For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Deepika Padukone: കാത്തിരിപ്പിന് വിരാമം!! ദീപികയ്ക്കും രണ്‍വീറിനും കല്യാണം, വിവാഹ തീയതി പുറത്ത്..

  |
  ദീപിക രൺവീർ താരജോഡിയുടെ വിവാഹതീയതി ശരിയോ? | filmibeat Malayalam

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ കേട്ട് വരുന്ന വാർത്തയാണ് ദീപിക പദുകോണിന്റേയും രൺവീർ സിങ്ങിന്റേയും വിവാഹം. കുറെ നാളുകളായി ഇതിനെ കുറിച്ചു‌ള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ വീണ്ടും ഇതു സംബന്ധമായ വാർത്ത ചൂട് പിടിക്കുകയാണ്. ഇതിനു മുൻപും വിവാഹ വാർത്തകൾ പുറത്തു വന്നുവെങ്കിലും ഇപ്പോൾ സംഗതി അൽപം കാര്യമാണ്.

  ഇഞ്ഞീം വേണം ഇഞ്ഞീം വേണം, സുഡുമോനെ പരിഹസിച്ച് നടന്‍ ജിനു ജോസഫ്

  ദീപികയുടെ വീട്ടിൽ വിവാഹത്തിനുളള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 2018 അവസാനത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. സെപ്റ്റംബർ- ഡിസംബർ ഇതിനിടയിൽ വിവാഹം നടത്താൻ ഇരു കുടുംബങ്ങളും ചേർന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

  മഴയത്ത് ചായ കുടിച്ച് കലിപ്പ് ലുക്കിൽ ബിജു മേനോൻ!! ഇത് പടയോട്ടത്തിനുള്ള പുറപ്പാടാണോ

   അടുത്ത ബന്ധുക്കൾ മാത്രം

  അടുത്ത ബന്ധുക്കൾ മാത്രം

  താര വിവാഹത്തിനു വളരെ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക. കൂടാതെ വിവാഹത്തിനായുള്ള ഷോപ്പിങ് തിരക്കിലാണ് ദീപിക എന്ന് താരത്തിനോടു ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്രയൊക്കെ വാർത്തകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഉദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

   അ‍ഞ്ചു വർഷത്തെ പ്രണയം

  അ‍ഞ്ചു വർഷത്തെ പ്രണയം

  കഴിഞ്ഞ അഞ്ചു വർഷമായി ദീപികയും - രൺവീർ തമ്മിൽ പ്രണയത്തിലായിരുന്നുവത്രേ. എന്നാൽ ഇത് തുറന്ന് സമ്മതിക്കാൻ ഇന്നും ഇവർ തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് തൃപ്തി ലഭിക്കുന്ന വിധത്തിലുള്ള മറുപടി ഇവരിൽ നിന്ന് ലഭിച്ചത്. പല പൊതു വേദികളിലും ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. പുറത്തു വരുന്ന വാർത്തകൾ ശരിയാണെന്നു താരത്തിലുള്ള പെരുമാറ്റങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

   ദീപിക ബ്രേക്കെടുക്കുന്നു

  ദീപിക ബ്രേക്കെടുക്കുന്നു

  വിവാഹത്തെ കുറിച്ചു താരങ്ങൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും ദീപിക സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്. ഇത് ആരാധകരുടെ സംശയം വർധിപ്പിക്കാൻ കാരണമാക്കിയിട്ടുണ്ട്. ഈ സംഭവവും വിവാഹ വാർത്ത ശരിവയ്ക്കുന്നതാണെന്നാണ് ആരാധകരുടെ വാദം. സോയ അക്തറിന്റെ ഗള്ളി ബോയ്, റോഹിത് ഷെട്ടിയുടെ സിംബ എന്നിവയാണ് രൺവീറിന്റെ പുതിയ ചിത്രങ്ങൾ. ഇതിനു ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാകും താരം കപിൽ ദേവിന്റെ ജീവചരിത്രം സിനിമയാകുന്ന ചിത്രത്തിൻ എത്തുക.

  വിവാഹ നിശ്ചയം കഴിഞ്ഞോ

  വിവാഹ നിശ്ചയം കഴിഞ്ഞോ

  കോലി- അനുഷ്ക എന്നിവരുടെ വിവാഹത്തിനു ശേഷമാണ് രൺവീർ- ദീപിക വിവാഹത്തിനെ കുറിച്ചുള്ള വീണ്ടും വാർത്തകൾ സജീവമായത്. കൂടാതെ അടുത്തിടെ രൺവീറും-ദീപികയും കുടുംബത്തോടൊപ്പമുള്ള വിദേശയാത്രയും വർത്തകളിൽ ഇടംപിടിച്ചിരുന്നു. വിദേശത്ത് താരങ്ങളുടെ വിവാഹ നിശ്ചയം നടന്നുവെന്നുള്ള വാർത്തകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ നിഷേധിച്ച് അന്ന് താരങ്ങൾ രംഗത്തെത്തിയിരുന്നു.

  ദീപികയെ ബഹുമാനിക്കുന്നു

  ദീപികയെ ബഹുമാനിക്കുന്നു

  ദീപികയുമായുളള വിവാഹത്തെ കുറിച്ചു രൺവീറിനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയിൽ വിവാഹത്തിനെ കുറിച്ച് സൂചനയുണ്ടായിരുന്നു. പരസ്പര ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും അഭിനേതാവെന്ന നിലയില്‍ തനിക്ക് ദീപികയോട് വലിയ ബഹുമാനമാണുള്ളതെന്നും ദീപികയെ പോലൊരു കൂട്ടുകാരിയെ ജീവിതത്തില്‍ കിട്ടിയതില്‍ താന്‍ അനുഗ്രഹീതനാണെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. മാത്രമല്ല ഒരു കലാകാരി എന്ന നിലയില്‍ ദീപികയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും താരം കൂട്ടിച്ചേർത്തിരുന്നു.

  English summary
  Ranveer Singh-Deepika Padukone wedding date being fixed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X