അംബികയെയും വടിവേലുവിനെയും കുറിച്ച് ​ഗോസിപ്പ് വരാൻ കാരണം; നടിയുടെ അവസരങ്ങൾ കുറഞ്ഞപ്പോൾ; കാന്തരാജ്

എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്തെ തിരക്കേറിയ നടിയായിരുന്നു അംബിക. സൂപ്പർ താരങ്ങളുടെ സിനിമയിൽ നായികയായ അംബികയ്ക്ക് ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ ലഭിച്ചു. മലയാളത്തിൽ രാജാവിന്റെ മകൻ ഉൾപ്പെടെയുള്ള സിനിമകളിൽ അംബിക നായികയായി. അംബികയു‌ടെ സഹോദരി രാധയും താര റാണിയായിരുന്നു. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വെന്നിക്കൊടി പാറിച്ച അംബികയും രാധയും ഒരു ഘട്ടത്തിൽ സിനിമാ രം​ഗത്ത് നിന്നും അകന്നു. അക്കാലഘട്ടത്തിലെ മിക്ക നായികമാർക്കും സംഭവിച്ചത് പോലെ അംബികയുടെ മാർക്കറ്റ് മൂല്യം കുറഞ്ഞു.

വർഷങ്ങൾക്കിപ്പുറം അമ്മ വേഷങ്ങളിലാണ് അംബികയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. അന്ന് സീരിയലുകളിലാണ് അംബിക സജീവം. അംബികയെക്കുറിച്ച് വന്ന ​ഗോസിപ്പുകളാണ് തമിഴ് സിനിമാ മാധ്യമങ്ങളിൽവീണ്ടും ചർച്ചയാകുന്നത്. അംബികയെയും നടൻ വടിവേലുവിനെയും കുറിച്ച് വന്ന ​ഗോസിപ്പിനെക്കുറിച്ചാണ് ഡോ. കാന്തരാജ് സംസാരിച്ചത്. അവസരങ്ങൾ കുറഞ്ഞ ഘട്ടത്തിൽ അംബിക നടൻ വടിവേലുവിനൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

Ambika

രണ്ട് സിനിമകളിൽ അംബികയും വടിവേലുവും അഭിനയിച്ചു. ‌അന്ന് ഇവരെക്കുറിച്ച് ​ഗോസിപ്പുകൾ വന്നെന്നും കാന്തരാജ് പറയുന്നു. ​ഒരു കാലത്ത് ​ഗൗണ്ടമണിയുടെ തുല്യ പ്രാധാന്യം വടിവേലുവിനും ഉണ്ടായിരുന്നു. ​വടിവേലുവെല്ലാം വന്നപ്പോഴേക്കും അംബിക കരിയറിൽ നിന്നും ഔട്ടായിട്ടുണ്ടെന്നും കാന്തരാജ് പറയുന്നു. അംബികയെ ആക്ഷേപിച്ച് കൊണ്ടാണ് ഒന്നിലേറെ തമിഴ് യൂട്യൂബ് ചാനലുകളിൽ ഇദ്ദേഹം സംസാരിച്ചിരിക്കുന്നത്.

ഒരു ഘട്ടത്തിൽ അംബികയുടെ മുഖത്തെ ഭം​ഗി പോയി കിഴവിയെ പോലെയായെന്ന് കാന്തരാജ് പറയുന്നു. കാതൽ പരിസ് എന്ന സിനിമയിലെത്തിയപ്പോഴേക്കും അംബികയുടെ മുഖം മാറി. പ്രായം തോന്നി. ഈ പടം വിജയിക്കാത്തതിന് കാരണം നായിക ശരിയല്ലാത്തതാണെന്നും കാന്തരാജ് വിമർശിച്ചു. അതേസമയം അംബികയുടെ താരത്തിളക്കമുള്ള കാലഘട്ടത്തെക്കുറിച്ചും കാന്തരാജ് അന്ന് സംസാരിച്ചു. ഒരു സിനിമയുടെ മൂന്നാമത്തെ സീനിൽ അംബിക ചെയ്ത കഥാപാത്രം മരിച്ചു. അതോടെ പ്രേക്ഷകർ നിരാശരായി. ​ആ സിനിമ നന്നായി ഓടിയില്ലെന്നും കാന്തരാജ് പറഞ്ഞു. ‌

Ambika  Vadivelu

സിനിമാ രാഷ്ട്രീയ രം​ഗത്തെ നിരവധി പേരെക്കുറിച്ച് ഡോ. കാന്തരാജ് വിവാദ പ്രസ്താവനകൾ ന‌ടത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ വിമർശനങ്ങളും ഇദ്ദേഹത്തിന് കേൾക്കേണ്ടി വരാറുണ്ട്. ​സീരിയൽ രം​ഗത്താണ് അംബിക ഇന്ന് സജീവം. ടെലിവിഷൻ ഷോകളിൽ സാന്നിധ്യം അറിയിക്കുന്നു. അടുത്തിടെയായിരുന്നു സഹോദരി രാധയുടെ മകൾ കാർത്തികയുടെ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹ ച‌ടങ്ങിൽ ചിരഞ്ജീവി ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തു.

അംബികയെ പോലെ രാധയെക്കുറിച്ചും പല ​ഗോസിപ്പുകളും തമിഴ് മീഡിയകളിൽ പ്രചരിക്കാറുണ്ട്. കാർത്തികയുടെ വിവാഹസമയത്തും ഇതുണ്ടായി. ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലുവാണ് അന്ന് രാധയെക്കുറിച്ച് സംസാരിച്ചത്. മകളുടെ വിവാഹത്തിന് സിനിമാ രം​ഗത്തെ മിക്കവരെയും രാധ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും വരുമെന്ന് കരുതി. പക്ഷെ പലരും വരാത്തതിൽ രാധയ്ക്ക് വിഷമമുണ്ട്. ചിരഞ്ജീവി, ജാക്കി ഷെറോഫ് തുടങ്ങിയവരാണ് വന്നത്. രജിനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരെല്ലാം വരുമെന്ന് കരുതിയെങ്കിലും ഇവരാരും വന്നില്ലെന്ന് ചെയ്യാർ ബാലു പറഞ്ഞു.

More from Filmibeat

Read more about: ambika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X