For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇല്യാനയുടെ പുതിയ കാമുകൻ കത്രീനയുടെ സ​ഹോദരൻ; സ്റ്റൈലിഷ് നാത്തൂൻമാരാവട്ടെയെന്ന് ആരാധകർ

  |

  സോഷ്യൽ മീഡിയയിൽ ഇന്നലെ ആഘോഷത്തിന് വഴിയൊരുക്കിയ വിഷയമായിരുന്നു കത്രീന കൈഫിന്റെ പിറന്നാൾ. ഭർത്താവ് വിക്കി കൗശലിനും സുഹൃത്തുക്കൾക്കുമൊപ്പം മാലി ദ്വീപിൽ വെച്ചാണ് ആഘോഷം നടന്നത്. വിക്കി കൗശലിന്റെ സഹോദരൻ സണ്ണി കൗശൽ, കത്രീനയുടെ സഹോദരൻ സെബാസ്റ്റ്യൻ ലോറന്റ് മൈക്കൽ, സഹോദരി ഇസബെല്ല, നടി ഇല്യാന ഡി ക്രൂസ്, മറ്റ് സുഹൃത്തുക്കൾ എന്നിവരായിരുന്നു മാലി ദ്വീപിൽ വിക്കിക്കും കത്രീനയ്ക്കുമൊപ്പം ഉണ്ടായിരുന്നത്.

  ഇതിൽ നടി ഇല്യാന ഡിക്രൂസിന്റെ സാന്നിധ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇല്യാന കത്രീനയുടെയോ വിക്കിയുടെയോ അടുത്ത സുഹൃത്തല്ല. പിന്നെ എങ്ങനെ താരം ഇവരോടൊപ്പം എത്തി എന്നായിരുന്നു ഉയർന്നു വന്ന ചോദ്യം. ഈ ചോദ്യത്തിനുത്തരം തേടിപ്പോയ ബി ടൗൺ മാധ്യമങ്ങൾ പുതിയൊരു വാർത്തയുമായാണ് എത്തിയിരിക്കുന്നത്.

  katrina birthday

  കത്രീനയുടെ സഹോദരൻ സെബാസ്റ്റ്യനുമായി പ്രണയത്തിലാണ് ഇല്യാന. ആറു മാസത്തോളമായി ഇവർ ഡേറ്റിം​ഗിലാണത്രെ. ബാന്ദ്രയിലെ കത്രീനയുടെ വസതിയിലും ഇല്യാനയുടെ വസതിയിലും ഇരുവരെയും ഒരുമിച്ച് കാണാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെബാസ്റ്റ്യന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആണ്. ഇല്യാന ഇത് ഫോളോ ചെയ്യുന്നുണ്ട്. സെബാസ്റ്റ്യൻ തിരിച്ചും ഫോളോ ചെയ്യുന്നുണ്ട്.

  കത്രീനയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇല്യാന ഇൻസ്റ്റ​ഗ്രാൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഫോട്ടോ​ഗ്രാഫർ ആൻഡ്ര്യൂ നീബോണുമായി പ്രണയത്തിലായിരുന്നു ഇല്യാന. വർഷങ്ങൾ നീണ്ട ഈ ബന്ധത്തിൽ നിന്ന് പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.
  ഇതിനു ശേഷം കുറച്ചു നാളുകളായി സിം​ഗിൾ ലൈഫ് ആഘോഷിക്കുകയായിരുന്നു ഇല്യാന. ലോക്ഡൗണിനു ശേഷം യാത്രകൾ തുടങ്ങിയ ഇല്യാന ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു.

  katrina and ileana

  തെന്നിന്ത്യൻ സിനിമകളിൽ നിന്നും ബോളിവുഡിലെത്തിയയാളാണ് ഇല്യാന. തെലുങ്ക് സിനിമകൾ കൂടുതലായി ചെയ്തിരുന്ന നടി തമിഴിൽ നൻപൻ എന്ന വിജയ് ചിത്രത്തിലും നായികയായെത്തിയിട്ടുണ്ട്. ഹിന്ദിയിൽ രൺബീർ കപൂർ, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം ബർഫി എന്ന ചിത്രത്തിലും ഇല്യാന അഭിനയിച്ചു. പിന്നീട് ഒരുപിടി ഹിന്ദി ചിത്രങ്ങളിൽ നായികയായി ഇല്യാനയെത്തി. എന്നാൽ ഇതിനിടെ മാനസികമായ ചില ബുദ്ധിമുട്ടുകൾ നടിക്കുണ്ടായി.

  katrina kaif

  2017 ൽ ഇതേപറ്റി ഇല്യാന തുറന്നു പറഞ്ഞിരുന്നു. സ്വന്തം ശരീരത്തെ പറ്റി കൂടുതലായി ചിന്തിച്ച് ആശങ്കപ്പെടുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ എന്ന അവസ്ഥയിലൂടെ താൻ കടന്നു പോയിരുന്നെന്ന് ഇല്യാന തുറന്നു പറഞ്ഞു. ആത്മഹത്യാ ചിന്തകൾ വരെ തനിക്കുണ്ടായെന്നും ഇല്യാന വെളിപ്പെടുത്തി. മികച്ച ശരീര ഭം​ഗി കാത്തു സൂക്ഷിച്ചിരുന്ന നടി പിന്നീട് വണ്ണം വെച്ചത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇല്യാന ഇക്കാര്യം തുറന്നു പറഞ്ഞത്.

  കത്രീനയുടെ ഏക സഹോദരനാണ് സെബാസ്റ്റ്യൻ. ആറു സഹോദരിമാരും കത്രീനയ്ക്കുണ്ട്. മോഡലായ സെബാസ്റ്റ്യൻ യുകെയിലാണ് സ്ഥിര താമസം. ഇടയ്ക്ക് കത്രീനയ്ക്കൊപ്പം ഇന്ത്യയിലെത്താറുണ്ട്. മുമ്പ് കത്രീനയുടെ വിവാഹത്തിനാണ് സഹോദരനെ ഇന്ത്യയിൽ കണ്ടത്. ഹോംകോങിലാണ് കത്രീന കൈഫിന്റെ ജനനം. അമ്മ ബ്രിട്ടീഷ് വംശജയാണ്. അച്ഛൻ മുഹമ്മദ് കൈഫ് കശ്മീരിൽ നിന്നുള്ളയാളാണ്.

  ഇരുവരും കത്രീനയുടെ ചെറിയ പ്രായത്തിൽ തന്നെ വേർപിരിഞ്ഞതാണ്. അച്ഛനുമായി തനിക്ക് ബന്ധമാെന്നുമില്ലെന്ന് കത്രീന നേരത്തെ പറഞ്ഞിട്ടുണ്ട്. അമ്മയുമായി വേർപിരിഞ്ഞ ശേഷം പിതാവ് യുഎസിലേക്ക് പോയി. അപൂർവമായി മാത്രമേ അദ്ദേഹത്തെ കാണാറുള്ളൂ എന്നും കത്രീന നേരത്തെ പറഞ്ഞിരുന്നു.

  Read more about: katrina kaif
  English summary
  ​report says ileana d cruz's new boyfried is katrina kaif's brother; fans are happy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X