ഒമര്‍ ലുലുവിന്റെ നായിക സണ്ണി ലിയോണ്‍? മിയ ഖലീഫ പോയാല്‍ എന്ത്! മലയാളികളെ വീണ്ടും പറ്റിക്കുകയാണോ?
Recommended Video

ഒമര്‍ ലുലു സംവിധാനത്തിലെത്തുന്ന ഒരു അഡാര്‍ ലവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളക്കര. സിനിമയിലെ പാട്ട് ഹിറ്റായതോടെ പ്രിയ പ്രകാശ് വാര്യരുടെ അഭിനയം എങ്ങനെയാണെന്ന് അറിയാനുള്ള ആകാംഷയാണ് ആരാധകര്‍ക്ക്. അഡാറ് ലവിന് ശേഷം പവര്‍ സ്റ്റാര്‍ എന്നൊരു ചിത്രം കൂടി ഒമര്‍ ലുലു സംവിധാനം ചെയ്യുന്നുണ്ട്.
മുന്‍പ് ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ പോണ്‍ സിനിമകളിലൂടെ ശ്രദ്ധേയയായ മിയ ഖലീഫ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മിയ ഇന്ത്യയിലേക്ക് തന്നെ വരില്ലെന്നായിരുന്നു നടിയുടെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചത്. മിയ വന്നില്ലെങ്കില്‍ എന്താ ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിവേഗം വാര്‍ത്ത പ്രചരിക്കുകയാണ്.

ഒമര്‍ ലുലുവിന്റെ സിനിമ
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പോണ്‍ നായികയായിരുന്ന മിയ ഖലീഫ മലയാളത്തില്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേരളത്തിലേക്ക് മിയ അഭിനയിക്കാന്‍ വരുമെന്നറിഞ്ഞ ആകാംഷയിലായിരുന്നു മലയാളികള്‍. എന്നാല്‍ മിയ കേരളത്തിലേക്ക് എത്തില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. മുന്‍പ് വന്ന വാര്‍ത്ത വീണ്ടും വന്നിരിക്കുകയാണ്.

സണ്ണി മലയാളത്തിലേക്ക് വരും..
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനാണ് മിയ ഖലിഫ വരുന്നതായി പറഞ്ഞത്. ഇപ്പോള്‍ ആ വേഷം അവതരിപ്പിക്കാന്‍ സണ്ണി ലിയോണ്‍ എത്തുമെന്നും അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. സണ്ണിയ്‌ക്കൊപ്പം നിരവധി പുതുമുഖങ്ങളും യുവതാരങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ കുറിച്ച് ഒമര്‍ ലുലുവോ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരോ ഇനിയും വ്യക്തത വരുത്തിയിട്ടില്ല.

പോണ്‍ താരം വരും?
ചങ്ക്‌സ് ബോക്‌സോഫീസില്‍ നല്ല പ്രകടനം നടത്തിയ സിനിമയായിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗമൊരുക്കാന്‍ കാരണം സണ്ണി ലിയോണ്‍ തന്നെയായിരുന്നെന്നായിരുന്നു മുന്‍പ് വന്നിരുന്ന വാര്‍ത്തകള്‍. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ രൂപപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചങ്ക്‌സ് 2 അഡള്‍ട്ട് കോമഡി ഴോണറിലുള്ള ചിത്രമായിരിക്കുമെന്നാണ് സൂചന.

ഒമറിന്റെ അടുത്ത സിനിമ
അടുത്തതായി ഒമര്‍ ലുലു സംവിധാനം ചെയ്യുന്നത് പവര്‍ സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ്. ബാബു ആന്റണിയെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രം ഒരു മാസ് പടമായിരിക്കുമെന്ന് സംവിധായകന്‍ തന്നെ പറഞ്ഞിരുന്നു. മാസ്റ്റര്‍പീസിന്റെ നിര്‍മാതാവ് ഇഒ മുഹമ്മദാണ് സിനിമ നിര്‍മ്മിക്കുന്നത്. വലിയ കാന്‍വാസില്‍ നിര്‍മ്മിക്കുന്ന പവര്‍ സ്റ്റാര്‍ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളുള്ള സിനിമയായിരിക്കും. നിലവില്‍ റിലീസിനൊരുങ്ങി കൊണ്ടിരിക്കുന്ന ഒരു അഡാര്‍ ലവ് തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷമായിരിക്കും പവര്‍ സ്റ്റാര്‍ തുടങ്ങുന്നത്.

പ്രചരിക്കുന്ന വാര്‍ത്തകള്‍
ഒമര്‍ ലുലുവിന്റെ സിനിമകളെ കുറിച്ചറിയാന്‍ ആരാധകര്‍ക്ക് ആകാംഷ കൂടുതലാണ്. പവര്‍ സ്റ്റാറില്‍ മമ്മൂട്ടി നായകനാവുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ വ്ന്നിരുന്നു. ബാബു ആന്റണി നായകനാവുന്നു എന്ന് പറഞ്ഞപ്പോള്‍ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. തൃശൂരിലെ ഒരു ഗുണ്ടാ തലവന്റെ വേഷത്തിലായിരിക്കും ബാബു ആന്റണി അഭിനയിക്കുന്നതെന്നും സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി പീറ്റര്‍ ഹെയിനിനെ സമീപിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല ഹോളിവുഡില്‍ നിന്നും പ്രമുഖരായ സ്റ്റണ്ട് വിദഗ്ധരുണ്ടാവമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഒരു അഡാര്‍ ലവ്
മലയാളികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു അഡാര്‍ ലവ് ആയിരിക്കും. മാണിക്യ മലരായ പൂവി എന്ന പാട്ടിറിക്കി ഹിറ്റായതോടെ സിനിമയിലെ നായികയായ പ്രിയ വാര്യരും ഹിറ്റായിരുന്നു. പ്രിയയുടെ കണ്ണീറുക്കല്‍ ശ്രദ്ധേയമായതോടെ ലോകം മുഴുവനുമുള്ള ആളുകള്‍ പ്രിയയെ തേടി എത്തിയിരുന്നു. ഇനി സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഓഗസ്റ്റില്‍ റിലീസ് ഉണ്ടാവുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതുവരെ സിനിമയുടെ റിലീസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.


Click it and Unblock the Notifications











