മഞ്ജു വാര്യരും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു, 2017 ല്‍ വിവാഹം ഉണ്ടാകും?
മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. ഒരാഴ്ച പിന്നിടുമ്പോഴേക്കും, ഇതാ മഞ്ജു വാര്യയരും രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍.
നിങ്ങള്‍ക്കൊരു സത്യമറിയുമോ.. മഞ്ജുവിന്റെയും കാവ്യയുടെയും ആദ്യ നായകന്‍ ദിലീപല്ല!!
സിനിമാ മംഗളമാണ് മഞ്ജുവിന്റെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. 2017 ല്‍ മഞ്ജു വിവാഹം കഴിയ്ക്കുന്ന എന്ന ചോദ്യത്തോടെയുള്ള കവര്‍ച്ചിത്രമാണ് ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് ആധാരം.

ഇതാണത്
ഇതാണ് മഞ്ജു വാര്യര്‍ 2017 ല്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത പുറത്തുവരാന്‍ കാരണമായ സിനിമ മംഗളത്തിന്റെ കവര്‍ ചിത്രം.

2017 വിവാഹം
വിവാഹം കഴിക്കില്ലെന്ന അന്തിമ തീരുമാനത്തിലല്ല മഞ്ജുവെന്നും കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടു പോകുകയാണെങ്കില്‍ 2017 ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നുമാണു പറയുന്നത്.

ആര് പറഞ്ഞു, ആരാണ് വരന്‍
മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലഭിക്കുന്ന വിവരമെന്ന രീതിയിലാണ് സിനിമാ മംഗളം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമാ രംഗത്തുനിന്ന് തന്നെയാകും പുതിയ പങ്കാളിയെ കണ്ടെത്തുകയെന്നും സൂചനയുണ്ട്.

മഞ്ജുവിന്റെ മടങ്ങി വരവ്
നൃത്ത രംഗത്തൂടെ മഞ്ജു വാര്യര്‍ തിരിച്ചെത്തിയപ്പോഴാണ് ദിലീപുമായുള്ള വിവാഹ മോചനം വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നാലെ മഞ്ജു കല്യാണിന്റെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിലെത്തി. ഇതിനിടയില്‍ വിവാഹ മോചനവും നടന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ മഞ്ജു ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

മഞ്ജുവിന് പിന്തുണ
എന്തായാലും കാവ്യ - ദിലീപ് വിവാഹത്തോടെ മഞ്ജു വാര്യര്‍ക്ക് ആരാധകരുടെ ശക്തമായ പിന്തുണയുണ്ട്. സിനിമയിലും പുറത്തും മഞ്ജുവിന് പിന്തുണയറിച്ച് പലരും രംഗത്ത് എത്തുകയും ചെയ്തു.
മഞ്ജു വാര്യരുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications