»   » മഞ്ജു വാര്യര്‍ പ്രണയത്തിലെന്ന് ഗോസിപ്പ്

മഞ്ജു വാര്യര്‍ പ്രണയത്തിലെന്ന് ഗോസിപ്പ്

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിനെ കുറിച്ച് മാത്രമല്ല, ദേ ഇപ്പോള്‍ മഞ്ജുവിനെ കുറിച്ചും പ്രണയ ഗോസിപ്പുകള്‍. മഞ്ജു വാര്യര്‍ പ്രണയത്തിലാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്നറിയാതെ കേട്ടപാതി കേള്‍ക്കാത്ത പാതി വിഷയം ഇന്റര്‍നെറ്റ് ലോകത്ത് ചൂടുള്ള വാര്‍ത്തയായി മാറിക്കഴിഞ്ഞു.

മഞ്ജു വാര്യര്‍ തിരിച്ചുവരവില്‍ സന്തോഷിച്ചവര്‍ ഒരുപാടാണെങ്കിലും, ആ വരവിനെ വിമര്‍ശിച്ചവരുടെ എണ്ണവും കുറവല്ല. ദിലീപുമായുള്ള വിവാഹ മോചനത്തെയും തുടര്‍ന്നുള്ള സംഭവങ്ങളെയും വിഷയമാക്കി പലരും മഞ്ജുവിനെ പിന്നെയും വിമര്‍ശിച്ചിരുന്നു.

manju-warrier

എന്നാല്‍ പ്രണയ ഗോസിപ്പുകളില്‍ മഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. സജീവമായിരുന്ന ആദ്യ കാലത്തും ദിലീപിനൊപ്പമല്ലാതെ മഞ്ജുവിന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ അധികം വന്നിരുന്നില്ല. ഇതാദ്യമായാണ് ഇത്തരമൊരു ഗോസിപ്പ്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കുകയാണ്.

എന്തായാലും വിഷയത്തിന്റെ സത്യാവസ്ത വ്യക്തമാക്കാന്‍ മഞ്ജു രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ പുതിയ സിനിമകളുമായി തിരക്കിലാണ് താരം. രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
A rumor spreading about Manju Warrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam