'നായകന്മാരുടെ തീരുമാനപ്രകാരമാണ് ഇതെല്ലാം...'; സൂപ്പർ താരങ്ങളുടെ സിനിമകളിൽ നിന്നും സാമന്ത ഒഴിവാക്കപ്പെടുന്നു?

തെന്നിന്ത്യൻ സിനിമയിലെ വിസ്മയമാണ് സാമന്ത. സഹനടിയിൽ നിന്നും താരമൂല്യമുള്ള നായികയാകാൻ സാമന്ത ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ കരിയറിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. വ്യക്തിഗത ജീവിതത്തിലും ആരോഗ്യവുമായി ബന്ധപ്പെട്ടുമെല്ലാം ദിനവും നിട പടവെട്ടുകയാണ്. സിനിമാ ജീവിതത്തിലും വിവാഹ ജീവിതത്തിലും വരെ പ്രതിസന്ധികൾ വലയം ചെയ്തിട്ടും ഒരിടത്തും നടി വിട്ടുവീഴ്ച ചെയ്യാതെ ആത്മവിശ്വാസത്തോടെ നിവർന്ന് നിന്ന് നേരിട്ടു. ആരാധകർ ഏറെയുള്ള പ്രിയ താരമാണ് നടി സാമന്ത റൂത്ത് പ്രഭു.

താരമിപ്പോള്‍ സിനിമകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. എന്നാൽ സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടൻ നാഗ ചൈതന്യയെ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു താരം. ഇരുവരും സന്തോഷത്തോടെയാണ് ജീവിതം നയിക്കുന്നതെന്നാണ് ആരാധകരും കരുതിയിരുന്നത്.

Samantha Ruth Prabhu

എന്നാൽ നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും വേർപിരിയുന്ന കാര്യം പ്രഖ്യാപിച്ചത്. വിവാഹമോചനത്തോടെ സാമന്തയുടെ ജീവിതം ആകെ മാറിമറിഞ്ഞു. മയോസൈറ്റിസ് രോഗം ബാധിച്ച വിവരം വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം വെളിപ്പെടുത്തിയത്. പിന്നീട് കുറച്ച് കാലം രോഗനിര്‍ണയത്തിന്‍റെയും ചികിത്സയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു താരം.

അതുകൊണ്ട് തന്നെ സിനിമകളിൽ നിന്നും ഇടവേളയെടുത്തു. രോ​ഗത്തിന് ചെറിയ ശമനം വന്നപ്പോൾ‌ താരം വീണ്ടും ഷൂട്ടിങുമായി സജീവമായി. വിവാഹമോചനത്തിനുശേഷമാണ് സാമന്ത എന്ന അഭിനേത്രിയെ ഇന്ത്യൻ സിനിമ അം​ഗീകരിച്ച് തുടങ്ങുന്നത്. അതുവരെ വെറുമൊരു നായിക പട്ടത്തിനുള്ളിൽ ഒതുക്കി ഇട്ടിരിക്കുകയായിരുന്നു.

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഖുഷി എന്ന ചിത്രം ചെയ്തതിനുശേഷം സാമന്ത തൻ്റെ കരിയറിൽ ഒരു നീണ്ട ഇടവേള എടുത്തിരുന്നു. അതിനുശേഷം ഇപ്പോൾ വീണ്ടും സജീവമായി തുടങ്ങി. എന്നാൽ ലഭിക്കുന്ന പല സിനിമകളിൽ നിന്നും നടി ഒഴിവാക്കപ്പെടുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. സമാന്തയുടെ രണ്ട് വലിയ ബമ്പർ സിനിമകളിൽ നടിക്ക് ഓഫറുകൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രണ്ട് നായകന്മാരും അതിന് എതിർപ്പ് പറഞ്ഞതിനാൽ സാമന്തയെ പ്രോജക്ടിൽ നിന്നും മാറ്റിയതായി റിപ്പോർട്ടുണ്ട്.

അല്ലു അർജുൻ-അറ്റ്‌ലി കോമ്പോ ചിത്രത്തിൽ സാമന്തയായിരുന്നു നായിക. എന്നാൽ ചില കാരണങ്ങളാൽ ചിത്രം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. അതുപോലെ ബോളിവുഡിൽ നിന്ന് വന്ന ഒരു ഓഫറും നടിക്ക് നഷ്ടപ്പെട്ടുവത്രെ. ബി-ടൗണിലെ സാമന്തയുടെ പ്രിയപ്പെട്ട നായകൻ ഷാരൂഖ് ഖാനാണ്. അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടിലേക്ക് സാമന്തയെ തെരഞ്ഞെടുത്തിരുന്നു.

Samantha Ruth Prabhu

എന്നാൽ ഇപ്പോൾ നടിക്ക് ആ അവസരം നഷ്ടപ്പെട്ടതായാണ് സിനിമാ മേഖലയിൽ നിന്നും റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. പലപ്പോഴും ബി​ഗ് ബജറ്റ് സിനിമകൾ കയ്യെത്തും ദൂരത്തിൽ നഷ്ടപ്പെട്ടിട്ടുള്ളയാളാണ് സാമന്ത. നായികയെ അണിയറപ്രവർത്തകർ തീരുമാനിച്ചാലും പിന്നീട് നായകന്മാരുടെ തീരുമാനപ്രകാരം എല്ലാം മാറും. ഇത്തരം സാഹ​ചര്യങ്ങൾ വരുമ്പോഴാണത്രെ സാമന്തയ്ക്കും അവസരങ്ങൾ നഷ്ടപ്പെട്ടത്.

അടുത്തിടെ സദ്​ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ സാമന്ത ധ്യാനം നടത്തുന്ന വീഡിയോ വൈറലായിരുന്നു. ധ്യാനത്തിൽ പങ്കെടുത്തിന്റെ ചിത്രങ്ങൾ സാമന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ലൗകിക ജീവിതത്തിൽ നിന്നും രക്ഷനേടാനുള്ള വഴിയെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിലാണ് താരം ധ്യാനത്തിനായെത്തിയത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X