»   » ആ രണ്ട് കണ്ണുകള്‍, പ്രേമത്തില്‍ നിവിന്‍ പോളിയ്ക്ക് അഞ്ജലിയോടും പ്രേമമായിരുന്നോ? ലൊക്കേഷന്‍ ഫോട്ടോ!

ആ രണ്ട് കണ്ണുകള്‍, പ്രേമത്തില്‍ നിവിന്‍ പോളിയ്ക്ക് അഞ്ജലിയോടും പ്രേമമായിരുന്നോ? ലൊക്കേഷന്‍ ഫോട്ടോ!

Posted By: Sanviya
Subscribe to Filmibeat Malayalam

2015ല്‍ തിയേറ്ററുകള്‍ കീഴടക്കിയ അല്‍ഫോന്‍സ്-നിവിന്‍ പോളി ചിത്രമായിരുന്നു പ്രേമം. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്ന് പ്രണയ കാലത്തെ കുറിച്ചായിരുന്നു ചിത്രം. മേരി, മലര്‍, സെലിന്‍ എന്നിവരായിരുന്നു ജോര്‍ജിന്റെ കാമുകിമാര്‍.

എന്നാല്‍ കോളേജില്‍ ജോര്‍ജിന്റെ പിന്നാലെ നടന്ന ഒരു പെണ്‍കുട്ടിയുണ്ട്. അഞ്ജലി എന്ന റിന്‍സ ജേക്കബ്. മേരിയും മലരും സെലിനും പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രേമത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു അഞ്ജലി. എന്നാല്‍ നിവിന്‍ ഒരു ഇത്തിരി ഇഷ്ടം പോലും അഞ്ജലിയോട് തോന്നിയിട്ടില്ലേ?

ജോര്‍ജും അഞ്ജലിയും

പ്രേമം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് എടുത്തതാണ് ഈ ചിത്രം. ഒരു ജോര്‍ജ്-അഞ്ജലി ചിത്രം എന്ന ക്യാപ്ഷനോട് റിന്‍സയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. 2015ല്‍ യുസി കോളേജ് ലൊക്കേഷനില്‍ വെച്ച് എടുത്തതാണ് ചിത്രം.

പ്രേമത്തില അഞ്ജലി എന്ന കഥാപാത്രം

ചിത്രത്തിലെ അഞ്ജലിയുടെ റോള്‍ തേടിയെത്തിയത് അപ്രതീക്ഷിതമായാണെന്ന റിന്‍സ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ മൂന്ന് നായികമാര്‍ക്കൊപ്പം റിന്‍സയും പ്രേക്ഷക ശ്രദ്ധ നേടി.

റിന്‍സയുടെ ആദ്യ ചിത്രം

റിന്‍സയുടെ ആദ്യ ചിത്രം കൂടിയാണ് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. ചിത്രത്തിന്റെ വിജയത്തിന് ശേഷം റിന്‍സ നായികയായി എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

പത്തനംതിട്ട

പത്തനംതിട്ടയിലെ തിരുവല്ലയാണ് റിന്‍സയുടെ സ്വദേശം.

English summary
Rinsa Jacob facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam