»   » ഫഹദില്‍ മയങ്ങുന്ന റിമ!!

ഫഹദില്‍ മയങ്ങുന്ന റിമ!!

Posted By:
Subscribe to Filmibeat Malayalam
22 Female Kottayam
റിമ കല്ലിങ്കല്‍ കുരുക്കിലകപ്പെട്ടിരിയ്ക്കുന്നു... പ്രണയത്തിലാണോയെന്ന് ചോദിച്ചാല്‍ അല്ല, എന്നാല്‍ ഒപ്പമഭിനയിക്കുന്ന ഫഹദ് ഫാസിലിന്റ വിശേഷങ്ങള്‍ പറയുമ്പോഴുള്ള റിമയുടെ ഉത്സാഹം കാണുമ്പോള്‍ പലരുടെയും നെറ്റി ചുളിയുകളയാണ്.

മോളിവുഡിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ് ഫഹദ്, ഇത് വെറുതെ പറയുന്നതല്ല. സെറ്റില്‍ ഒഴിവുസമയങ്ങളില്‍ ംസാരിച്ചിരിക്കുമ്പോള്‍ പോലും തങ്ങള്‍ക്കിടയില്‍ മികച്ചൊരു കെമിസ്ട്രിയുണ്ട്. ആ കെമിസ്ട്രി മൂലം ഫഹദിനൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയം അനായാസമാണെന്നും റീമ പറയുന്നു. കൂടാതെ പല കാര്യങ്ങളോടുമുള്ള സമീപനവും അഭിപ്രായവും പ്രതികരണവും പോലും തങ്ങള്‍ക്കിടയില്‍ സമാനമാണെന്നും റിമ വിലയിരുത്തുന്നു.

ആഷിഖ് അബുവിന്റെ 22ഫീമയില്‍ കോട്ടയത്തിന്റെ സെറ്റില്‍വച്ച് ഇവര്‍ കൂടുതല്‍ അടുത്തത്. 25 ദിവസത്തെ ഷൂട്ടിങ് ഇവരുടെ സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് റീമ ഫഹദിനൊപ്പം ജോഡി ചേരുന്നത്. മുന്‍പ് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ 'കേരള കഫേ'യിലെ 'മൃത്യുഞ്ജയ'ത്തിലാണ് ഇവര്‍ ഒരുമിച്ചഭിനയിച്ചിരുന്നു.

English summary
Rima Kallingal is smitten. No, not by love, but by the sheer talent of her coactor, Fahad Fazil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam