ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം പോകുന്നു, പൂജകൾ; നയൻതാരയുടെ ജാതകത്തിൽ പറയുന്നത്; റിപ്പോർട്ട്

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായ നയൻതാരയ്ക്ക് ഇന്ന് സിനിമയ്ക്ക് പുറമെ മറ്റ് തിരക്കുകളുമുണ്ട്. ഒന്നിലേറെ ബിസിനസുകൾ, കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ നയൻതാരയ്ക്ക് ശ്രദ്ധിക്കാനുണ്ട്. എല്ലാത്തിനും പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് വിഘ്നേശ് ശിവനും ഒപ്പമുണ്ട്. ഉയിർ, ഉലകം എന്നിവരാണ് താര ദമ്പതികളുടെ മക്കൾ. ലേഡി സൂപ്പർ താരമായി കരിയറിൽ വൻ ഉയർച്ചയിലേക്ക് എത്തിയപ്പോഴും കുടുംബ ജീവിതം നയൻതാര ആ​ഗ്രഹിച്ചിരുന്നു. ഇന്ന് ആ​ഗ്രഹിച്ചത് പോലുള്ള ജീവിതം നയിക്കുകയാണ് താരം.

അടുത്ത കാലത്തായി പൊതുവിടങ്ങളിൽ നയൻതാരയെ കാണാറുണ്ട്. സിനിമ കഴിഞ്ഞാൽ മാധ്യമങ്ങൾക്ക് മുഖം തരാത്ത ആളായിരുന്നു മുമ്പ് നയൻതാര. അടുത്തിടെയാണ് സോഷ്യൽ മീഡിയ അക്കൗണ്ട് നടി തുടങ്ങിയതും. അടുത്ത കാലത്ത് നയൻതാര നടത്തിയ ക്ഷേത്ര ദർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വലിയ ക്ഷേത്രങ്ങളിലെല്ലാം നയൻതാര ദർശനത്തിന് എത്തുന്നുണ്ട്. വിഘ്നേശും നയൻതാരയും കടുത്ത ഭക്തരാണ്.

Nayanthara

ക്ഷേത്ര ​ദർശനങ്ങൾക്ക് ഇവർ ഒരുമിച്ചാണ് എത്താറ്. നയൻതാരയുടെ ക്ഷേത്ര ദർശനങ്ങളും പൂജകളും കൂടിയതിനെക്കുറിച്ച് ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നടിയുടെ ജാതകത്തിൽ ചില ദോഷങ്ങളുണ്ട്. ഇത് കാരണമാണ് പൂജുകൾ നടത്തുന്നത്. ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന നയൻതാര വർഷങ്ങൾക്ക് മുമ്പേ മതം മാറിയതാണ്. നയൻതാരയുടെ ഭക്തിയെക്കുറിച്ച് സഹപ്രവർത്തകർക്കും അറിയാം.

മുക്കുത്തി അമ്മൻ എന്ന സിനിമ ചെയ്യുമ്പോൾ നയൻതാര ക്ഷേത്ര ദർശനങ്ങൾ നടത്തിയതിനെക്കുറിച്ച് നടി ഉർവശി സംസാരിച്ചിട്ടുണ്ട്. മുമ്പ് ​ഗ്ലാമറസ് വേഷങ്ങൾ ചെയ്തതിനാൽ സിനിമയിൽ ദേവിയുടെ വേഷം ചെയ്യുമ്പോൾ പ്രേക്ഷകർ എന്ത് പറയുമെന്ന ആശങ്ക തോന്നിയതിനാലാണ് നയൻതാര അന്ന് ക്ഷേത്രങ്ങളിൽ പോയത്. മൂക്കുത്തി അമ്മന്റെ ഷൂട്ടിം​ഗിന് മുമ്പേ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കാനും നയൻതാര തയ്യാറായി.

Nayanthara

കരിയറിൽ മോശം സമയമാണ് നയൻതാരയ്ക്കിന്ന്. സിനിമകൾ ഒന്നിന് പിറകെ ഒന്നായി പരാജയപ്പെടുന്നു. ജവാൻ ഒഴിച്ച് നിർത്തിയാൽ അടുത്ത കാലത്തൊന്നും താരത്തിന് ഒരു ഹിറ്റ് സിനിമ ലഭിച്ചിട്ടില്ല. ജവാനിൽ താരത്തിന് പ്രാധാന്യമുള്ള വേഷവും ആയിരുന്നില്ല. ഒരേ തരത്തിലുള്ള സിനിമകൾ തന്നെ ചെയ്യുന്നതാണ് നടിക്ക് വിനയാകുന്നത്. ഹൊറർ, ത്രില്ലർ സിനിമകളാണ് ന‌ടി അടുത്ത കാലത്ത് ചെയ്തതിൽ ഭൂരിഭാ​ഗവും മലയാളത്തിൽ ​ഗോൾഡ് ആണ് ന‌ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

ചിത്രം പരാജയപ്പെട്ടു. നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സൂപ്പർസ്റ്റാർ സിനിമകൾക്കൊപ്പം നായികാ കേന്ദ്രീകൃത സിനിമകളും നടി ഇന്ന് ചെയ്യുന്നുണ്ട്. എന്നാൽ ഒരു ​ഹിറ്റ് ചിത്രം താരത്തിന് ഇന്ന് അനിവാര്യമായിരിക്കുകയാണ്. വൻ വിജയ ചിത്രങ്ങളുമായി നയൻ‌താര ശക്തമായ തിരിച്ച് വരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X