രക്ഷിതിന് വേണ്ടിയിരുന്നത് കുടുംബിനിയാകാൻ മനസുള്ള പെൺകുട്ടിയെ, രശ്മിക സ്റ്റാർഡം അനുഭവിച്ച് തുടങ്ങിയ സമയവും!

കന്നഡ സിനിമകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ഏറ്റവും താരമൂല്യമുള്ള നായികയായി മാറി കഴിഞ്ഞു രശ്മിക മന്ദാന. ഇരുപത്തിയൊമ്പതുകാരിയായ രശ്മിക ഇരുപതാം വയസിലാണ് സിനിമയിലേക്ക് എത്തുന്നത്. കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാർസിൽ ഒരാളായ രക്ഷിത് ഷെട്ടിയാണ് രശ്മികയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. റിഷ​ഭ് ഷെട്ടി സംവിധാനം ചെയ്ത കിറുക്ക് പാർട്ടി എന്ന ചിത്രത്തിൽ ഇരുവരുമായിരുന്നു നായകനും നായികയുമായി അഭിനയിച്ചത്. കിറുക്ക് പാർട്ടി വലിയ ഹിറ്റായിരുന്നു.

പിന്നീട് രണ്ട് കന്നഡ സിനിമളിൽ കൂടി അഭിനയിച്ചുവെങ്കിലും രശ്മിക പ്രതീക്ഷിച്ചതുപോലൊരു വിജയം ആ സിനിമകൾക്ക് ലഭിച്ചില്ല. കിറുക്ക് പാർട്ടിയുടെ സെറ്റിൽ വെച്ചുള്ള പരിചയവും സൗഹൃദവും മൂലം രക്ഷിതും രശ്മികയും പിന്നീട് പ്രണയത്തിലായി. അന്ന് രശ്മികയ്ക്ക് പ്രായം ഇരുപത്തിയൊന്നും രക്ഷിത് ഷെട്ടിക്ക് പ്രായം മുപ്പത്തിനാലുമായിരുന്നു.

Rashmika Mandanna Rakshit Shetty
Photo Credit: Rashmika Mandanna / Rakshit Shetty

അന്ന് രക്ഷിത് കന്നട സിനിമയിലെ സൂപ്പർ സ്റ്റാറും രശ്മിക പുതുമുഖ നടിയുമായിരുന്നു. കയ്യിലുള്ളതാകട്ടെ ഒരു ഹിറ്റ് ചിത്രവും. ഇരുവരുടേയും പ്രണയത്തിന് രണ്ടുപേരുടേയും കുടുംബാം​ഗങ്ങളും പച്ചക്കൊടി കാണിച്ചതോടെ അത്യാഢംബരപൂർവം വിവാഹനിശ്ചയവും നടത്തിയിരുന്നു. നടൻ എന്നതിലുപരി തെന്നിന്ത്യൻ സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് രക്ഷിത് ഷെട്ടി. 2017ൽ ആയിരുന്നു ഇരുവരുടേയും എൻ​ഗേജ്മെന്റ് നടന്നത്.

എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞശേഷമുള്ള നാളുകളിൽ ഇരുവർക്കും ഇടയിൽ അകൽച്ചയും അഭിപ്രായ വ്യത്യാസങ്ങളും സംഭവിച്ച് തുടങ്ങി. രക്ഷിത് ആ​ഗ്രഹിച്ചിരുന്നത് കുടുംബിനിയാകാൻ മനസുള്ള കന്നഡികരുടെ രീതിയിൽ ജീവിക്കാൻ താൽപര്യപ്പെടുന്ന പെൺകുട്ടിയെ ആയിരുന്നുവത്രെ.

