»   »  ലിസ്റ്റിന്‍-റോമ ഗോസിപ്പ് വീണ്ടും

ലിസ്റ്റിന്‍-റോമ ഗോസിപ്പ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/roma-listin-gossip-again-101875.html">Next »</a></li></ul>
Roma,
യുവനടി റോമയെ ചുറ്റി പറ്റി ഗോസിപ്പുകള്‍ പരക്കുന്നത് ഇതാദ്യമല്ല. മുന്‍പ് കൊച്ചിയിലെ ഒരു യുവ വ്യവസായിയുമായി റോമ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. കുറേ നാള്‍ വ്യവസായിയുടെ ചെലവില്‍ ചുറ്റിയടിച്ച ശേഷം നടി പിന്നീട് ആ ബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷമാണ് റോമയേയും ലിസ്റ്റിനേയും ബന്ധപ്പെടുത്തി ഗോസിപ്പുകളിറങ്ങിയത്.

ട്രാഫിക്, ചാപ്പാ കുരിശ് എന്നീ ചിത്രങ്ങളില്‍ റോമയ്ക്ക് വേഷം നല്‍കിയത് ലിസ്റ്റിനാണെന്ന തരത്തില്‍ തുടങ്ങിയ ഗോസിപ്പ് ചാപ്പാ കുരിശിന്റെ ഷൂട്ടിങ്ങിനിടയില്‍ ചൂടുപിടിച്ചു.

ചാപ്പാ കുരിശിന്റെ ഷൂട്ടിങ് വേളയില്‍ ഒരു സീനില്‍ അണിയേണ്ട ഡ്രസിനെ ചൊല്ലി റോമ വഴക്കിട്ടുവെന്നും പിന്നീട് നടിയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ലിസ്റ്റിനാണെന്നും സിനിമാലോകത്ത് സംസാരമുണ്ടായിരുന്നു. ലിസ്റ്റിന് റോമയോടുള്ള പ്രത്യേക ഇഷ്ടം മൂലം നടിയ്ക്ക് ഇഷ്ടപ്പെട്ട ഡ്രസ് തന്നെ ലിസ്റ്റിന്‍ വരുത്തി നല്‍കുകയായിരുന്നുവത്രേ.

എന്തായാലും കുറേക്കാലമായി ഇരുവരേയും പറ്റി വാര്‍്ത്തകളൊന്നുമില്ലായിരുന്നു. ലിസ്റ്റിന്റെ പുതിയ ചിത്രമായ ഉസ്താദ് ഹോട്ടലില്‍ നിന്ന് റോമയെ തഴയുക കൂടി ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ന്നുവെന്ന് പാപ്പരാസികളും കരുതി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുവരേയും സിനിമാലോകത്ത് വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിരിക്കുന്നു.
അടുത്ത പേജില്‍
ലിസ്റ്റിന്റെ പുതിയ ചിത്രത്തിലും റോമ നായിക?

<ul id="pagination-digg"><li class="next"><a href="/gossips/roma-listin-gossip-again-101875.html">Next »</a></li></ul>
English summary
Roma and Listin became a hot topic in Mollywood gosip columns.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam