ഭർത്താവിനെ തൊട്ടാൽ സഹിക്കില്ല, ഇനി കോടികൾ തന്നാലുമില്ല; സൂപ്പർ‌ സ്റ്റാറിനോട് കൊമ്പ് കോർക്കാൻ നയൻതാര?

തമിഴകത്ത് വൻ ജനപ്രീതിയുള്ള നായിക നടിയാണ് നയൻതാര. പൊതുവെ നായികമാരുടെ കരിയറിന് അധികം ആയുസില്ലാത്ത തെന്നിന്ത്യൻ സിനിമയിൽ നീണ്ട ഇരുപത് വർ‌ഷമായി മുൻനിര നായിക നടിയായി തുടരുന്ന താരമാണ് നയൻസ്. കരിയറിൽ ഇറക്കവും ഉയർച്ചയും ഒരു പോലെ കണ്ട നയൻതാരയുടെ കരിയർ ​ഗ്രാഫ് സിനിമാ ലോകത്തെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്.

തെന്നിന്ത്യൻ സിനിമകളിലെ വിലപിടിപ്പുള്ള നയൻസിന്റെ ഒരു സിനിമയിലെ പ്രതിഫലം അഞ്ച് കോടിക്കും പത്ത് കോടുക്കുമിടയിലാണ്. തെന്നിന്ത്യയിൽ ഒരു നായിക നടി കൈപ്പറ്റുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്.

കരിയർ വളർത്തിയെടുത്തതിൽ നയൻതാര കാണിച്ച മിടുക്ക്

തമിഴകത്ത് ഇന്ന് സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ഡിമാന്റുള്ള നടിയും നയൻതാരയാണ്. കരിയർ വളർത്തിയെടുത്തതിൽ നയൻതാര കാണിച്ച മിടുക്ക് സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്.

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നടി സിനിമാ രം​ഗത്തേക്ക് കടന്നു വരുന്നത്. എടുത്ത് പറയത്തക്ക അഭിനയ മികവാെന്നുമില്ലാത്തിനാൽ തന്നെ നടിക്ക് വലിയ അവസരങ്ങൾ മലയാളത്തിൽ നിന്ന് ലഭിച്ചില്ല.

മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച നടി നല്ല അവസരങ്ങൾക്കായി തമിഴകത്തേക്ക് കടന്നു. തമിഴകം നയൻതാരയെ സ്വീകരിച്ചു. സൂപ്പർ സ്റ്റാർ രജിനികാന്തിന്റെയുൾപ്പെടെ നായികയാവാൻ തുടക്ക കാലത്ത് തന്നെ നയൻതാരയ്ക്ക് കഴിഞ്ഞു.

എന്നാൽ പിന്നീടിങ്ങോട്ട് സൂപ്പർ താരമായുള്ള നയൻതാരയുടെ വളർച്ച

അതീവ ​ഗ്ലാമറസായാണ് അക്കാലഘട്ടത്തിൽ നയൻതാര അഭിനയിച്ചിരുന്നത്. തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കണായി അറിയിപ്പെട്ട നയൻ‌താര അന്നേറെ വിമർശനങ്ങളും ഏറ്റു വാങ്ങി. എന്നാൽ പിന്നീടിങ്ങോട്ട് സൂപ്പർ താരമായുള്ള നയൻതാരയുടെ വളർച്ചയാണ് പ്രേക്ഷകർ കണ്ടത്.

ഇപ്പോഴിതാ നയൻതാരയെയും ഭർത്താവ് വിഘ്നേശ് ശിവനെയും കുറിച്ച് പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. അജിത്തിന്റെ വരാനിരിക്കുന്ന സിനിമയിൽ വിഘ്നേശ് ശിവനെയായിരുന്നു ലൈക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ വിഘ്നേശ് ശിവൻ ഒരുക്കാനിരുന്ന സിനിമയുടെ പരാജയ സാധ്യത മുന്നിൽ കണ്ട് ഈ വിഘ്നേശ് ശിവനെ സംവിധാന സ്ഥാനത്ത് നിന്ന് ലൈക മാറ്റി.

വിഷയത്തിൽ നയൻതാരയ്ക്ക് അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം

ലണ്ടനിൽ അജിത്തും വിഘ്നേശ് ശിവനും ലൈക പ്രൊഡക്ഷൻ ടീമും ചേർന്ന് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. വിഘ്നേശ് ശിവൻ കൊണ്ടു വന്ന കഥയിൽ അജിത്തിനും താൽപര്യക്കുറവുണ്ടായിരുന്നത്രെ. തമിഴ് മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വിവര പ്രകാരം വിഷയത്തിൽ ഇടപെടാൻ നയൻതാരയും ശ്രമിച്ചിരുന്നു.

വീഡിയോ കോളിലൂടെ ചർച്ചയിൽ പങ്കെടുത്ത നയൻസ് വിഘ്നേശിനെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റുന്നത് തങ്ങൾക്ക് നേരെ ട്രോളുകളും പരിഹാസവും വരാൻ കാരണാമാവുമെന്ന് പറഞ്ഞിരുന്നത്രെ. എന്നാൽ ലൈക തീരുമാനം മാറ്റിയില്ല.
ഈ വിഷയത്തിൽ നയൻതാരയ്ക്ക് അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ർത്താവിനുണ്ടായ അപമാനം മൂലം അജിത്തിനോട് നടിക്ക് നീരസമുണ്ടത്രെ

ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെയാണ് വിഘ്നേശിനെ മാറ്റിയത്. ഭർത്താവിനുണ്ടായ അപമാനം മൂലം അജിത്തിനോട് നടിക്ക് നീരസമുണ്ടത്രെ. എത്ര കോടികൾ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനത്തിലാണ് നയൻസും തമിഴ് മാധ്യമങ്ങളിൽ അഭ്യൂഹമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പൊതുവെ പ്രാെഫഷണലായ നടി ഇങ്ങനെയാെരു തീരുമാനമെടുക്കുമോ എന്നും വ്യക്തമല്ല. തമിഴകത്തെ ഏറ്റവും വലിയ താരങ്ങളിലാെരാളായ അജിത്തിനോട് വാശി കാണിക്കുന്നത് നയൻതാരുടെ കരിയറിനെ തന്നെയാണ് ബാധിക്കുക. സിനിമാ ലോകത്തിന്റെ യഥാർത്ഥ മുഖമറിയുന്ന നയൻസ് അതിനാൽ തന്നെ ഇത്തരമാെരു തീരുമാനമെടുക്കില്ലെന്നും അഭ്യൂഹമുണ്ട്.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X