»   »  രമ്യയും ഉണ്ണിയും സ്‌നേഹത്തിലാണോ?

രമ്യയും ഉണ്ണിയും സ്‌നേഹത്തിലാണോ?

Posted By:
Subscribe to Filmibeat Malayalam
Remya Nambeesan
പാട്ടുകാരിയും നായികയുമായ രമ്യ നമ്പീശന്‍ പ്രേമത്തിലാണെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ സിനിമാ മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ നായകന്‍ ആക്ഷന്‍ ഹീറോ ഉണ്ണി മുകുന്ദനാണ്.

ഇതു പാതിരാമണല്‍ എന്ന ചിത്രത്തില്‍ ഇരുവരും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു. ഈ കാലയളവിലാണ് പ്രേമം മൊട്ടിട്ടതെന്ന് കരുന്നു. മസില്‍ ബോഡിയും ആക്ഷന്‍ രംഗങ്ങളുമായി സിനിമയിലെത്തിയ ഉണ്ണി മുകുന്ദനെ കുറിച്ച് ഇത്തരമൊരു ഗോസിപ്പ് ആദ്യമായാണ്.

ചില ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചെങ്കിലും ഒരു നടിയെന്ന നിലയില്‍ രമ്യയ്ക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ, ഒരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് രമ്യാ നമ്പീശന്‍ എന്ന കാര്യത്തില്‍ മലയാളിയ്ക്ക് മറുത്തൊരു അഭിപ്രായമില്ല.

പിസ എന്ന തമിഴ് ചിത്രം രമ്യയുടെ കോളിവുഡ് പ്രവേശനം അവിസ്മരണീയമാക്കി. രമ്യ അഭിനയിച്ച രണ്ട് തമിഴ് ചിത്രങ്ങള്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നുണ്ട്. എന്തായാലും ഗോസിപ്പുകള്‍ സത്യമാകുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

English summary
If the report in a Malayalam film magazine is to be believed, action hero Unni Mukundan is in love with heroine and singer, Remya Nambeesan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam