തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
നടി അദിതി റാവു ഹൈദരിയും തമിഴ് താരം സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതും ഔട്ടിങിന് പോകുന്നതുമൊക്കെയായ ഫോട്ടോകളും വീഡിയോകളും എല്ലാം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതുവരെ വാര്‍ത്തകളോട് സിദ്ധാര്‍ത്ഥോ അദിതിയോ പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ബന്ധം സ്ഥിരീകരിച്ച് സിദ്ധാര്‍ത്ഥും ആളുകളെ ആശയക്കുഴപ്പത്തിലാക്കി അതിനുള്ള മറുപടി നല്‍കി അദിതിയും എത്തിയിരുന്നത് വാർത്തയായിരുന്നു.
ഇപ്പോഴിതാ ഇരുവരും വിവാഹിതരായി എന്നുള്ള റിപ്പോർട്ടുകളാണ് തെലുങ്ക്, തമിഴ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഇന്ന് തെലങ്കാനയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നത്രെ വിവാഹം. വനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലാണ് ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നതെന്നും റിപ്പോർട്ടുണ്ട്.. എ ഡി പതിനെട്ടാം നൂറ്റാണ്ടിലാണ് ശ്രീ രംഗനായക സ്വാമി ക്ഷേത്രം പണികഴിപ്പിച്ചത്.

വളരെ സ്വകാര്യമായിട്ടാണ് ചടങ്ങുകൾ നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ താരങ്ങൾ ഇതുവരെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി റാവു ഹൈദരിയും സിദ്ധാർഥും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്.
ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്താൻ തുടങ്ങിയത്. മാത്രമല്ല വർഷങ്ങളായി ഇരുവരും ലിവിങ് റിലേഷനിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അദിതി റാവുവിൻ്റെ അമ്മയുടെ മുത്തച്ഛനായിരുന്നു വനപർത്തി സൻസ്ഥാനത്തിൻ്റെ അവസാന ഭരണാധികാരി. അവരുടെ കുടുംബത്തിന് ഈ പ്രശസ്തമായ ക്ഷേത്രവുമായി ആഴത്തിലുള്ള ബന്ധമുണ്ട്.
അതിനാലാണ് സമ്പന്നമായ ചരിത്രമുള്ള ഈ ക്ഷേത്രത്തിൽ വെച്ച് തന്നെ അദിതി റാവുവും സിദ്ധാർത്ഥും വിവാഹിതരാകാൻ തീരുമാനിച്ചതത്രെ. തമിഴ്നാട്ടിൽ നിന്നുള്ള പുരോഹിതന്മാരാണ് വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. 2023ൽ അദിതിക്ക് മനോഹരമായ പിറന്നാൾ ആശംസ നേർന്നുകൊണ്ട് സിദ്ധാർഥ് എത്തിയിരുന്നു. അദിതിയുടെ ചിത്രത്തിനൊപ്പം വളരെ സുന്ദരമായ കവിതയാണ് സിദ്ധാര്‍ഥ് പങ്കുവെച്ചത്.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങിയിരുന്ന നടൻ സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം ചെയ്തത്. പിന്നീട് 2013ൽ ഒരു അഭിമുഖത്തിൽ തങ്ങൾ വേർപിരിഞ്ഞുവെന്ന് നടി വെളിപ്പെടുത്തി. 2007ൽ അദിതിയും സത്യദീപും വിവാഹിതരാകുന്ന സമയത്ത് അദിതിക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. ഇരുവരും സ്‌കൂളിൽ പഠിക്കുമ്പോഴാണ് കണ്ടുമുട്ടുന്നത്.

സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പരസ്യപ്പെടുത്താൻ ഒരിക്കലും ആഗ്രഹിക്കാത്ത നടിയാണ് അദിതി. അതുപോലെ സിദ്ധാർത്ഥിന്റെയും രണ്ടാം വിവാഹമാണ്. മേഘ്‌നയാണ് സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ. 2003 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
2007 ജനുവരിയിൽ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. നാഗചൈതന്യയുമായുള്ള വിവാഹത്തിനും പ്രണയത്തിനും മുമ്പ് സാമന്ത സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു. സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെപ്പറ്റിയും അത് തകരാനുള്ള കാരണത്തെക്കുറിച്ചും സാമന്ത പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
മഹാനടിയിലെ ജെമിനി ഗണേശന്‍റെ കഥാപാത്രത്തിനോടാണ് സിദ്ധാര്‍ത്ഥിനെ സാമന്ത താരതമ്യം ചെയ്യുന്നത്. ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്‍റെ ജീവിതവും സാവിത്രിയെപ്പോലെയാകുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ മനസിലാക്കാന്‍ സാധിച്ചു.
ആ ബന്ധത്തിന് ശുഭപര്യവസാനം ഇല്ലെന്ന് മനസിലാക്കിയ ഞാന്‍ ഭാഗ്യം കൊണ്ട് അതില്‍ നിന്നും തലയൂരി. നാഗചൈതന്യ എന്‍റെ ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹം എല്ലാംകൊണ്ടും മികച്ചതാണ് ഇതായിരുന്നു മുന്‍ബന്ധത്തെക്കുറിച്ചുള്ള സാമന്തയുടെ വെളിപ്പെടുത്തല്‍.
എന്നാൽ സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞപ്പോൾ സാമന്തയെ പരിഹസിച്ച് സിദ്ധാർത്ഥ് സോഷ്യൽമീഡിയയിൽ കുറിച്ച പോസ്റ്റും വൈറലായിരുന്നു. എസ്.യു അരുൺ കുമാർ സംവിധാനം ചെയ്ത ചിറ്റയാണ് നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications