കീർത്തിയെയും ഉൾപ്പെടുത്തി ​ഗ്യാങ്, വാശിക്ക് തൊട്ടപ്പുറത്ത് ഓഫീസ്; ശിവകാർത്തികേയൻ ചെയ്തത്: ബിസ്മി

സിനിമാ ലോകത്ത് ഒന്നിലേറെ ശത്രുക്കൾ നടൻ ധനുഷിനുണ്ട്. ധനുഷിന്റെ ഇന്നത്തെ സാഹചര്യം കോളിവുഡിൽ ചർച്ചയാകുന്നുണ്ട്. സഹപ്രവർത്തകരിൽ പലർക്കും ധനുഷിനോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാണ്. നയൻതാര നടനെതിരെ തുറന്ന കത്ത് പുറത്ത് വിട്ടപ്പോൾ ശ്രുതി ഹാസൻ, അനുപമ പരമേശ്വരൻ, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ നടിമാർ പോസ്റ്റ് ലെെക്ക് ചെയ്തു. ഇവരെല്ലാവരും ധനുഷിനൊപ്പം അഭിനയിച്ചവരുമാണ്. ധനുഷ്-ശിവകാർത്തികേയൻ പ്രശ്നം എപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്. ശിവകാർത്തികേയനെ ഒതുക്കാൻ ധനുഷ് ശ്രമിക്കുന്നു എന്നാണ് നടന്റെ ആരാധകർ പറയുന്നു.

എന്നാൽ തന്നെ താരമാക്കിയ വളർത്തിയ ധനുഷിനോട് ശിവകാർത്തികേയൻ നന്ദികേട് കാണിച്ചു എന്ന വിമർശനം ധനുഷ് ആരാധകർ ഉന്നയിക്കുന്നു. ഇരുവരും തമ്മിലുള്ള അകൽച്ചയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി. ശിവകാർത്തികേയന്റെ ഭാ​ഗത്ത് തെറ്റുണ്ടെന്നാണ് ബിസ്മി പറയുന്നത്.

Dhanush And Sivakarthikeyan

ശിവകാർത്തികേയൻ ഈ നിലയിലേക്ക് എത്താൻ ധനുഷും പ്രധാന കാരണമാണ്. ധനുഷിനൊപ്പം 3 എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ തന്നെ ഇഷ്ടപ്പെടുന്നു എന്ന് ശിവകാർത്തികേയന് മനസിലാക്കിയത്. സിനിമാ ലോകത്ത് വിജയിക്കാനാകുമെന്ന് ശിവകാർത്തികേയന് മനസിലായി. കോമഡി നടനായാണ് ആ സിനിമയിൽ ശിവകാർത്തികേയൻ അഭിനയിച്ചത്. ധനുഷ് ശിവകാർത്തികേയന് തുടർന്നും അവസരങ്ങൾ കൊടുത്ത് കൊണ്ടിരുന്നു. പൊതുവെ ഇങ്ങനെ കരിയറിൽ സഹായം ചെയ്താൽ രണ്ട് മൂന്ന് സിനിമകൾ തനിക്ക് വേണ്ടി ചെയ്ത് തരാൻ എ​ഗ്രിമെറ്റ് വെക്കുന്ന പതിവുണ്ട്. എന്നാൽ ധനുഷ് അങ്ങനെ എ​ഗ്രിമെന്റൊന്നും വെച്ചില്ല.

പക്ഷെ പ്രതീക്ഷിച്ചു. നമ്മൾ വളർത്തിക്കൊണ്ട് വന്ന ചെറുപ്പക്കാരനാണ്, ഇവൻ അടുത്ത സിനിമകൾ തനിക്ക് വേണ്ടി ചെയ്ത് തരുമെന്ന് ധനുഷ് പ്രതീക്ഷിച്ചു. അതിൽ തെറ്റില്ല. എന്നാൽ ശിവകാർത്തികേയൻ ഞാൻ വലിയ ആളായി, ഇനി ധനുഷിന്റെ ദയയൊന്നും ആവശ്യമില്ലെന്ന് തീരുമാനിച്ചു. ഇതിന്റെ പേരിൽ രണ്ട് പേർക്കുമിടയിൽ പ്രശ്നങ്ങൾ വന്നു. ചില ഫങ്ഷനുകളിൽ ധനുഷിനെതിരെ സംസാരിച്ചു. ചിലർ അവരുടെ കാലടിയിൽ നമ്മൾ ഉണ്ടാകാണമെന്ന് പ്രതീക്ഷിച്ചു എന്നൊക്കെ പറഞ്ഞു. ആ കാലഘട്ടത്തിൽ നാനും റൗഡി താൻ എന്ന സിനിമയുടെ പേരിൽ വിഘ്നേശ് ശിവനും ധനുഷും തമ്മിൽ അകൽച്ചയുണ്ടായി.

Dhanush And Sivakarthikeyan

ഇവിടെ ശിവകാർത്തികേയൻ ഒരു കാര്യം ചെയ്തു. ധനുഷിനെ ഇഷ്ടമില്ലാത്തവരെ ഒന്നിച്ച് നിർത്തി. അനിരുദ്ധ്, കീർത്തി സുരേഷ്, വിഘ്നേശ് ശിവൻ, ശിവകാർത്തികേയൻ എന്നിവരുടെ ഒരു ​ഗ്യാങ്ങ് വന്നു. അതിനും പുറമെ ധനുഷിന്റെ ഓഫീസിന്റെ നേരെ അപ്പുറത്ത് ശിവകാർത്തികേയൻ തന്റെ ഓഫീസ് പണിതു. ഞാനും നിന്റെ റേഞ്ചിൽ എത്തിയെന്ന തരത്തിലായിരുന്നു അത്. ഇതെല്ലാം അവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെന്നും ബിസ്മി പറയുന്നു.

നാനും റൗഡി താൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നം കോടതിയിലാണ്. തന്റെ അനുവാദമില്ലാതെ താൻ നിർമിച്ച സിനിമയിലെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതിൽ 10 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ധനുഷ് ആവശ്യപ്പെടുന്നത്. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ റിലീസ് ചെയ്യുന്നതിന് മുമ്പേ ധനുഷിന് വിഘ്നേശ് ശിവനും നയൻതാരയുമായി പ്രശ്നമുണ്ടായിരുന്നു. സിനിമാ ലോകത്ത് തനിക്ക് ശത്രുക്കളുണ്ടെന്ന് തന്റെ സിനിമകളുടെ ഓഡിയോ ലോഞ്ചുകളിൽ ധനുഷ് പറയാറുണ്ട്. കുബേരയാണ് ധനുഷിന്റെ പുതിയ സിനിമ. നാ​ഗാർജുന, രശ്മിക മന്ദാന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

More from Filmibeat

Read more about: dhanush sivakarthikeyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X