»   » അനുഷ്കക്ക് പിന്നാലെ മണവാട്ടിയാകൻ ദീപികയും! രണ്‍വീര്‍ ദീപിക വിവാഹം ഉടൻ! ആഘോഷങ്ങള്‍ തുടങ്ങി

അനുഷ്കക്ക് പിന്നാലെ മണവാട്ടിയാകൻ ദീപികയും! രണ്‍വീര്‍ ദീപിക വിവാഹം ഉടൻ! ആഘോഷങ്ങള്‍ തുടങ്ങി

Written By:
Subscribe to Filmibeat Malayalam

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിവാഹമാണ് ബോളിവുഡ് താര ജോഡികളായ രൺവീർ സിങിന്റേയും ദീപിക പദുകോണിന്റേയും. ഇവരുടെ വിവാഹ വാർത്തകൾ ബോളിവുഡിൽ ചൂടുപിടിച്ച ചർച്ചയാകുകയാണ്.

ranveer -deeipka

സ്റ്റീഫൻ ദേവസിയുടെ സംഗീതത്തിൽ ലാലേട്ടൻ പാടുന്നു! കൂടെ സുരാജും... വീഡിയോ കാണാം

എന്നാലും താരങ്ങൾ ഇതുവരെ തങ്ങളുടെ തങ്ങളുടെ വിവാഹത്തിനെ കുറിച്ചു പ്രതികരിച്ചിട്ടില്ല. തന്റെ വിവാഹമോ നിശ്ചയമോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു ദീപിക ബോളിവുഡ് മാധ്യമത്തിനു നൽകിയ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ വാർത്തയുമായി താരങ്ങളുടെ വീട്ടുകാർ തന്നെ രംഗത്തെത്തിയിരിക്കുയാണ്, ഒരു ബോളിവുഡ് മാധ്യമമാണ് ഇതു സംബന്ധമായ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്.

അഭിനയിക്കുകയല്ല അക്ഷയ് കുമാർ ജീവിക്കുകയായിരുന്നു! പാഡ് മാൻ സ്ത്രീകളുടെ ചിത്രം! ഓഡിയൻസ് റിവ്യൂ

വിവാഹം ഉടൻ

ദീപികയും രൺവീറും ഉടൻ വിവാഹിതരാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരു താരങ്ങളുടേയും കൂടുംബങ്ങൾ അതിനുള്ള തയ്യാറെടുപ്പിലാണത്രേ. വീണ്ടും ബോളിവുഡിൽ വലിയൊരു വിവാഹത്തിനു വേദിയെരുങ്ങുകയാണ്. എന്നാൽ വിവാഹത്തിനെ കുറിച്ചു ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ദീപികയുടെ പ്രതികരണം

വിവാഹ വാർത്തയെ കുറിച്ചു നേരത്തെ പ്രതികരണവുമായി ദീപിക രംഗത്തെത്തിയിരുന്നു. ദീപികയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പദ്മാവദിനു ശേഷം ഇന്ത്യൻ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് തുറന്നടിച്ചത്. തന്റെ വിവാഹമോ വിവാഹ നിശ്ചയമോ കഴിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്നും താരം ചോദിച്ചിരുന്നു

പ്രേക്ഷകർക്ക് ആശയ കുഴപ്പം

താരങ്ങൾ ബന്ധം നിഷേധിച്ചാലും ഇവരുടെ പ്രവർത്തികൾ പ്രേക്ഷകരെ ആശങ്ക കുഴപ്പത്തിലാക്കുന്നു. ഗോസിപ്പു കോളത്തിൽ ഇടം പിടിച്ചതിനു ശേഷം താരങ്ങൾ പെതുപാരിപാടിയിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത്രയേറെ ഗോസിപ്പുകൾ പുറത്തു വന്നിട്ടും താരങ്ങൾ പ്രണയം തുറന്നു സമ്മതിച്ചിട്ടില്ല. ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞു മാറുകയാണ് ഇവർ ചെയ്യുന്നത്.

തുടക്കം രാമലീല

സഞ്ജയ് ലീല ബൻസാലിയായുടെ ചിത്രമായ രാമലീലയ്ക്ക് ശേഷമാണ് ദീപികയും രൺവീറും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നത്. ഇതിനു പിന്നാലെ ഗോസിപ്പ് കോളത്തിൽ ഇവർ നിറ സാന്നിധ്യമാകുകയായും ചെയ്തു.

English summary
Ranveer Singh to marry Deepika Padukone by mid 2018? The actor responds

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam