»   » കാവ്യയുമായുള്ള വിവാഹം; ദിലീപ് ചിത്രത്തില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്മാറുന്നു, കാരണം പറയുന്നത് ?

കാവ്യയുമായുള്ള വിവാഹം; ദിലീപ് ചിത്രത്തില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്മാറുന്നു, കാരണം പറയുന്നത് ?

Posted By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹം അങ്ങനെ നവ മാധ്യമങ്ങളും മലയാള സിനിമയും ആഘോഷമാക്കി. എന്നാല്‍ ഹണിമൂണൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയ ദിലീപിന് പുതിയ സിനിമകള്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.

ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്ന കൂട്ടുകാരനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷം;കാവ്യ

കാവ്യ മാധവനുമായുള്ള വിവാഹത്തിന് ശേഷം ദിലീപിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയ്ക്കകത്തും ചിലര്‍ ദിലീപിനെതിരെ തിരിഞ്ഞു എന്നാണ് കേട്ടത്.

സിനിമകള്‍ കുറയുന്നു

കാവ്യ മാധവനുമായുള്ള വിവാഹത്തിന് ശേഷം നിര്‍മാതാക്കള്‍ ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. കരാറൊപ്പുവച്ച ചിത്രങ്ങളില്‍ നിന്നും പല നിര്‍മാതാക്കളും ഒഴിഞ്ഞു മാറിയത്രെ

പറയുന്ന കാരണം

നോട്ട് പ്രതിസന്ധി കാരണമാണ് പിന്മാറുന്നതെന്നാണത്രെ പലരും പറയുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ കാവ്യയെ വിവാഹം ചെയ്തതോടെ ദിലീപിന്റെ ജനസമ്മതി കുറഞ്ഞതാണത്രെ കാരണം.

മഞ്ജുവിന് ഗുണം ചെയ്തു?

കാവ്യ - ദിലീപ് വിവാഹം മഞ്ജുവിന് ഗുണം ചെയ്തു എന്ന് പറഞ്ഞ് നടക്കുന്നവരുമുണ്ട്. ഈ താരവിവാഹത്തോടെ പലരും മഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തുന്നത് സോഷ്യല്‍ മീഡിയിയല്‍ കണ്ടിരുന്നു. സിനിമയ്ക്കകത്തു നിന്നും മഞ്ജുവിന് ധാരാളം പിന്തുണകള്‍ വരുന്നുണ്ടത്രെ. തമിഴിലും ബോളിവുഡിലും ചുവടുറപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് മഞ്ജു ഇപ്പോള്‍.

ദിലീപിന്റെ പുതിയ ചിത്രങ്ങള്‍

ജോര്‍ജ്ജേട്ടന്റെ പൂരം എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യുന്ന ദിലീപ് ചിത്രം. ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന ചിത്രം മറ്റ് പല കാരണങ്ങള്‍ കൊണ്ടും നീട്ടിവച്ചു. കമ്മര സംഭവം, പിക്ക് പോക്കറ്റ് എന്നിവയാണ് ദിലീപ് കരാറൊപ്പുവച്ച് മറ്റ് രണ്ട് ചിത്രങ്ങള്‍

English summary
Report that producers going back from Dileep films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam