»   » രണ്‍വീര്‍ എന്റെതെന്ന് ദീപിക: ചെറുതായൊന്ന് ഞെട്ടി സോഷ്യല്‍ മീഡിയ

രണ്‍വീര്‍ എന്റെതെന്ന് ദീപിക: ചെറുതായൊന്ന് ഞെട്ടി സോഷ്യല്‍ മീഡിയ

Written By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ആരാധകര്‍ ഒരുപാടിഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപികാ പദുകോണും. മൂന്ന് ചിത്രങ്ങളില്‍ മാത്രമേ ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുളളൂവെങ്കിലും പ്രേക്ഷകര്‍ക്കെല്ലാം ഒരു പ്രത്യക ഇഷ്ടം ഇവരോടുണ്ട്.ഗോലിയോ കീ രാസ് ലീല രാം ലീല എന്ന ചിത്രത്തിലാണ് ഈ ജോഡികള്‍ ആദ്യമായി ഒന്നിക്കുന്നത്. രാമായി രണ്‍വീറും ലീലയായി ദീപികയും തകര്‍ത്തഭിനയിച്ച ചിത്രം സുപ്പര്‍ഹിറ്റായി മാറിയിരുന്നു.

ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തില്‍ മോഹന്‍ലാലിന്റെ ഒടിയന്‍: മേയ്ക്കിങ്ങ് വീഡിയോ കാണാം

ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ബന്‍സാലിയുടെ തന്നെ ചിത്രമായി ബജ്രാവോ മസ്താനി ,പദ്മാവത് തുടങ്ങിയ ചിത്രങ്ങളിലാണ് രണ്‍വീറും ദീപികയും പിന്നീട് അഭിനയിച്ചിരുന്നത്.മൂന്ന് ചിത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത് ഈ ജോഡികളെ പ്രക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുവാന്‍ കാരണമായി. രണ്‍വീറിന്റെയും ദീപികയുടെ വിവാഹം ബോളിവുഡ് എറെ കാത്തിരിക്കുന്ന താര വിവാഹമാണ്.

രാം ലീലയില്‍ തുടങ്ങിയ കൂട്ടുക്കെട്ട്

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോം കീ രാസ്ലീല രാംലീല എന്ന ചിത്രത്തിലാണ് രണ്‍വീര്‍-ദീപിക ജോഡി ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തില്‍ രാമായി രണ്‍വീറും ലീലയായി ദീപികയും തിളങ്ങിയിരുന്നു.2013ല്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. രാമിന്റെയും ലീലയുടെയും അനശ്വര പ്രണയം പറഞ്ഞ ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ രണ്‍വീറിന്റെയും ദീപികയുടെയും പ്രകടനം ചലച്ചിത്രാസ്വാദകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ നേടിയെടുത്തിരുന്നു. സഞ്ജയ് ലീലാ ബന്‍സാലി തന്നെ സംഗീതം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയവയാണ് .

ബജ്രാവോ മസ്താനിയില്‍ വീണ്ടും

രാംലീലയുടെ വന്‍വിജയത്തിന് ശേഷം സഞ്ജയ് ലീലാ ബന്‍സാലി തന്നെ സംവിധാനം ചെയ്ത ബജ്രാവോ മസ്താനി എന്ന ചിത്രത്തിലാണ് ഈ കൂട്ടുക്കെട്ട് വീണ്ടും ഒരുമിച്ചത്. 2015ല്‍ പുറത്തിറങ്ങിയ ഈ ചിത്രം എഴ് ദേശീയ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിരുന്നത്. ബജ്രാവോ ആയി രണ്‍വീറും മസ്താനിയായി ദീപികയും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. സഞ്ജയ് ലീലാ ബന്‍സാലി ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് രണ്‍വീര്‍ സിംഗിന് മികച്ച നടനുളള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

പദ്മാവതില്‍ എത്തി നില്‍ക്കുന്നു

വിവാദങ്ങള്‍ കൊണ്ട് ചലച്ചിത്ര പ്രേമികള്‍ എറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇക്കൊല്ലം ജനുവരിയില്‍ പുറത്തിറങ്ങിയ പദ്മാവത് എന്ന ചിത്രം. സഞ്ജയ് ലീലാ ബന്‍സാലി തന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രണ്‍വീറും ദീപികയും ഒപ്പം ഷാഹിദ് കപൂറുമായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. പദ്മാവതിയായി ദീപിക എത്തിയ ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീറും രത്തന്‍ സിങ്ങായി ഷാഹിദ് കപുറും അഭിനയിച്ചു. വൈകി റീലീസ് ചെയ്ത പദ്മാവതിന് തിയ്യേറ്ററുകളില്‍ നിന്നും വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തു മുന്നേറിയ ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

രണ്‍വീര്‍-ദീപിക വിവാഹം

രണ്‍വീറും ദീപികയും തമ്മിലുളള വിവാഹം ബോളിവുഡ് എറെ നാളായി കാത്തിരിക്കുന്ന താരവിവാഹമാണ്. സിനിമയിലെന്ന പോലെ ജീവിതത്തിലും അടുത്ത സൂഹ്യത്തുകളായ ഇരുവരും അധിക ചടങ്ങുകളിലും ഒരുമിച്ചാണ് എത്താറുളളത്. ഈയിടെ വിരാട് കോഹ്ലി- അനുഷ്‌ക ശര്‍മ്മ വിവാഹത്തിനു ശേഷമാണ് രണ്‍വീറിന്റെയും ദീപികയുടെയും വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നത്. അടുത്തിടെ രണ്‍വീറും ദീപികയും കുടുംബത്തോടൊപ്പം വിദേശയാത്ര നടത്തിയത് വിവാഹനിശ്ചയം നടത്തുന്നതിനായാണെന്ന് പറഞ്ഞ് നിരവധി വാര്‍ത്തകളാണ് വന്നിരുന്നത്. എന്നാല്‍ ഇത്തരത്തിലുളള വാര്‍ത്തകള്‍ ഇരുതാരങ്ങളും നിഷേധിച്ചിരുന്നു.

രണ്‍വീര്‍ എന്റതെന്ന് ദീപിക

അടുത്തിടെ രണ്‍വീര്‍ താന്‍ അവാര്‍ഡ് വാങ്ങുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ ദീപിക ഒരു കമന്റിടുകയുണ്ടായി. എന്റേത് എന്നായിരുന്നു രണ്‍വീറിന്റെ ഫോട്ടോയ്ക്കു താഴെയായി ദീപിക കുറിച്ചത്. എന്നാല്‍ തന്റെ കമന്റിനു താഴെ നിരവധി ലൈക്കുകളും മറ്റു വന്നതിനാല്‍ ദീപിക പെട്ടെന്ന് തന്നെ ആ കമന്റ് പിന്‍വലിച്ചു. എതായാലും ഇരുതാരങ്ങളുടെയും വിവാഹം പെട്ടെന്നു തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോള്‍ വന്നതെന്നാണ് ആരാധകര്‍ ഒന്നടങ്കം കരുതുന്നത്.

ബാഹുബലിക്ക് ശേഷം കട്ടപ്പയുടെ മെഴുകു പ്രതിമയും ലണ്ടനിലെ മാഡം തുസാഡ്‌സില്‍

വാപ്പച്ചിയ്‌ക്കൊപ്പം മത്സരിക്കാന്‍ ദുല്‍ഖറില്ല, ജെമിനി ഗണേശനും സാവിത്രിയും വരാന്‍ ഇനിയും വൈകും..

English summary
Ranveer is mine;said Deepika Padukone: social media got shocked

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam