ധനുഷിനെ കണ്ടതോടെ വരന് കലിയിളകി, തർക്കം; തൃഷയുടെ വിവാഹ നിശ്ചയത്തിൽ സംഭവിച്ചതിനെക്കുറിച്ച് ദൃക്സാക്ഷി

പതിനഞ്ച് വർഷത്തിലേറെയായി ഇൻഡസ്ട്രിയിലുള്ള തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ ഇപ്പോഴും താരമൂല്യമുള്ള മുൻനിര നായിക നടിയാണ്. പഴയത് പോലെ തുടരെ സിനിമകൾ ചെയ്യുന്നില്ലെങ്കിലും ചെയ്യുന്ന സിനിമകളിൽ മിക്കതും ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിജയ് സേതുപതിയോടൊപ്പം അഭിനയിച്ച 96 ആണ് നടിയുടെ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ.

മണിരത്നം അണിയിച്ചൊരുക്കുന്ന പൊന്നിയൻ സെൽവം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും നടി ഒരു ,സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുന്ദവി എന്ന രാഞ്ജിയുടെ വേഷത്തിലാണ് തൃഷ ഈ സിനിമയിൽ എത്തുന്നത്. വർഷങ്ങളായി സിനിമയിലുള്ള തൃഷയെ പറ്റി നിരവധി ​ഗോസിപ്പുകളും ഇതിനകം വന്നിട്ടുണ്ട്.

 വരുൺ മന്യനെന്ന ബിസിനസ്കാരനെയായിരുന്നു തൃഷ വിവാഹം കഴിക്കാനിരുന്നത്

പ്രമുഖ വ്യവസായിയുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന തൃഷ ഒടുവിൽ അവസാനം നിമിഷം വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. വരുൺ മന്യനെന്ന ബിസിനസ്കാരനെയായിരുന്നു തൃഷ വിവാഹം കഴിക്കാനിരുന്നത്. എന്നാൽ വിവാഹം നിശ്ചയം കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ ഇരുവരും ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു.

 ഉപേക്ഷിക്കാൻ പറ്റില്ലെന്ന് തൃഷയും തീരുമാനിച്ചു

വിവാഹ ശേഷം തൃഷ അഭിനയിക്കരുതെന്ന് വരുൺ ആവശ്യപ്പെട്ടതാണ് ബന്ധം തകരാൻ കാരണമായതെന്നാണ് വിവരം. സിനിമാ അഭിനയം തന്റെ പാഷനാണെന്നും ഉപേക്ഷിക്കാൻ പറ്റില്ലെന്ന് തൃഷയും തീരുമാനിച്ചു. ഈ വിഷയത്തിൽ വിവാഹ നിശ്ചയത്തിന് മുമ്പേ തന്നെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതുകാര്യമാക്കാതെ വിവാഹത്തിലേക്ക് കടക്കാം എന്ന് ഇരുവരും തീരുമാനിച്ചു.

വരുണിന്റെ പിതാവ് വലിയ വ്യവസായിയായിരുന്നു. മകൻ ഒരു സിനിമാ നടിയെ വിവാഹം കഴിക്കുന്നതിന് ഇദ്ദേഹവും താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് അന്ന് പുറത്തു വന്ന വിവരം. ഈ പ്രശ്നങ്ങളെല്ലാം രൂക്ഷമായത് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ്. തൃഷയും വരുണും തമ്മിൽ രൂക്ഷമായ വാക്കു തർക്കം വരെയുണ്ടായെന്നും ഒടുവിൽ വിവാഹം കഴിക്കേണ്ടെന്ന് ഇരുവരും തീരുമാനിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.

വരുണിന് തീരെ താൽപര്യമില്ലാത്ത വ്യക്തിയായിരുന്നു ധനുഷ്

ഇതിനിടെ നടൻ ധനുഷിന്റെ പേരും ഈ പ്രശ്നങ്ങൾക്കിടയിൽ ഉയർന്നു കേട്ടിരുന്നു. തൃഷ-വരുൺ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത ഒരു അതിഥി പറഞ്ഞതായി ടെെംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാഹ നിശ്ചയ ചടങ്ങിന് തൃഷയുടെ സുഹൃത്തായിരുന്ന ധനുഷും അതിഥിയായെത്തിയിരുന്നു. വരുണിന് തീരെ താൽപര്യമില്ലാത്ത വ്യക്തിയായിരുന്നു ധനുഷ്. ഇക്കാര്യം തൃഷയോട് പറയുകയും ചെയ്തു.

എന്നാൽ ധനുഷ് തന്റെ സുഹൃത്താണെന്നും ക്ഷണിക്കാതിരിക്കാൻ പറ്റില്ലായിരുന്നെന്നും തൃഷ പറഞ്ഞു. ഇതോടെ ഇരുവരും അവിടെ വെച്ച് തന്നെ തർക്കമുണ്ടായെന്നാണ് ദൃക്സാക്ഷിയായ അതിഥി പറയുന്നത്. വരുണിന്റെ പിതാവ് ഇടപെടാൻ ശ്രമിച്ചപ്പോൾ ഇക്കാര്യത്തിൽ ഇടപെടേണ്ടെന്ന് തൃഷ ഇദ്ദേഹത്തോട് പറഞ്ഞതായാണ് ദൃക്സാക്ഷി പറയുന്നത്.

Recommended Video

Dilsha Lifestyle | സൗന്ദര്യത്തിന്റെ രഹസ്യം പ്ലാസ്റ്റിക് സർജറിയോ ? രഹസ്യം ദിലു പറയുന്നു | *Interview
വരുൺ മറ്റൊരു വിവാഹവും കഴിച്ചു

വിവാഹം വേണ്ടെന്ന് വെച്ച ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. തൃഷ സിനിമാ തിരക്കുകളിലേക്ക് കടന്നു. വരുൺ മറ്റൊരു വിവാഹവും കഴിച്ചു. വിവാഹത്തിന്റെ പേരിൽ സിനിമാഭിനയം നിർത്താൻ താൻ ഒരുക്കമല്ലെന്ന് തൃഷ പിന്നീടൊരിക്കൽ വ്യക്തമാക്കിയിരുന്നു.

അവസാന ശ്വാസം വരെ അഭിനയിക്കണമെന്നാണ് തന്റെ ആ​ഗ്ര​ഹമെന്നും നടി പറഞ്ഞിരുന്നു. തെന്നിന്ത്യയിൽ നിരന്തര ഹിറ്റുകൾ സൃഷ്ടിച്ചിരുന്ന നടിയായിരുന്നു തൃഷ കൃഷ്ണൻ. ​നടൻ വിജയുടെ ഹിറ്റ് ജോഡിയായി തിളങ്ങിയ നടി പിന്നീട് കൊടി, 96 തുടങ്ങിയ ചിത്രങ്ങളിൽ‌ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കൊടിയിൽ ധനുഷിനൊപ്പമാണ് തൃഷ അഭിനയിച്ചത്. 96 ൽ വിജയ് സേതുപതിക്കൊപ്പവും.

Read more about: trisha dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X