'അജിത്തുമായി വഴക്കിട്ടോ..?'; ഗുഡ് ബാഡ് അ​ഗ്ലിയുടെ സ്പെയിനിലെ ഷൂട്ടിങ് സെറ്റിൽ നിന്നും തിരികെയെത്തി ത‍ൃഷ!

തെന്നിന്ത്യൻ താരസുന്ദരി ത‍ൃഷ 1999ൽ മിസ് ചെന്നൈയായി തെരഞ്ഞെടുക്കപ്പെട്ടശേഷമാണ് ലൈം ലൈറ്റിലേക്ക് എത്തുന്നത്. ജോഡി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ ചിത്രത്തിൽ ചെറിയ വേഷമായിരുന്നുവെങ്കിലും രണ്ടാമത് ലഭിച്ച സിനിമയിൽ നായിക വേഷമാണ് തൃഷയ്ക്ക് ലഭിച്ചത്. താരം സിനിമയിൽ എത്തിയിട്ട് ഇരുപത് വർഷങ്ങൾ പൂർത്തിയായി. ഇപ്പോഴും തിരക്കുള്ള നായികയും തെന്നിന്ത്യയിലെ മുൻനിര നടിയുമാണ് താരം.

അടുത്തിടെയാണ് താരം നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചത്. പ്രായം നാൽപ്പത്തിയൊന്നായി എങ്കിലും അവിവാഹിതയാണ് താരം. സിനിമയ്ക്കാണ് ഇപ്പോൾ നടി കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പൊതുവെ നായികമാർക്ക് 40 വയസ് കഴിഞ്ഞാൽ നായികയായി അഭിനയിക്കാനുള്ള സാധ്യത കുറയും. മുപ്പത്തിയഞ്ച് പിന്നിട്ടാൽ തന്നെ സഹനടി റോളുകളിലേക്ക് ഒതുങ്ങേണ്ടി വരും.

Trisha  Ajith

അത്തരമൊരു സാഹചര്യത്തിലാണ് 41 വയസുള്ള തൃഷ ഇപ്പോഴും മാർക്കറ്റ് വാല്യുവുള്ള നായികയായി തിളങ്ങുന്നത്. ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നുവെന്നത് തന്നെയാണ് നടിയെ തേടി സിനിമ അവസരങ്ങൾ നിരവധി വരുന്നതിന് പിന്നിലെ ഒരു കാരണം. വിജയ് ചിത്രം ​ഗോട്ടാണ് അവസാനമായി തൃഷ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിൽ ​ഗസ്റ്റ് റോൾ ആയിരുന്നുവെങ്കിലും തൃഷയുടെ സീൻ വൈറലായിരുന്നു.

വിടാമുയർച്ചി, തഗ് ലൈഫ്, വിശ്വംബര, ഗുഡ് ബാഡ് അഗ്ലി തുടങ്ങി‌ ബി​ഗ് ബജറ്റ് സിനിമകളുടെ വലിയൊ​രു നിര തന്നെ തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. എല്ലാത്തിലും സൂപ്പർതാരങ്ങൾക്കൊപ്പമാണ് നടി സ്ക്രീൻ സ്പേസ് പങ്കിടാൻ പോകുന്നത്. വിടാമുയർച്ചി, തഗ് ലൈഫ്, വിശ്വംബര തുടങ്ങിയ സിനിമകളുടെ ഷൂട്ട് പൂർത്തിയായി.

ഗുഡ് ബാഡ് അഗ്ലി എന്ന അജിത്ത് ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മാണം. സിനിമയുടെ ചിത്രീകരണം സ്പെയ്നിൽ പുരോ​ഗമിക്കുകയാണ്.

അതേസമയം അജിത്തുമായുള്ള തൃഷയുടെ രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കെ സിനിമയുടെ സെറ്റിൽ നിന്നും ഷൂട്ടിംഗ് ഉപേക്ഷിച്ച് തൃഷ പെട്ടെന്ന് ചെന്നൈയിൽ തിരികെ എത്തി എന്നുള്ള വിവരങ്ങളാണ് തമിഴ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടിയുടെ ചെന്നൈയിലേക്കുള്ള പെട്ടന്നുള്ള തിരിച്ച് വരവ് ആരാധകർക്കിടയിലും ചർച്ചയായി മാറി.

ഗുഡ് ബാഡ് അഗ്ലി ക്രൂവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണോ അതോ അജിത്തുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയതുകൊണ്ടാണോ എന്നിങ്ങനെ പല തരത്തിലുള്ള ചോദ്യങ്ങളും ചർച്ചകളും തൃഷയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

Trisha  Ajith

എന്നാൽ നടി പെട്ടെന്ന് ചെന്നൈയിലെത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം മറ്റൊന്നാണെന്നാണ് പറയപ്പെടുന്നത്. സിനിമയിലൂടെ മാത്രമല്ല പരസ്യങ്ങളിലൂടെയും കോടിക്കണക്കിന് രൂപയാണ് തൃഷ എല്ലാ വർഷവും സമ്പാദിക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കാനാണ് നടി തൃഷ ​ഗുഡ് ബാഡ് അ​​ഗ്ലിയുടെ സെറ്റിൽ നിന്നും തിടുക്കത്തിൽ ചെന്നൈയിലെത്തിയത്.

പരസ്യ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഗുഡ് ബാഡ് അഗ്ലിയുടെ ഷൂട്ടിങിനായി നടി വീണ്ടും സ്പെയിനിലേക്ക് മടങ്ങും. ഗുഡ് ബാഡ് അഗ്ലി 2025 പൊങ്കലിന് തിയേറ്ററുകളിൽ എത്തും.

Read more about: trisha ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X