»   » മുരുകന്‍ മലയ്ക്ക് പോകുന്ന രംഗം പുലിമുരുകനില്‍ നിന്നും ഒഴിവാക്കിയതെന്തിന്?

മുരുകന്‍ മലയ്ക്ക് പോകുന്ന രംഗം പുലിമുരുകനില്‍ നിന്നും ഒഴിവാക്കിയതെന്തിന്?

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയം നേടി വൈശാഖ് സംവിധാനം ചെയ്ത പലിമുരുകന്‍ വിജയ യാത്ര തുടരുകയാണ്. അതിനിടയില്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ രംഗത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്നു.

ആര് പറഞ്ഞു മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല എന്ന്, ലാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച 7 സിനിമകള്‍ ഇതാ


മുരുകനും മാമനും മലയ്ക്ക് പോകുന്ന രംഗമാണത്രെ ദൈര്‍ഘ്യക്കൂടുതല്‍ കാരണം എഡിറ്റിങ് റൂമില്‍ വച്ച് വെട്ടിമാറ്റപ്പെട്ടത്. കൈയ്യടിയ്ക്ക് വക നല്‍കുന്ന രംഗമായിരുന്നുവത്രെ ഇതും.


മയക്ക് മരുന്ന് കടത്ത്

ഡാഡി ഗിരിജയ്ക്ക് വേണ്ടി മുരുകനും മാമനും ചന്ദനം കടത്തിയത് പോലെ മയക്കുമരുന്ന് കടത്തുന്നതായിരുന്നുവത്രെ രംഗം. സ്വാമിമാരുടെ വേഷത്തിലാണ് മയക്ക് മരുന്ന് കടത്തുന്നത്.


ചന്ദനം കടത്തുന്നത്

ചിത്രത്തില്‍ ചന്ദനത്തടി കടത്തുന്ന ഒരു രംഗമുണ്ട്. അതും തീര്‍ത്ഥാടകരുടെ വേഷത്തിലാണ് കടത്തുന്നത്. ഏറെ കൈയ്യടി നേടിയ രംഗമായിരുന്നു ഇതും


ഔദ്യോഗിക വിവരമില്ല

ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന ഈ വാര്‍ത്തകള്‍ക്ക് പക്ഷെ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും മുരുകന്‍ മലയ്ക്ക് പോകാന്‍ വേഷമിട്ട ഇങ്ങനെ ഒരു രംഗം ചിത്രത്തില്‍ ഇല്ല.


വിജയ യാത്ര

25 ദിവസത്തിനുള്ളില്‍ പുലിമുരുകന്‍ ദൃശ്യത്തിന്റെ റെക്കോട് തിരുത്തിയെഴുതി. ഇതിനോടകം സിനിമ 75 കോടി നേടി എന്നാണ് ഔദ്യോഗിക വിവരം


English summary
Removed Scenes from Pulimurugan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam