മനസില്ലാതെ സമ്മതിച്ചു, പക്ഷെ പിന്നീട് തമന്നയുടെ മാറ്റം അച്ഛൻ ശ്രദ്ധിച്ചു; വിജയ് വർമയുമായി പിരിയാൻ കാരണം?
തെന്നിന്ത്യയിലും ബോളിവുഡിലും സജീവമാണ് തമന്ന ഭാട്ടിയ. അടുത്ത കാലത്ത് തമന്നയുടെ സ്വകാര്യ ജീവിതം വലിയ തോതിൽ ചർച്ചയായി. നടൻ വിജയ് വർമയും തമന്നയും പ്രണയത്തിലായപ്പോൾ സിനിമാ ലോകത്ത് ഇത് സംസാര വിഷയമായി. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയിൽ അഭിനയിക്കവെയാണ് തമന്നയും വിജയ് വർമയും പ്രണയത്തിലായത്. പൊതുവെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നടി പക്ഷെ ഇക്കാര്യം മാധ്യമങ്ങളിൽ നിന്നും മറച്ച് വെച്ചില്ല. വിജയ് വർമയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തമന്ന തയ്യാറായി.
അവാർഡ് നിശകളിലും വിവാഹ ചടങ്ങുകളിലും ബോളിവുഡ് പാർട്ടികളിലുമെല്ലാം ഇരുവരും ഒരുമിച്ചെത്തി. പ്രണയം പൂത്തുലഞ്ഞ നാളുകൾ പക്ഷെ അധിക കാലം നീണ്ട് നിന്നില്ല. ഈ വർഷമാദ്യം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല. ബ്രേക്കപ്പിനെക്കുറിച്ച് വന്ന പുതിയ റിപ്പോർട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇത് പ്രകാരം താരങ്ങൾക്കിടയിൽ ചില അസ്വാരസ്യങ്ങളുണ്ടായി.

പിതാവിന്റെ അഭിപ്രായത്തിന് തമന്ന വില കൽപ്പിക്കുന്നുണ്ട്. വിജയുമായുള്ള ബന്ധത്തിൽ തമന്നയുടെ പിതാവിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ മകളുടെ തീരുമാനത്തെ ഇദ്ദേഹം അംഗീകരിച്ചു. 2024-25 കാലയളവിൽ വിവാഹമെന്ന തീരുമാനത്തിനും പിതാവിന് എതിർപ്പില്ലായിരുന്നു. എന്നാൽ തുടക്കത്തിലെ ആവേശം പിന്നീട് തമന്ന വിവാഹത്തോട് കാണിച്ചില്ല. പെട്ടെന്ന് ഇതെന്ത് പറ്റിയെന്ന് പിതാവ് ചോദിച്ചു. വിവാഹം ചെയ്യാൻ ഇപ്പോൾ താൽപര്യപ്പെടുന്നില്ലെന്ന് തമന്ന മറുപടി നൽകി.
ഒരു ഘട്ടത്തിൽ തമന്നയ്ക്ക് വിജയോട് ചില കാര്യങ്ങളിൽ അനിഷ്ടം തോന്നിയെന്നും റിപ്പോർട്ടുണ്ട്. വിജയ് തനിക്കൊപ്പം എല്ലായിടത്തും വരുന്നത് തമന്നയ്ക്ക് ഇഷ്ടമല്ലായിരുന്നു. വിജയുടെ നിർബന്ധപ്രകാരമാണ് ഇവർ ഒരുമിച്ചെത്തിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് താനുമായുള്ള ബന്ധത്തിൽ കമ്മിറ്റഡ് അല്ലെന്നും തമന്നയ്ക്ക് തോന്നി. ബന്ധത്തിൽ നിന്നും അകലുമ്പോൾ പബ്ലിക്കിനോട് എന്ത് പറയുമെന്ന് തമന്നയുടെ മാതാപിതാക്കൾ ചോദിച്ചു. അതിന്റെ ആവശ്യമില്ലെന്നാണ് തമന്ന മറുപടി നൽകിയതെന്നും റിപ്പോർട്ടുണ്ട്. റിപ്പോർട്ടിന്റെ സത്യാവസ്ഥ വ്യക്തമല്ല.

ജോർണലിസ്റ്റ് വിക്കി ലൽവാനിയാണ് ഇങ്ങനെയൊരു റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബ്രേക്കപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് തമന്നയും വിജയ് വർമയും ഇതുവരെ പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ അടുത്ത വൃത്തങ്ങൾ നൽകിയ വിവരപ്രകാരം ബന്ധം പിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടെയും തീരുമാനം.
ഒടിടി പ്രൊജക്ടുകളിലൂടെ ശ്രദ്ധ നേടിയ നടനാണ് വിജയ് വർമ. തമന്ന തെന്നിന്ത്യയിലെ മുൻനിര താരവും. കരിയറിൽ തുടരെ സിനിമകളുമായി തിരക്കിലാണ് ഇരുവരും. 30 വയസിനുള്ളിൽ വിവാഹം ചെയ്ത് മക്കൾ പിറന്ന് കുടുംബ ജീവിതം നയിക്കുമെന്നായിരുന്നു താൻ മുമ്പ് കരുതിയതെന്ന് തമന്ന ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തമന്നയ്ക്കൊപ്പം കരിയറിൽ തിളങ്ങി നിന്ന മിക്ക നടിമാരും വിവാഹ ജീവിതത്തിലേക്ക് കടന്നു.
കാജൽ അഗർവാൾ, ശ്രിയ ശരൺ തുടങ്ങിയവർ ഉദാഹരണം. എന്നാൽ ആലോചിച്ച് മാത്രം വിവാഹത്തിലേക്ക് കടക്കനാണ് തമന്നയുടെ തീരുമാനം. അടുത്ത കാലത് തമന്നയുടെ കരിയറിൽ ചെറിയ വീഴ്ച വന്നിരുന്നു. എന്നാൽ പിന്നീട് വീണ്ടും മുൻനിരയിലേക്ക് നടി വന്നു. ഡാൻസ് നമ്പറുകളിലാണ് തമന്നയെ ഇന്ന് കൂടുതലായും ആരാധകർ കാണുന്നത്. തമിഴിലും ബോളിവുഡിലും തെലുങ്കിലും തമന്ന ഡാൻസ് നമ്പർ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











