ആപ്പിലെ വനിതകള്‍ക്കാണ് റീമയുടെ പിന്തുണ?
കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന ആംആദ്മിപാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ വനിതകളെ നടി റീമ കല്ലിങ്കല്‍ പിന്തുണയ്ക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൊന്നില്‍ റീമ ഇക്കാര്യം പോസ്റ്റ് ചെയ്തുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമൂഹത്തിലെ വിവിധ മേകഖളകളില്‍ നിന്നുള്ള സ്ത്രീകള്‍ ആപ്പ് സ്ഥാനാര്‍ത്ഥികളാകുന്നുണ്ട്. കൂലിപ്പണിക്കാരായ തൊഴിലാളികള്‍ മുതല്‍ സിഇഒമാര്‍ വരെ. ഇത്തരം സ്ത്രീകള്‍ക്ക് സമൂഹത്തിലെ മറ്റ് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ആംആദ്മിയില്‍ ഒട്ടേറെ മികച്ച വനിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നും ഇത് വളരെ നല്ല കാര്യമാണെന്നുമാണ് റീമയുടെ പോസ്റ്റ്. പല സാമൂഹിക പ്രസ്‌നങ്ങളിലും ഇടപെടുകയും അഭിപആയാ പ്രകടനം നടത്തുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് റീമ. എന്തായാലും ഈ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ റീമയെ ഇനി ആംആദ്മിക്കാരിയാക്കുമോ എന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications











