രാഹുലിന്റെ വിവാഹ ഫോട്ടോസൊന്നും കാണുന്നില്ലല്ലോ? വിവാഹമോചനമായോന്ന് അന്വേഷിച്ച് ആരാധകര്‍

സിനിമാ താരങ്ങളെക്കാളും ടെലിവിഷന്‍ പ്രേക്ഷകരുടെ വിശേഷങ്ങളാണ് ഏറ്റവും കൂടുതലായി ചര്‍ച്ചയാവാറുള്ളത്. പല താരങ്ങളും സീരിയലില്‍ അഭിനയിച്ച് തുടങ്ങി അധികം വൈകാതെ വിവാഹിതരാവുന്നതാണ് പതിവ്. നടന്മാരടക്കം ഇപ്പോള്‍ വളരെ പെട്ടെന്നാണ് വിവാഹത്തിലേക്ക് കടക്കുന്നത്. എന്നാല്‍ അധികം വൈകാതെ ബന്ധം അവസാനിപ്പിച്ച് കരിയറിലേക്ക് തിരിയുന്നവരുമുണ്ട്.

അത്തരത്തില്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം രാഹുല്‍ രവിയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. 2020 ല്‍ വിവാഹിതനായ താരം ഭാര്യയുമായി വേര്‍പിരിഞ്ഞോ എന്നാണ് ചിലരുടെ ചോദ്യം. നടന്റെ ഇന്‍സ്റ്റാഗ്രാം പേജിലുണ്ടായ മാറ്റങ്ങളൊക്കെ ചൂണ്ടി കാണിച്ച് കൊണ്ടാണ് ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്. വിശദമായി വായിക്കാം...

rahul-ravi

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം രാഹുല്‍ രവിയുടെ വിവാഹക്കാര്യം നടന്‍ തന്നെയാണ് ആദ്യം പുറംലോകത്തെ അറിയിക്കുന്നത്. തന്റെ വധു ലക്ഷ്മി എസ് നായര്‍ ആണെന്ന് പറഞ്ഞ് കൊണ്ട് നടന്‍ തന്നെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. കൊവിഡ് കാലത്ത് വളരെ ലളിതമായിട്ടും എന്നാല്‍ പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്.

ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയത് സാധാരണ പോലൊരു ദിവസം ആയിരുന്നു എങ്കിലും പിന്നീടത് മികച്ചതായി മാറി. ദിവസങ്ങള്‍ കഴിയുംതോറും അത് പ്രത്യേകതകളുള്ള ദിവസമായി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവള്‍ വെറുമൊരു പെണ്‍കുട്ടിയല്ല. എന്റെ ജീവിതം തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേത് മാത്രമായതിനും നന്ദി ലക്ഷ്മി. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകായാണെന്നാണ് വിവാഹത്തെ കുറിച്ച് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. പിന്നാലെ താരം വിവാഹം കഴിക്കുകയും ചെയ്തു.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹത്തിന് ശേഷം വിവാഹ വിരുന്നും നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള ലക്ഷ്മിയും രാഹുലും പലപ്പോഴും അവരുടെ പ്രണയം പങ്കുവെച്ചുള്ള പോസ്റ്റുമായി എത്താറുണ്ടായിരുന്നു. എന്നാല്‍ ആ പോസ്റ്റുകള്‍ അടക്കം എല്ലാ ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.

rahul-ravi

ഇരുവരുടെയും വിവാഹം നടന്നതിന്റെ ചിത്രങ്ങളോ അതിന് ശേഷം പങ്കുവെച്ച പോസ്റ്റുകളോ ഒന്നും ഇരുവരുടെയും അക്കൗണ്ടുകളില്‍ ഇല്ലെന്നതാണ് ആരാധകര്‍ക്കിടയില്‍ പുതിയ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതോടെ ഭാര്യയുമായി വേര്‍പിരിഞ്ഞോ എന്നുള്ള ചോദ്യം രാഹുലിനെ തേടി എത്തി കൊണ്ടിരിക്കുകയാണ്.

രാഹുലിന്റെ മാര്യേജ് ഫോട്ടോസ് ഒന്നും ഇപ്പോള്‍ അക്കൗണ്ടില്‍ ഇല്ലല്ലോ, അതെന്താ? എന്നാണ് ഒരു ആരാധിക നടനോട് ചോദിച്ചിരിക്കുന്നത്. മാത്രമല്ല രാഹുല്‍ ഒരുപാട് മെലിഞ്ഞു എന്നും പണ്ടായിരുന്നു കാണാന്‍ നല്ലതെന്ന് തുടങ്ങി താരത്തിന്റെ പുതിയ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഇതിനൊന്നും നടന്‍ മറുപടി കൊടുത്തിട്ടില്ല. എന്നിരുന്നാലും ലക്ഷ്മിയെ കുറിച്ചോ ദാമ്പത്യത്തെ കുറിച്ചോ നടന്‍ മറുപടിയുമായി വരുമെന്നാണ് പ്രതീക്ഷ.

മോഡലിങ്ങ് രംഗത്ത് നിന്നുമാണ് രാഹുല്‍ രവി കരിയര്‍ ആരംഭിക്കുന്നത്. അവിടുന്ന് അഭിനയത്തില്‍ സജീവമായി. മഴവില്‍ മനോരമയിലെ ഹിറ്റ് സീരിയലായ പൊന്നമ്പിളി യില്‍ അഭിനയിച്ചതോടെയാണ് നടന്‍ കുടുംബ പ്രേക്ഷകരുടെയും ഇഷ്ടം നേടിയെടുക്കുന്നത്. ഹരി പത്മനാഭന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി സീരിയലുകളിലേക്കും രാഹുലിന് അവസരം ലഭിച്ചു. ഇപ്പോള്‍ മലയാളത്തേക്കാളും തമിഴിലും സീരിയലുകളില്‍ സജീവമായിരിക്കുകയാണ് താരം.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X