»   » മോഹന്‍ലാലിനും മമ്മൂട്ടിക്കും സാധിക്കാത്ത അപൂര്‍വ്വ റെക്കോര്‍ഡ്! മലയാളത്തില്‍ ഇത് ദിലീപിന് മാത്രം...

മോഹന്‍ലാലിനും മമ്മൂട്ടിക്കും സാധിക്കാത്ത അപൂര്‍വ്വ റെക്കോര്‍ഡ്! മലയാളത്തില്‍ ഇത് ദിലീപിന് മാത്രം...

Posted By: Karthi
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ എന്ന ദിലീപിന്റെ ഇമേയജിന് കോട്ടമൊന്നും തട്ടിയിട്ടില്ല എന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത ചിത്രമായി രാമലീല. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ തിയറ്ററിലെത്തിയ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതായി മാറി.

വിവാദത്തിലും ഒപ്പം നില്‍ക്കാന്‍ പ്രേക്ഷരില്ല, 'സോളോ' സംവിധായകനെ ഒറ്റപ്പെടുത്തി സോഷ്യല്‍ മീഡിയ!

സംവിധായകനേയും നായകനേയും കരയിച്ച സോളോ ബോക്‌സ് ഓഫീസില്‍ ചിരിച്ചു? വാരാന്ത്യം സൂപ്പര്‍!

ദിലിപീനെതിരേയും രാമലീലയ്ക്ക് എതിരേയും ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ചിത്രം തിയറ്ററിലേക്ക് എത്തിയത്. രാമലീല ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വരെ പല സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച ചിത്രം അപ്രതീക്ഷിതമായ ഒരു വിജയമാണ് സ്വന്തമാക്കിയത്.

അതിവേഗം 25 കോടി

ഒരു ദിലീപ് ചിത്രത്തിന് അടുത്ത കാലത്ത് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് ആയിരുന്നു രാമലീലയ്ക്ക് ലഭിച്ചത്. ആദ്യ ദിനം എല്ലാ ഷോകളും ഹൗസ് ഫുള്‍ ആയ ചിത്രം പതിനൊന്ന് ദിവസം കൊണ്ട് 25 കോടി കളക്ഷന്‍ നേടി.

അപൂര്‍വ്വ റെക്കോര്‍ഡ്

കളക്ഷന്റെ കാര്യത്തില്‍ മലയാളത്തിലെ റെക്കോര്‍ഡ് ബ്രേക്കര്‍ ആകാനൊന്നും രാമലീലയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ദിലീപ് സ്വന്തമാക്കിയിരിക്കുകയാണ്. അഭിനേതാക്കളുടെ സംഘടനയില്‍ അംഗമല്ലാത്ത ഒരു നടന്റെ സിനിമ 25 കോടി കളക്ഷന്‍ നേടുന്നത് മലയാളത്തില്‍ ആദ്യമാണ്.

ദിലീപിന് അംഗത്വമില്ല

രാമലീല റിലീസിനെത്തുമ്പോള്‍ ദിലീപിന് അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പ്രാഥമീക അംഗത്വം പോലും ഉണ്ടായിരുന്നില്ല. അമ്മയുടെ ട്രസ്റ്റിയായിരുന്ന ദിലീപിനെ പ്രത്യേക എക്‌സിക്യൂട്ടീവ് ചേര്‍ന്ന് പ്രാഥമീക അംഗത്വത്തില്‍ നിന്ന് പോലും പുറത്താക്കുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. ദിലീപ് അറസ്റ്റിലാകുന്നത് വരെ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി സംഘടന ഒപ്പമുണ്ടായിരുന്നു.

ആര്‍ക്കുമില്ല ഈ റെക്കോര്‍ഡ്

നിലവില്‍ മലയാള സിനിമയുടെ മുന്‍നിരയിലുള്ള യുവതാരങ്ങള്‍ക്ക് പോലും അമ്മയില്‍ അംഗത്വമുണ്ട്. പ്രാഥമീക അംഗത്വം പോലുമില്ലാത്ത മുന്‍നിര നടന്‍ ഇപ്പോള്‍ ദിലീപ് മാത്രമാണ്. ഇത്തരത്തിലൊരു നേട്ടം ദിലീപ് സ്വന്തമാക്കിയതായി ദിലീപ് ഓണ്‍ലൈനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘടനകളോടുള്ള വെല്ലുവിളി

നിലവിലുള്ള സിനിമ സംഘടനകളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. സംഘടനകളല്ല പ്രേക്ഷകരാണ് മലയാള സിനിമയുടെ നട്ടെല്ല് എന്ന് അടിവരയിടുന്നതാണ് ഈ വിജയം എന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.

മടങ്ങി വരുമോ?

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മലയാള സിനിമയിലെ എല്ലാ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. പക്ഷെ പിന്നീട് പല സംഘടനകളും ഇതില്‍ അയവ് വരുത്തി സസ്‌പെന്‍ഷന്‍ മാത്രമാക്കിയിരുന്നു. അമ്മയിലേക്ക് മടങ്ങി വരുമോ എന്ന കാര്യത്തില്‍ ദിലീപ് ഇപ്പോഴും പ്രതികരിച്ചിട്ടില്ല.

സ്ഥാനം തിരികെ നല്‍കി

ദിലീപിന്റെ നേതൃത്വത്തില്‍ രൂപികരിച്ച ഫിയോക് എന്ന സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് ദിലീപിനെ പുറത്താക്കിയിട്ടില്ല പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളത് അറിയിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോള്‍ പ്രസിഡന്റ് പദവി ദിലീപിന് മടക്കി നല്‍കിയെങ്കിലും താരം അത് നിരസിച്ചു.

അമ്മ തെറ്റ് തിരുത്തുമോ

അറസ്റ്റിന് പിന്നാലെ തിടുക്കപ്പെട്ട് എക്‌സിക്യൂട്ടിവ് കമ്മിറ്റി വിളിച്ച് ദിലീപിനെ പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജിന്റെ അമിത ധൃതിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ ദിലീപിന് സ്ഥാനമാനങ്ങള്‍ തിരികെ നല്‍കാന്‍ തയാറായിട്ടും അമ്മയില്‍ നിന്നും അത്തരമൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റ് കാണാം

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Rajasenan Open Up About Dileep | Filmibeat Malayalam
English summary
Dileep's new unique record is a big troll for AMMA. The first actor who collects 25 crores with out AMMA membership.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam