സു പൊട്ടിയാല്‍ ജയസൂര്യ വിഷം കഴിക്കുമോ; രഞ്ജിത്തുമായുള്ള വാട്‌സപ്പ് ചാറ്റ് വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് സു സു സുധി വാത്മീകം. ഊമയായും, അന്ധനായും, മുടന്തനായമൊക്കെ വേഷമിട്ട ജയസൂര്യ ഈ ചിത്രത്തില്‍ വിക്കനായിട്ടാണ് എത്തുന്നത്.

ഈ ചിത്രം വിജയിച്ചില്ലെങ്കില്‍ ജയസൂര്യ വിഷം കഴിക്കുമോ? കഴിക്കുമെന്നാണ് സംവിധായകന്‍ രഞ്ജിത്തിനോട് പറഞ്ഞത്. ജയസൂര്യയുമായുള്ള വാട്‌സപ്പ് ചാറ്റിന്റെ സ്‌ക്രീന്‍പ്രിന്റെ തന്റെ ഫേസ്ബുക്ക് പേജിലൂടെ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് പുറത്തുവിട്ടത്.

സു സു പൊട്ടിയാല്‍ ജയസൂര്യ വിഷം കഴിക്കുമോ; രഞ്ജിത്തുമായുള്ള വാട്‌സപ്പ് ചാറ്റ് വൈറലാകുന്നു

ഇതാണ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും നടത്തിയ ചാറ്റ്. പടം ഹിറ്റായില്ലെങ്കില്‍ നാട് വിടേണ്ടി വരും എന്ന് രഞ്ജിത്ത് പറഞ്ഞപ്പോള്‍, പുണ്യാളന്‍ അഗര്‍ബത്തീസിന് വേണ്ടി വാങ്ങിവച്ച് വിഷം ഉണ്ടെന്നാണ് ജയസൂര്യയുടെ മറുപടി.

സു സു പൊട്ടിയാല്‍ ജയസൂര്യ വിഷം കഴിക്കുമോ; രഞ്ജിത്തുമായുള്ള വാട്‌സപ്പ് ചാറ്റ് വൈറലാകുന്നു

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. ജയസൂര്യ ആദ്യമായി നിര്‍മിച്ച ചിത്രം മികച്ച വിജയം നേടിയിരുന്നു.

സു സു പൊട്ടിയാല്‍ ജയസൂര്യ വിഷം കഴിക്കുമോ; രഞ്ജിത്തുമായുള്ള വാട്‌സപ്പ് ചാറ്റ് വൈറലാകുന്നു

രണ്ട് പുതുമുഖ നായികമാര്‍ ഈ സിനിമയിലൂടെ മലയാളത്തിലെത്തുന്നു. വിക്കനായ സുധിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന സിനിമയാണ് സു സു സുധി വാത്മീകം.

സു സു പൊട്ടിയാല്‍ ജയസൂര്യ വിഷം കഴിക്കുമോ; രഞ്ജിത്തുമായുള്ള വാട്‌സപ്പ് ചാറ്റ് വൈറലാകുന്നു

ജയസൂര്യയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മാത്രമല്ല ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനര്‍. മകന്‍ അദൈ്വത് എഡിറ്റ് ചെയ്ത പ്രമോ സോങിന്റെ വീഡിയോ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഒരു വേഷവും അദൈ്വത് ചെയ്യുന്നുണ്ട്. അങ്ങനെ സിനിമയുടെ പൂര്‍ണ ഉത്തരവാദിത്വം ജയസൂര്യയ്ക്ക് കൂടെയുള്ളതാണ്.

English summary
Ranjith Sankar posted his whats app chat with Jayasurya on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X