പ്രമുഖ ബിസിനസുകാരനെ വരനായി കണ്ടെത്തി! നടി റെജീനയും വിവാഹത്തിന് ഒരുങ്ങുന്നതായി അഭ്യൂഹങ്ങള്‍

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധേയായ നടിയാണ് റെജീന കസാന്ദ്ര. നടി ജനിച്ചതും വളര്‍ന്നതുമൊക്കെ ചെന്നൈയിലാണെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍. ചെന്നൈയിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് തന്നെ ജെറീനയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു.

'കണ്ട നാള്‍ മുതല്‍' എന്ന സിനിമയില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചാണ് റെജീന അരങ്ങേറ്റം കുറിച്ചത്. അവിടുന്നിങ്ങോട്ട് 'അഴകിയ അസുര' എന്ന ചിത്രത്തിലൂടെ നായികയായി ചുവടുറപ്പിച്ചു. മാത്രമല്ല നടന്‍ ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച 'കെഡി ബില്ല ഗില്ലഡി രംഗ' എന്ന സിനിമ ഹിറ്റായെങ്കിലും തമിഴില്‍ പ്രതീക്ഷിച്ചത്ര അവസരം റെജീനയ്ക്ക് ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

regina-cassandra

തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന റെജീന കഴിഞ്ഞ രണ്ട് വര്‍ഷമായി വീണ്ടും തമിഴില്‍ ശക്തമായ വേഷങ്ങള്‍ ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ്. അതുവഴി കഴിഞ്ഞ വര്‍ഷത്തെ കരുങ്കാപ്പിയം, കണ്‍ജറിംഗ് കണ്ണപ്പന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നടി അവതരിപ്പിച്ച കഥാപാത്രം പ്രശംസ പിടിച്ചുപറ്റി.

ഇപ്പോള്‍ വീണ്ടും റെജീന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ്. ഇതോടെ നടിയുടെ വിവാഹമടക്കമുള്ള വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ പറ്റിയുള്ള വാര്‍ത്തകളും വന്ന് തുടങ്ങി. കഴിഞ്ഞ കുറച്ച് കാലമായിട്ട് ചില താരങ്ങളുടെ പേരിനൊപ്പം ചേര്‍ത്ത് റെജീനയും പ്രണയ ഗോസിപ്പുകളിലും വിവാദത്തിലുമൊക്കെ കുടുങ്ങിയിരുന്നു.

നടന്‍ സായ് ധരം തേജയുമായി നടി ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അത് അഭ്യൂഹമാണെന്ന് താരം തന്നെ വെളിപ്പെടുത്തി. ഇതിന് പിന്നാലെ നടന്‍ സന്ദീപ് കിഷനുമായി പ്രണയത്തിലാണെന്നും അവര്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്ത പരന്നു. ഇതോടെ റെജീന തന്റെ സുഹൃത്ത് മാത്രമാണെന്ന് പറഞ്ഞ് സന്ദീപ് ആ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.

regina-cassandra

മുപ്പത്തിമൂന്ന് വയസ്സുള്ള നടി ഇപ്പോഴും അവിവാഹിതയായി തുടരാതെ വിവാഹം കഴിക്കാനാണ് ആരാധകരും ആവശ്യപ്പെടുന്നത്. ഇതിനിടയില്‍ വീണ്ടും റെജീനയുടെ വിവാഹത്തെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. അതനുസരിച്ച് പ്രശസ്തനായൊരു വ്യവസായിയെ റെജീന വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് സൂചന.

എന്നാല്‍, റെജീനയുടെ ഭാഗത്ത് നിന്നോ അടുത്തവൃത്തങ്ങളോ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. ഈ വിവാഹ വിവരം സ്ഥിരീകരിച്ചതായി സിനിമാ വൃത്തങ്ങളില്‍ പറയുന്നുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം നിശ്ചയിക്കാനാണ് നടിയുടെ തീരുമാനമെന്നാണ് സൂചന. എന്തായാലും ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്ത ഉടനെ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവില്‍ ഏറ്റെടുത്ത സിനിമകളുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് നടി. ഈ വര്‍ഷം മകിഴ് തിരുമേനിയുടെ സംവിധാനത്തില്‍ തല അജിത്ത് നായകനാവുന്ന 'വിട മുയര്‍ച്ചി' എന്ന സിനിമയാണ് റെജീനയുടേതായി വരാനിരിക്കുന്നതില്‍ ശ്രദ്ധേയം. ഇതിന് പുറമേ 'ബോര്‍ഡര്‍', 'ഫ്‌ലാഷ്ബാക്ക്' എന്നീ ചിത്രങ്ങളിലും നടി അഭിനയിക്കുന്നുണ്ട്.

സിനിമയ്‌ക്കൊപ്പം വെബ് സീരിസിലൂടെയാണ് റെജീന ഹിന്ദിയില്‍ സജീവമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി വെബ് സീരിസുകളുടെ ഭാഗമായി നടി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഹിന്ദിയില്‍ രണ്ട് സീരിസുകളാണ് നടിയുടേതായി പ്രേക്ഷകരിലേക്ക് എത്തിയത്.

More from Filmibeat

Read more about: regina cassandra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X