പക്ഷെ രശ്മിക വളരെ ചെറുപ്പവും സ്റ്റാർഡം അനുഭവിച്ച് തുടങ്ങയിട്ടുമെ ഉണ്ടായിരുന്നുള്ളു. സിനിമയിൽ വലിയൊരു ഭാവി തനിക്കുണ്ടെന്നത് രശ്മികയ്ക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ കരിയർ ഉപേക്ഷിക്കാനോ കന്നഡ സിനിമയിൽ തന്നെ തളച്ചിടപ്പെടാനോ നടി ആ​ഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹ​നിശ്ചയം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകും മുമ്പ് ഇരുവരും വേർപിരി‍ഞ്ഞു.

സിനിമയിൽ നിലയുറപ്പിക്കാൻ വേണ്ടി രക്ഷിതുമായുള്ള സൗഹൃദം രശ്മിക ഉപയോ​ഗിച്ചുവെന്നും ​ആ​ഗ്രഹിച്ച സ്ഥലത്ത് എത്തിപ്പെട്ടപ്പോൾ ഒഴിവാക്കി എന്നുമാണ് ഇരുവരുടേയും വേർപിരിയലിനെ കുറിച്ച് ചോദിച്ചാൽ രക്ഷിത് ഷെട്ടിയുടെ ആരാധകർക്ക് പറയാനുള്ളത്. മാത്രമല്ല രക്ഷിതുമായുള്ള പ്രണയത്തകർച്ചയ്ക്കുശേഷം രശ്മികയ്ക്ക് കന്നഡ സിനിമയിൽ നിന്ന് അവസരങ്ങൾ കിട്ടാതെയുമായി.

Rashmika Mandanna Rakshit Shetty
Photo Credit: Rashmika Mandanna / Rakshit Shetty

രക്ഷിതാണ് രശ്മികയുടെ കരിയർ പ്രതിസന്ധിയിലാകാൻ കാരണമെന്നായിരുന്നു നടിയുടെ ആരാധകർ പറഞ്ഞത്. നായികയാകാനുള്ള ​ രൂപഭം​ഗിയോ കഴിവോ ഇല്ലെന്ന് പറഞ്ഞാണത്രെ പല അവസരങ്ങളും രശ്മികയ്ക്ക് നിഷേധിച്ചത്. ശേഷമാണ് കന്നഡ വിട്ട് തെലുങ്കിൽ ഭാ​ഗ്യം പരീക്ഷിക്കാമെന്ന് രശ്മിക തീരുമാനിക്കുന്നത്. ​അങ്ങനെയാണ് ​ഗീതാ ​ഗോവിന്ദം സംഭവിക്കുന്നത്.

അതൊരു കരിയർ ബ്രേക്കായി മാറി. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും രശ്മിക തെലുങ്കിൽ മാത്രമല്ല നാഷണൽ ക്രഷായി മാറി. ​ഗീതാ ​ഗോവിന്ദവും വിജയ് ദേവരകൊണ്ടയുമായുള്ള കെമിസ്ട്രിയും സിനിമാപ്രേമികൾക്ക് ഇടയിൽ ഹിറ്റായി. അവിടെ തുടങ്ങിയ നടിയുടെ വിജയ​ഗാഥ സിക്കന്ദർ എന്ന ബോളിവുഡ് സിനിമ വരെ എത്തി നിൽക്കുകയാണ്. നടി ഇപ്പോൾ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

ഇരുവരും ഡേറ്റിങിലാണെന്ന സൂചനകൾ നൽകുന്ന നിരവധി ഫോട്ടോകളും വീ‍ഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ രക്ഷിത് ഷെട്ടി ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ഇപ്പോഴും രശ്മികയോടുള്ള ​ഹേറ്റ് കൊണ്ടുനടക്കുന്ന നിരവധി കന്നഡ സിനിമാപ്രേമികളുണ്ട്. 777 ചാർളിയുടെ റിലീസിനുശേഷമാണ് രക്ഷിതിന് കേരളത്തിൽ ആരാധകരുണ്ടായത്. കുബേരയാണ് അവസാനമായി റിലീസ് ചെയ്ത രശ്മികയുടെ സിനിമ. ധനുഷ് നായകനായ സിനിമ തിയേറ്ററിൽ പരാജയമായിരുന്നു.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X