ഭാവനയുടെ വരനെ അറിയേണ്ടേ
അനൂപ് മേനോന്‍ ക്ഷേമയെ വിവാഹം കഴിക്കുന്നു. അപ്പോള്‍ ഭാവന ആരെ വിവാഹം കഴിക്കും? അനൂപ് മേനോന്റെ വിവാഹ വാര്‍ത്ത വന്നപ്പോള്‍ സോഷ്യല്‍മീഡികള്‍ ഏറെ ചര്‍ച്ച ചെയ്ത കാര്യമായിരുന്നു ഇത്. അതിനിതാ മറുപടിയായി. കന്നട നിര്‍മാതാവും ബിസിനസുകാരനുമായ നവീന്‍ ആണ് ഭാവനയുടെ ഭാവി വരന്‍.
ഭാവന നായികയായി അഭിനയിച്ച 2012ലെ ചിത്രമായ റോമിയോയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു നവീന്‍. ഇവര്‍ തമ്മിലുള്ള പ്രണയകഥ കന്നടയില്‍ കുറേനാളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്. മലയാളത്തില്‍ ആദ്യമായി ഇക്കാര്യം അറിയിക്കുന്നത് ചലച്ചിത്രമാഗസിന്‍ ആയ വെള്ളിനക്ഷത്രമാണ്.

അനൂപ് മേനോനും ഭാവനയും ഒന്നിച്ചഭിനയിച്ച ആംഗ്രി ബേബീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്. താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് രണ്ടുപേരും പറഞ്ഞിരുന്നു. അത് കൂട്ടിചേര്‍ത്താണ് ഇവര്‍ തമ്മിലാണ് പ്രണയമെന്നു പറഞ്ഞത്. എന്നാല്‍ രണ്ടാളും അക്കാര്യത്തില്‍ വ്യക്തമായ നിലപാടും പറഞ്ഞില്ല. ഒടുുവില്‍ അനൂപ് തന്നെയാണ് ക്ഷേമയുമായുള്ള വിവാഹക്കാര്യം പറയുന്നത്. തൊട്ടുപിന്നാലെയാണ് ഭാവനയും നവീനുമായുള്ള പ്രണയകാര്യം പുറത്തറിയുന്നതും.
2015ല്‍ തന്റെ വിവാഹം നടക്കുമെന്ന് ഭാവന പറഞ്ഞിരുന്നു. നവീനുമായുള്ള വിവാഹമാണ് നടക്കാന്‍ പോകുന്നത്. പൃഥ്വിരാജ്- നിവിന്‍ പോളി എന്നിവര്‍്‌ക്കൊപ്പം അഭിനയിക്കുന്ന ഇവിടെയുടെ ചിത്രീകരണം കഴിഞ്ഞാല്‍ വിവാഹം നടന്നേക്കുമെന്നാണ് അറിയുന്നത്.
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയില്‍ എത്തുന്നത്. കൂടെ ഇതേസമയത്ത് സിനിമയിലെത്തിയവരെല്ലാം വിവാഹിതരായി പോയി. ഇനി ഭാവന മാത്രമേ അക്കൂട്ടത്തിലുള്ളൂ


Click it and Unblock the Notifications











