'അമ്മായിച്ഛൻ ധനുഷിനേയും കുടുംബത്തേയും രണ്ടാം തരക്കാരായി കണ്ടു'; ബം​ഗ്ലാവ് പണിതത് രജിനിയോടുള്ള പ്രതികാരത്തിന്?

തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടനാണ് ധനുഷ്. തെന്നിന്ത്യയും കടന്ന് ബോളിവുഡിലും ഹോളിവുഡിലും വരെ സാന്നിധ്യം അറിയിച്ച ധനുഷിന് ലോകത്തെമ്പാടുമായി നിരവധി ആരാധകരുണ്ട്. ഒന്നിന് പുറകെ ഒന്നായി പ്രോജക്ടുകളുടെ ചാകരയാണ് ധനുഷിന്.

അതിനാൽ തന്നെ ഏറ്റെടുത്ത പ്രോജക്ടുകൾ ചെയ്ത് തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് താരം. തിരുച്ചിട്രമ്പലം റിലീസ് ചെയ്ത ശേഷമാണ് അതുവരെ മോഡറേറ്റ് ലെവലിൽ കിടന്നിരുന്ന ധനുഷിന്റെ കരിയർ ​​ഗ്രാഫ് പെടുന്നനെ ഉയർന്നത്.

തിരുച്ചിട്രമ്പലം പുറത്തിറങ്ങും മുമ്പ് ധനുഷിന്റേതായി പുറത്തിറങ്ങിയ നാൻ വരുവേൻ, അത്രം​ഗി രേ, ദി ​ഗ്രേ മാൻ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ തിരുച്ചിട്രമ്പലം റിലീസ് പ്രഖ്യാപിച്ചപ്പോൾ ആളുകൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.

പക്ഷെ സിനിമ വലിയ വിജയമായിരുന്നു. ധനുഷിന്റെ ഏറ്റവും പുതിയ റിലീസ് വാത്തിയാണ്. സംയുക്ത മേനോൻ നായികയായ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

അമ്മായിച്ഛൻ ധനുഷിനേയും മാതാപിതാക്കളേയും രണ്ടാം തരക്കാരായി കണ്ടു

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ധനുഷിന്റെ പുതുപുത്തൻ ബം​ഗ്ലാവിന്റെ പാലുകാച്ചൽ. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായ പോയസ് ഗാര്‍ഡനിലാണ് പുതിയ വീട് താരം സ്വന്തമാക്കിയിരിക്കുന്ന്.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടേയും ഭവനത്തിന് സമീപമാണ് ധനുഷിനെ സ്വപ്ന സൗധം.150 കോടി ചെലവില്‍ നാല് നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീര്‍ത്തിരിക്കുന്നത്.

ബം​ഗ്ലാവ് പണിതത് രജിനിയോടുള്ള പ്രതികാരത്തിന്

മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ കഴിയുന്ന ഒരു വീട് നിര്‍മ്മിക്കുക എന്നത് ധനുഷിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഈ വീട് പൂര്‍ത്തീകരിച്ചതോടെയാണ് ആ സ്വപ്നം പൂവണിഞ്ഞിരിക്കുന്നത്. ധനുഷിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഗൃഹപ്രവേശ ചടങ്ങില്‍ നിന്നുള്ള ധനുഷിന്റെയും മാതാപിതാക്കളുടെയും ചിത്രങ്ങള്‍ സംവിധായകനും ധനുഷിന്റെ ഫാന്‍സ് ക്ലബ് പ്രസിഡന്റുമായ സുബ്രഹ്‌മണ്യം ശിവയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ധനുഷിന്റെ വീട് പൂര്‍ത്തിയായിരിക്കുന്നത്

ചിത്രത്തില്‍ നീല സില്‍ക്ക് കുര്‍ത്തയും വെള്ള പൈജാമയും ധരിച്ച ധനുഷിനെ കാണാം. തന്റെ മാതാപിതാക്കള്‍ക്ക് അദ്ദേഹം വീട് സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ ധനുഷും മുന്‍ ഭാര്യ ഐശ്വര്യയും പോയസ് ഗാര്‍ഡനിലെ പുതിയ വീടിന് വേണ്ടി പൂജ നടത്തിയിരുന്നു.

രജനികാന്തും ഭാര്യ ലതയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ധനുഷിന്റെ വീട് പൂര്‍ത്തിയായിരിക്കുന്നത്. ഫോട്ടോകളില്‍ ധനുഷ് തന്റെ മാതാപിതാക്കള്‍ക്കും ശിവയ്ക്കുമൊപ്പം പോസ് ചെയ്യുന്നത് കാണാം.

ബം​ഗ്ലാവ് ധനുഷ് മാതാപിതാക്കൾക്ക് സമ്മാനിച്ചു

അതേസമയം പുത്തൻ ബം​ഗ്ലാവ് ധനുഷ് പണിത് മാതാപിതാക്കൾക്ക് സമ്മാനിച്ചത് ‌തന്റെ മുൻ അമ്മായിഅച്ഛൻ‌ രജനികാന്തിനോടുള്ള മധുര പ്രതികാരമായിട്ടാണ് എന്നാണ് തമിഴകത്ത് നിന്നും വരുന്ന പുതിയ റിപ്പോർ‌ട്ടുകൾ.

രജനികാന്തിന്റെ മകൾ ഐശ്വര്യയുമായി വിവാഹബന്ധം ധനുഷിന് ഉണ്ടായിരുന്ന സമയത്ത് ധനുഷിനേയും കുടുംബത്തേയും ചിലപ്പോഴൊക്കെ രണ്ടാം തരക്കാരായി രജനികാന്ത് ട്രീറ്റ് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ആ സമയങ്ങളിലെ രജനികാന്തിന്റെ പെരുമാറ്റത്തിൽ ധനുഷും അസ്വസ്ഥനായിരുന്നത്രേ.

150 കോടി ചിലവ്

അതുകൊണ്ടാണ് രജനിയേക്കാൾ വലിയ വീട് പണിത് മാതാപിതാക്കളോടൊപ്പം താമസിക്കാൻ ധനുഷ് തീരുമാനിച്ചത് പോലും. ഇക്കാരണത്താലാണ് ധനുഷ് രജനിയുടെ വീടിന് സമീപം തന്നെ കൂറ്റൻ വീട് നിർമിച്ച് താമസമാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ധനുഷും ഐശ്വര്യയും കഴിഞ്ഞ വർഷമാണ് വിവാഹ​ ബന്ധം വേർപെടുത്തിയത്. മക്കൾ എപ്പോഴും ധനുഷിന്റെ സംരക്ഷണയിലാണ്.

ഇടയ്ക്ക് മക്കളെ കാണാനും അവർക്കൊപ്പം സമയം ചിലവഴിക്കാനും ഐശ്വര്യ എത്താറുണ്ട്. 150 കോടി ചിലവഴിച്ചാണ് തന്റെ സ്വപ്ന സൗധം ധനുഷ് പൂർത്തിയാക്കിയതെന്നും റിപ്പോർട്ടുണ്ട്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X