താര വിവാഹം ഉടൻ!! രൺവീർ ദീപിക വിവാഹം സ്വിറ്റ്സർലാൻഡിൽ? വീഡിയോയും ചിത്രങ്ങളും വൈറൽ....

ദീപിക രൺവീർ-ദീപിക വിവാഹം സ്വിറ്റ്സർലാൻഡിൽ

താരങ്ങൾ എവിടെ തിരിഞ്ഞാലും പാപ്പരാസി കണ്ണുകൾ അവർക്ക് പിന്നാലെ സഞ്ചരിക്കും. ശേഷം ചിന്തിക്കാത്തതും പറയാത്തതുമായി നൂറു കണക്കിന് കഥകളും പടച്ചി വിടും. ബോളിവുഡിൽ പാപ്പരാസികളുടെ സ്ഥിരം ഇരയാകുന്നത് രൺവീർ സിങും ദീപിക പദുകോണുമാണ്. താരങ്ങൾ എവിടെ തിരിഞ്ഞാലും പിന്നാലെ പാപ്പരാസികളും ഉണ്ടാകും.

ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ ചൂടേറിയ ചർച്ച രൺവീറിന്റെ സ്വിറ്റ്സർലാൻഡ് യാത്രയെ കുറിച്ചാണ്. രൺവീർ തന്നെയാണ് തന്റെ അവധിക്കാല യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്താണ് താരം സ്വിറ്റ്സർലാൻഡിലേയ്ക്ക് പോയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഗോസിപ്പ് കോളങ്ങളിലെ സംസാര ദീപിക രൺവീർ-ദീപിക വിവാഹം സ്വിറ്റ്സർലാൻഡിൽ വെച്ചാണെന്നാണ്.

 ഒപ്പം  ദീപികയും

ഒപ്പം ദീപികയും

ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രൺവീർ ചിത്രങ്ങൾ പുറത്തു വിട്ടത്. എന്നാൽ എല്ലാവരും ചോദിക്കുന്നത് ദീപിക എവിടെയെന്നാണ്. സാധരണഗതിയിൽ പല സ്ഥലങ്ങളിൽ ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇത്തവണ ദീപികയുടെ ചിത്രങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ദീപികയുമായുളള ചിത്രങ്ങൾ താരം മനപ്പൂർവ്വം പുറത്തു വിടാത്തതാണെന്നാണ് പുറത്തു വരുവ്വ റിപ്പോർട്ട്. രൺവീറിനോടൊപ്പം ദീപികയും അവധി ആഘോഷിക്കുകയാണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്.

 വിവാഹം സ്വിറ്റ്സർലാൻഡിൽ

വിവാഹം സ്വിറ്റ്സർലാൻഡിൽ

ഉടൻ തന്നെ രൺവീറും ദീപികയും വിവാഹിതരാകും എന്നുളള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. സെപ്റ്റംബർ ഡിസംബർ മാസത്തിനിടെ വിവാഹമുണ്ടാകുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ വിവാഹ സ്ഥലത്തെ കുറിച്ച് സൂചന നൽകിയിട്ടില്ലായിരുന്നു. എന്നാൽ വിവാഹം സ്വിറ്റ്സർലാന്റിൽവെച്ചാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. വിവാഹത്തിനായിട്ടാണ് താരങ്ങൾ അങ്ങോട്ടേയ്ക്ക് പോയതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

അടുത്ത ബന്ധുക്കൾ മാത്രം

അടുത്ത ബന്ധുക്കൾ മാത്രം

വിവാഹത്തിനു വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുന്നത്. ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക. കൂടാതെ വിവാഹത്തിനായുള്ള ഷോപ്പിങ്ങുകൾ ദീപിക നടത്തിക്കഴിഞ്ഞെന്നും താരത്തിനോടു ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്രയൊക്കെ വാർത്തകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഉദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

താരങ്ങൾ  അവധിയിൽ

താരങ്ങൾ അവധിയിൽ

ദീപികയും രൺവീറും സിനിമ തിരക്കുകളിൽ നിന്ന് അവധി എടുത്തിയിരിക്കുകയാണ്. പത്മാവദ് നു ശേഷം ദീപിക ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നാണ് താരം അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ രൺവീറും ഇടക്കാല ഇടവേളയെടുത്തിരിക്കുകയാണ്. സോയ അക്തറിന്റെ ഗള്ളി ബോയ്, റോഹിത് ഷെട്ടിയുടെ സിംബ എന്നിവയാണ് രൺവീറിന്റെ പുതിയ ചിത്രങ്ങൾ. ഇതിനു ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാകും താരം കപിൽ ദേവിന്റെ ജീവചരിത്രം സിനിമയാകുന്ന ചിത്രത്തിൻ എത്തുക.

അ‍ഞ്ചു വർഷത്തെ പ്രണയം

അ‍ഞ്ചു വർഷത്തെ പ്രണയം

അഞ്ചു വർഷമായി ദീപികയും - രൺവീർ തമ്മിൽ പ്രണയത്തിലായിരുന്നുവത്രേ. എന്നാൽ ഇത് തുറന്ന് സമ്മതിക്കാൻ ഇന്നും ഇവർ തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും പ്രണയത്തെ കുറിച്ച് സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. പല പൊതു വേദികളിലും പരിപാടികളിലും ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. പുറത്തു വരുന്ന വാർത്തകൾ ശരിയാണെന്നു താരത്തിലുള്ള പെരുമാറ്റങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നീട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർ

siswarland
siwarland 2

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X