»   » വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്‌ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???

വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്‌ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം നടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് സംഭവത്തില്‍ ബന്ധമുണ്ടെന്നാരോപിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് ദിലീപിന്റെ സിനിമ രാമലീലയുടെ റിലീസ് അനിശ്ചിതത്വത്തിലായത്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിങ്ങിന് തയ്യാറെടുക്കുന്നതിന് മുന്‍പാണ് ദിലീപ് അറസ്റ്റിലായത്.

സാരിയില്‍ കാണാന്‍ സുന്ദരിയാ! വയറിന്റെ ഫോട്ടോ ആവശ്യപ്പെട്ട നടന് നല്‍കിയ മറുപടി!

നായിക കരണത്ത് അടിച്ചിട്ടും പ്രതികരിക്കാതെ ടൊവിനോ തോമസ്.. കാരണം?

നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാമലീല സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. പ്രതിഷേധങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍ രംഗത്തെത്തിയിട്ടുള്ളത്. സിനിമാപ്രവര്‍ത്തകരെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചൊരു നിലപാടായിരുന്നു ഇത്.

ഷൂട്ടിങ്ങിനിടയില്‍ തിരികെ പോകുകയാണെന്ന് ഭാവന.. പൃഥ്വിരാജും സംവിധായകനും ഞെട്ടി!

പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നിന്ന താരമാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ചത്. ഈ സംഭവത്തിന് ശേഷം വനിതാ താരങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ നേതൃനിരയിലും താരം ഉണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു സിനിമയ്‌ക്കെതിരെ തിയേറ്റര്‍ ഉപരോധത്തിന് ആഹ്വാനം ചെയ്തും വനിതാ സംഘടന രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കി മുന്‍നിരയിലുണ്ടായിരുന്ന മഞ്ജു വാര്യരുടെ നിലപാട് മാറ്റത്തോടെ വനിതാ സംഘടനയിലെ അഭിപ്രായ ഭിന്നതയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പുറത്ത് വരികയാണ്.

ഒറ്റപ്പെടുമെന്ന ആശങ്ക

രാമലീലയ്ക്ക് നേരം മുഖം തിരിച്ചു നിന്നാല്‍ സിനിമാ മേഖലയില്‍ താന്‍ ഒറ്റപ്പെടുമോയെന്നുള്ള മഞ്ജു വാര്യരുടെ ആശങ്കയാണ് ഇപ്പോഴത്തെ നിലപാട് മാറ്റത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ തിരിച്ചറിവിനെ തുടര്‍ന്നാണ് താരം ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വനിതാസംഘടനയിലെ അഭിപ്രായ ഭിന്നത

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയിലെ വനിതാ താരങ്ങളുടെ താരത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടന രൂപീകരിക്കപ്പെട്ടത്. പാര്‍വതി, അഞ്ജലി മേനോന്‍, സജിതാ മഠത്തില്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ക്കൊപ്പം മഞ്ജു വാര്യരും നേതൃനിരയിലുണ്ടായിരുന്നു.

പിളര്‍പ്പിന് കാരണമാവുമോ?

വനിതാ സംഘടനയുടെ നേതൃത്വത്തില്‍ രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം സംഘടന പുറംലോകത്തെ അറിയിച്ചിരുന്നു. രാമലീലയിലൂടെ വനിതാ സംഘടന പിളര്‍പ്പിലേക്ക് പോകുമോയെന്നുള്ള കാര്യമാണ് ഇനി കണ്ടറിയേണ്ടത്.

പെട്ടെന്നുള്ള നിലപാട് മാറ്റം

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സ്വീകരിക്കുന്ന പല നിലപാടുകളോടും മഞ്ജു വാര്യര്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തില്‍ ആകുലരായിരിക്കുകയാണ് സഹതാരങ്ങള്‍.

ദിലീപിനുള്ള പിന്തുണ

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് സിനിമാ മേഖലയില്‍ നിന്നുള്ള ശക്തമായ പിന്തുണ കൂടി മനസ്സിലാക്കിയതിന് ശേഷമാണോ മഞ്ജു വാര്യര്‍ ഈ നിലപാട് സ്വീകരിച്ചത് എന്ന തരത്തിലുള്ള ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്.

താരസംഘടനയില്‍ നിന്നും പുറത്താക്കിയെങ്കിലും പിന്തുണ

താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ നിലപാടില്‍ ചില താരങ്ങള്‍ അതൃപ്തി അറിയിച്ചിരുന്നു. യുവതാരങ്ങളുടെ ശക്തമായ നിലപാടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നായിരുന്നു ചിലര്‍ വാദിച്ചത്.

വനിതാ സംഘടന പാരയാവുമോ?

വനിതാ സംഘടനയും നിലപാടുകളും തനിക്കെതിരായാണ് വരുന്നതെന്ന് മനസ്സിലാക്കിയാണ് മഞ്ജു വാര്യര്‍ നിലപാട് തിരുത്തിയതെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ചില അംഗങ്ങളുടെ ശക്തമായ നിലപാട് താരത്തിനെതിരായാണ് ഭവിച്ചത്.

ഭൂരിപക്ഷത്തിന്റെ പിന്തുണ

സിനിമയിലെ ഭൂരിപക്ഷം പേരും ദിലീപിനെ പിന്തുണയ്ക്കുന്നതും മഞ്ജു വാര്യരെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ പേരും ദിലീപിനെ പിന്തുണയ്ക്കുമ്പോള്‍ തനിക്ക് ഒറ്റയ്ക്ക് നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് താരം തിരിച്ചറിഞ്ഞുവെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

രാമലീല ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള ആഹ്വാനങ്ങള്‍ തുടരുന്നതിനിടയിലാണ് ചിത്രത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍ എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്.

ദൗര്‍ഭാഗ്യകരമായ നിലപാട്

വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. തിയേറ്റര്‍ കത്തിക്കണമെന്ന തരത്തിലേക്ക് വരെ ആഹ്വാനങ്ങള്‍ ഉയര്‍ന്ന സാഹചര്യം വളരെ ദൗര്‍ഭാഗ്യകരമാണെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്.

ഒരുപാട് പേരുടെ അധ്വാനമാണ്

ഒരുപാട് പേരുടെ അധ്വാനത്തിന്‍രെ ഫലമായാണ് ഒരു സിനിമ പുറത്തിറങ്ങുന്നത്. പ്രതിഫലം വാങ്ങി യാത്ര പറയുന്നതിലൂടെ ആ ബന്ധം തീരുന്നില്ല. പ്രേക്ഷര്‍ ആ സിനിമയെ സ്വീകരിച്ചു എന്നറിയുമ്പോഴാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആഹ്ളാദിക്കുന്നതെന്നും മഞ്ജു വാര്യർ കുറിച്ചിട്ടുണ്ട്.

English summary
Manju warrier supports Ramaleela, here is the reason.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X