'വായിൽ നിന്ന് പോയ വാക്കുകളാണോ കാരണം?'; പുഷ്പ 2വിലെ രശ്മികയുടെ സ്ക്രീൻ സ്പേസ് വെട്ടി കുറച്ചതായി റിപ്പോർട്ട്!
ഇന്ത്യൻ സിനിമയിലെ സെൻസേഷണൽ താരങ്ങളിൽ ഒരാളാണ് നടി രശ്മിക മന്ദാന. രശ്മികയ്ക്കുണ്ടായത് പോലൊരു വളർച്ച ഇന്ത്യൻ സിനിമയിൽ തന്നെ ആർക്കും ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം. വളരെ പെട്ടന്നായിരുന്നു നാഷണൽ ക്രഷായി രശ്മിക വളർന്നത്.
തെലുങ്ക് സിനിമകളിൽ അഭിനയിച്ച ശേഷമാണ് രശ്മികയുടെ സ്വീകാര്യത ഞൊടിയിടയിൽ എല്ലാവരുടേയും പ്രതീക്ഷകൾക്കും അപ്പുറമായത്. കന്നടയിൽ നിന്നും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരമിന്ന് ബോളിവുഡിൽ വരെ തിരക്കുള്ള നടിയായി മാറി കഴിഞ്ഞു.

ഇപ്പോൾ മുംബൈ വിട്ട് ജന്മ നാട്ടിലേക്ക് വരാൻ പോലും രശ്മികയ്ക്ക് സമയമില്ലാത്ത അവസ്ഥയാണ്. ഗീത ഗോവിന്ദം ഡിയർ കോമ്രേഡ് പോലുള്ള സിനിമകളാണ് രശ്മികയ്ക്ക് ഇത്രയേറെ ആരാധകരെ നേടി കൊടുത്തത്.
വിജയ് മുതൽ അമിതാഭ് ബച്ചൻ വരെ ഇന്ത്യൻ സിനിമയിലെ ഒരുവിധം സൂപ്പർസ്റ്റാറുകൾക്കൊപ്പമെല്ലാം രശ്മിക സ്ക്രീൻ സ്പേസ് പങ്കിട്ട് കഴിഞ്ഞു. സ്വീകാര്യതയുള്ളതുപോലെ തന്നെ ട്രോളുകളും പരിഹാസവും രശ്മികയ്ക്ക് അടുത്തിടെയായി നേരിടേണ്ടി വരുന്നുണ്ട്.
കന്നട ചിത്രം കാന്താര തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരെ ചിത്രം കണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു രശ്മികയുടെ മറുപടി മുമ്പ് പറഞ്ഞത്. രശ്മികയുടെ ആദ്യ ചിത്രം കിറിക്ക് പാർട്ടി നിർമ്മിച്ച പ്രൊഡക്ഷൻ കമ്പനിയെക്കുറിച്ച് അവർ നടത്തിയ പരാമർശവും വിവാദത്തിലായിരുന്നു.
റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന്റെ നിർമ്മാണം അദ്ദേഹത്തിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ പരംവാഹൻ പ്രൊഡക്ഷൻ ഹൗസ് ആയിരുന്നു.
ഒരു അഭിമുഖത്തിനിടെ ചിത്രത്തെക്കുറിച്ച് സംസാരിച്ച രശ്മിക പ്രൊഡക്ഷൻ കമ്പനിയുടെ പേര് പറയാതെ കൈകൊണ്ട് ഇൻവേർട്ടഡ് കോമ ആംഗ്യം കാണിച്ചു. പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് ഫോൺ വന്നപ്പോൾ പ്രാങ്ക് ആയിരിക്കുമെന്ന് കരുതിയതായും നടി പറഞ്ഞിരുന്നു.
കാന്താരയുടെ വിജയത്തെത്തുടർന്നുള്ള അഭിമുഖത്തിൽ റിഷബ് ഷെട്ടി നടിയോട് അതേ നാണയത്തിൽ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഏത് നടിക്കൊപ്പം സിനിമ ചെയ്യാനാണ് ഇനി താത്പര്യപ്പെടുന്നത് എന്ന ചോദ്യത്തിന് കൈകൊണ്ട് ഇൻവേർട്ടഡ് കോമ കാണിച്ച് ഈ നടിയെ തനിക്ക് ഇഷ്ടമല്ല എന്നായിരുന്നു റിഷബിന്റെ മറുപടി.
ഇതിന് ശേഷമാണ് രശ്മികയ്ക്ക് വലിയ രീതിയിൽ വിമർശനവും ട്രോളും വരാൻ തുടങ്ങിയത്. അതേസമയം ഇപ്പോഴിത രശ്മികയുടെ ഏറ്റവും വലിയ ഹിറ്റ് സിനിമയായിരുന്നു അല്ലു അർജുൻ ടൈറ്റിൽ റോളിലെത്തിയ പുഷ്പ. ചിത്രത്തിൽ രശ്മിക ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ചിത്രത്തിലെ രശ്മിക-അല്ലു അർജുൻ പ്രണയവും താരത്തിന്റെ സാമി സാമി ഡാൻസും ഹിറ്റായിരുന്നു.എന്നാലിപ്പോൾ വരുന്ന റിപ്പോർട്ടുകളിൽ പുഷ്പ 2വിൽ നിന്നും രശ്മികയുടെ സ്ക്രീൻ സ്പേസ് വെട്ടികുറച്ചുവെന്നാണ് അറിയാൻ കഴിയുന്നത്.

കൂടാതെ ഈ ചിത്രത്തിൽ പുഷ്പരാജ് എന്ന അല്ലു അർജുന്റെ കഥാപാത്രത്തെ നേരിടാൻ ജഗപതി ബാബുവിനെ കാസ്റ്റ് ചെയ്യാൻ സംവിധായകൻ സുകുമാർ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. ജഗപതി ബാബുവിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ വൈശാഖിൽ പൂർത്തിയായി.
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഹൈദരാബാദിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ ഷെഡ്യൂളിൽ രശ്മികയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടക്കും. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് രശ്മികയ്ക്ക് നല്ല സ്‌ക്രീൻ ടൈം ലഭിച്ചിരുന്നു.
പുഷ്പ 2 ചിത്രീകരണം നടക്കുന്നുണ്ടെങ്കിലും സിനിമയുമായി ബന്ധപ്പെട്ട ഒരു അപ്ഡേഷനും അണിയറപ്രവർത്തകർ പുറകത്തുവിട്ടിട്ടില്ല. അത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുഷ്പ 2വിലായിരിക്കും ഫഹദ് ഫാസിലിന്റെ പ്രകടനവും പ്രേക്ഷകർക്ക് കാണാൻ സാധിക്കുക.
പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ പുഷ്പ ബോക്സ് ഓഫീസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആര്യ, ആര്യ 2 എന്നീ മെഗാ ഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണിത്.


Click it and Unblock the Notifications