മിയയുമായിട്ടുള്ള സൗഹൃദം പ്രണയമായതിന് പിന്നിലെ കഥ; ജിപി പറയുന്നു
ഒരുപാട് സിനിമകള്‍ ഒന്നും ചെയ്തില്ലെങ്കിലും ജിപി എന്ന ഗോവിന്ദ് പത്മസൂര്യയ്ക്ക് കേരളത്തില്‍ ഉള്ള ആരാധികമാരൊന്നും മറ്റൊരു താരത്തിനും ഇവിടെ ഇല്ലെന്നാണ് വിശ്വാസം. രക്തം കൊണ്ട് എഴുതിയ പ്രണയ ലേഖനങ്ങള്‍ വരെ ജിപിയ്ക്ക് ലഭിച്ചിട്ടുണ്ടത്രെ.
എന്നാല്‍ മിയ ജോര്‍ജ്ജുമായുള്ള ചില പ്രണയ ഗോസിപ്പുകള്‍ അങ്ങ് കത്തി പടര്‍ന്നു. തീയില്ലാതെ പുക ഉണ്ടാവില്ല എന്ന് പറഞ്ഞപോലെ ആ പ്രണയ ഗോസിപ്പ് വെറുതേ അങ്ങ് ഉണ്ടായതല്ല. അതിന് വളം വച്ചത് ടിവി ചാനലുകള്‍ തന്നെയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ സൗഹൃദം പ്രണയ കഥയായി മാറിയ കഥയെ കുറിച്ച് ജിപി പറയുന്നു.

മിയയുമായിട്ടുള്ള സൗഹൃദം പ്രണയമായതിന് പിന്നിലെ കഥ; ജിപി പറയുന്നു
മിയയുടെ ആദ്യ സിനിമയില്‍ ഞാനായിരുന്നു നായകന്‍. അന്നു മുതല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂപ്പത്തിരണ്ടാം അധ്യായം എന്ന പടത്തിലും ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു.

മിയയുമായിട്ടുള്ള സൗഹൃദം പ്രണയമായതിന് പിന്നിലെ കഥ; ജിപി പറയുന്നു
മിയ ഗേള്‍സ് സ്‌കൂളില്‍ പഠിച്ചതിനാല്‍ ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അവളുടെ ആദ്യത്തെ ആണ്‍സുഹൃത്ത് ഞാനായിരുന്നു.

മിയയുമായിട്ടുള്ള സൗഹൃദം പ്രണയമായതിന് പിന്നിലെ കഥ; ജിപി പറയുന്നു
റിമി ടോമി അവതരിപ്പിക്കുന്ന 'ഒന്നും ഒന്നും മൂന്ന്' പ്രോഗ്രാമിന്റെ പ്രെമോ വിവാഹത്തിലേക്കെത്തിയ യുവനായകനും നായികയും എന്ന രീതിയിലായിരുന്നു.

മിയയുമായിട്ടുള്ള സൗഹൃദം പ്രണയമായതിന് പിന്നിലെ കഥ; ജിപി പറയുന്നു
പ്രോഗ്രാമിനേക്കാള്‍ പ്രേക്ഷകര്‍ കാണുന്നത് പ്രെമോ ആയതിനാല്‍ പലരും ഞങ്ങളുടെ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചു.

മിയയുമായിട്ടുള്ള സൗഹൃദം പ്രണയമായതിന് പിന്നിലെ കഥ; ജിപി പറയുന്നു
'ഡി ഫോര്‍ ഡാന്‍സി'ന്റെ ഫ്‌ളോറിലും മിയ എത്തിയപ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകശ്രദ്ധ നേടാനായി ഞങ്ങള്‍ പ്രണയമാണെന്ന രീതിയില്‍ അവതരിപ്പിച്ചു.

മിയയുമായിട്ടുള്ള സൗഹൃദം പ്രണയമായതിന് പിന്നിലെ കഥ; ജിപി പറയുന്നു
പിന്നീട് പ്രോഗ്രാം ഡയറക്ടര്‍ യമുന ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ എത്തിയപ്പോള്‍ അതിന്റെ സത്യാവസ്ഥ പറയുകയും ചെയ്തു. എന്റെ അടുത്ത പെണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ് മിയ.

Click it and Unblock the Notifications