For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മീനയ്ക്ക് മുടി കെട്ടിക്കൊടുത്തത് റോജയാണ്!

  By Aswathi
  |

  പഴയ കാര്യങ്ങള്‍ ഓരോന്ന് വാര്‍ത്തയാകുന്നത് ഇന്നാണ്. ഇന്നത്തെ പോലെ അന്ന് സോഷ്യല്‍ മീഡിയയും കാര്യവും അത്ര സജീവമല്ലാത്തതുകൊണ്ട് സിനിമാ മാഗസിനുകള്‍ വരുന്നത് കാത്തിരിക്കണമായിരുന്നു. അങ്ങനെ ചിലത് ചികഞ്ഞുപോയപ്പോഴാണ് 1994 ല്‍ ലെ ഒരു കാര്യം കണ്ടത്.

  അന്ന് മലയാളത്തിലും തെലുങ്കിലും തമിഴിലും മിന്നുന്ന താരമാണ് മീന. മേക്കപ്പിലും മറ്റ് കാര്യങ്ങളിലും പ്രത്യേക ശ്രദ്ധയും കൊടുക്കും. എന്നാല്‍ ഒരു അടിയന്തര സാഹചര്യത്തില്‍ മീനയെ സഹായിക്കാന്‍ റോജ മാത്രമാണ് ഉണ്ടായിരുന്നത്.

  roja-meena

  മീനയെ പോലെ റോജയും അന്ന് മിന്നുന്ന താരമാണ്. ഇരുവരും ഒന്നിച്ച് ബോബിലി സിംഹം എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ആന്ധ്രാ പ്രദേശിലെ കാക്കിനാടയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

  ആ ഗ്രാമത്തില്‍ മീനയുടെ മേക്കപ്പ് മാന് എത്തപ്പെടാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മീനയുടെ മേക്കപ്പ്‌വുമണായി എത്തിയത് റോജയാണ്. രണ്ട് ദിവസം റോജ മീനയുടെ ഹെയര്‍സ്‌റ്റൈലിസ്റ്റായി. ഒരു പാട്ട് രംഗത്തുള്‍പ്പടെ മീനയ്ക്ക് മുടികെട്ടി കൊടുത്തത് റോജയാണത്രെ.

  English summary
  Actress Meena has always credited her mother for standing behind her as pillar of strength. When Meena's make-up artist failed to turn up at a remote village in Kakinada during the shooting of Nandamuri Balakrishna's Bobbili Simham in 1994, her co-star Roja did her hair styling.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X