എൻ​ഗേജ്മെന്റിന് ശേഷം വിവാഹം വേണ്ടെന്ന് വെച്ചു, നാൽപ്പതിലും അവിവാഹിത, നടി തൃഷ കൃഷ്ണൻ വിവാഹിതയാകുന്നു?

തെന്നിന്ത്യൻ സിനിമയിൽ ഇപ്പോൾ ഏറ്റവും താരമൂല്യമുള്ള നടിയാണ് തൃഷ കൃഷ്ണൻ. പൊന്നിയൻ സെൽവൻ സീരിസിൽ അഭിനയിച്ചശേഷം തെന്നിന്ത്യൻ സിനിമയിൽ തനിക്ക് നേരത്തെയുണ്ടായിരുന്ന പ്രഭാവം തിരികെ പിടിക്കാൻ തൃഷയ്ക്കായി.

പൊന്നിയിൻ സെൽവൻ 2 വൻ വിജയമായിരുന്നു. ഒപ്പം തൃഷയുടെ കുന്തവൈയും. നാൽപ്പതിൽ എത്തിനിൽക്കുന്ന താരം ഇപ്പോഴും അവിവാഹിതയാണ്. നടിയുടെ വിവാഹം കാണുക എന്നത് ആരാധകരുടെ വളരെ നാളുകളായുള്ള ഒരു ആ​ഗ്രഹമാണ്. നേരത്തെ ചില പ്രണയങ്ങൾ തൃഷയുടെ ജീവിതത്തിൽ ഉണ്ടായി എങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു വ്യവസായിയുമായി തൃഷയുടെ വിവാ​ഹനിശ്ചയം വരെ നടന്നിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുകൂട്ടരും വിവാ​ഹത്തിൽ നിന്നും പിന്മാറി. ന്യൂസ് 18 അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് തൃഷ കൃഷ്ണൻ വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നതാണ്. ഒരു മലയാളം നിർമ്മാതാവുമായിട്ടാണ് തൃഷയുടെ വിവാ​ഹം നടക്കാൻ പോകുന്നതെന്നും റിപ്പോർട്ടുണ്ട്.

Trisha Krishnan

ഇതേ കുറിച്ച് വൻ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ തൃഷയോ നടിയുമായി ബന്ധപ്പെട്ടവരോ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കുറച്ച് നാളുകൾക്ക് മുമ്പ് പൊന്നിയിൻ സെൽവൻ 2 ന്റെ പ്രമോഷനുകൾക്കിടെ തന്റെ വിവാഹത്തെ കുറിച്ച് തൃഷ തുറന്ന് പറഞ്ഞിരുന്നു.

ഇതേക്കുറിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് നടി അന്ന് പറഞ്ഞത്. തന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ വിവാഹിതരായപ്പോൾ സന്തുഷ്ടരായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർ വിവാഹമോചനത്തിന്റെ പാത തെരഞ്ഞെടുത്തുവെന്നും അതുകൊണ്ട് തന്നെ വിവാഹം എന്ന തീരുമാനം എടുക്കുമ്പോൾ ഏറെ ചിന്തിക്കണമെന്നുമാണ് തൃഷ പറഞ്ഞത്.

താൻ ഇതുവരെ ശരിയായ ആളെ കണ്ടിട്ടില്ലെന്നും തൃഷ പറഞ്ഞിരുന്നു. 'വിവാഹം കഴിച്ച് പിന്നീട് വേര്‍പിരിയാന്‍ താല്‍പര്യമില്ല. എനിക്കറിയാവുന്ന ഒരുപാട് സുഹൃത്തുക്കള്‍ മോശം വിവാഹ ജീവതത്തിലാണ്. അത്തരമൊരു ജീവിതത്തോട് എനിക്ക് താല്‍പര്യമില്ല.'

'വിവാഹം നടക്കുന്നെങ്കില്‍ നടക്കട്ടെ. നടന്നില്ലെങ്കിലും കുഴപ്പമില്ലെന്നായിരുന്നു', തൃഷയുടെ വാക്കുകൾ. നേരത്തെ ചെന്നൈ സ്വദേശിയായ ബിസിന്‌സ്മാന്‍ വരുണ്‍ മന്യനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ നിശ്ചയിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഈ വിവാഹം വേണ്ടെന്ന് വെച്ചു. അതിനുള്ള കാരണം തൃഷ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല.

trisha krishnan

വിവാഹശേഷം തൃഷ അഭിനയം നിർത്തണമെന്ന് വരുൺ ആഗ്രഹിച്ചിരുന്നതും നടൻ ധനുഷുമായുള്ള ബന്ധവും പ്രശ്നങ്ങൾക്ക് കാരണമായി എന്നെല്ലാമാണ് അക്കാലത്ത് തൃഷയുടെ വിവാ​ഹം മുടങ്ങാനുള്ള കാരണമായി പ്രചരിച്ചിരുന്നത്. അതുപോലെ തന്നെ ബാഹുബലി താരം റാണാ ദ​ഗുബാട്ടിയും തൃഷയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞുവെന്ന പ്രചരണവും ശക്തമായി. എന്നാല്‍ തൃഷയോ റാണയോ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ചില്ല. എന്നാല്‍ അടുത്തിടെ ബാളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ റാണാ ആ രഹസ്യം പങ്കുവച്ചു.

പത്ത് വര്‍ഷങ്ങളോളം തൃഷ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും പിന്നീട് പ്രണയത്തിലായെന്നും റാണ പറഞ്ഞു. പക്ഷെ ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിന് ശേഷവും അഭ്യൂഹങ്ങള്‍ ശക്തമായി. നടന്‍ ആര്യ വിവാഹവാര്‍ത്ത പുറത്ത് വിട്ടപ്പോള്‍ റാണ ആശംസകളുമായി രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം തൃഷയും ചേര്‍ന്നിരുന്നു. റാണയ്ക്ക് പുറമെ നടൻ സിമ്പുവിന്റെ പേരിനൊപ്പവും തൃഷയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. കുടുംബ സുഹൃത്തുക്കൾ കൂടിയാണ് തൃഷയും സിമ്പുവും.

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X