കോടീശ്വരിയായി പ്രിയ വാര്യര്‍? പുതിയ പരസ്യ ചിത്രത്തിനായി ഒരുകോടി പ്രതിഫലം? കാണൂ!

Recommended Video

പുതിയ പരസ്യ ചിത്രത്തിനായി ഒരുകോടി പ്രതിഫലം? | FilmiBeat Malayalam

ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരമായി മാറുകയെന്ന ഭാഗ്യം അപൂര്‍വ്വം പേര്‍ക്കേ ലഭിക്കാറുള്ളൂ. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ മുഴുവന്‍ തന്നിലേക്ക് മാറ്റിയ പ്രിയ പ്രകാശ് വാര്യറെന്ന തൃശ്ശൂര്‍ സ്വദേശിനിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവിന്റെ ചിത്രീകരണം പുരോഗമിച്ച് വരുന്നതേയുള്ളൂ. അതിനിടയിലാണ് പ്രിയ താരമായി മാറിയത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

priya

ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കാനായിട്ടായിരുന്നു പ്രിയ എത്തിയത്. എന്നാല്‍ അഭിനയമികവ് കണ്ടതിന് ശേഷം താരത്തിന് അഭിനയസാധ്യതയുള്ള കഥാപാത്രത്തെ നല്‍കുകയായിരുന്നു. വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയാണ് പിന്നീട് സിനിമയൊരുക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് താരത്തെക്കുറിച്ചുള്ള പുതിയ വിശേഷമെത്തിയത്.

 വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

കേവലമൊരു കണ്ണിറുക്കലിലൂടെയാണ് പ്രിയ വാര്യര്‍ താരമായി മാറിയത്. മാണിക്യമലരായ പൂവി എന്ന ഗാനം വൈറലായതോടെ പ്രിയയും ശ്രദ്ധിക്കപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഗാനവും താരവും വൈറലാവുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇപ്പോള്‍ വീണ്ടും താരം വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ്. ദേശീയ മാധ്യമങ്ങള്‍ വരെ താരത്തെക്കുറിച്ച് വാചാലരായ സംഭവവും അരങ്ങേറിയിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്താതാരമായി മാറിയിരിക്കുകയാണ് പ്രിയ.

പ്രതിഫലം ഒരു കോടി

പ്രതിഫലം ഒരു കോടി

പുതിയ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താരം ഒരു കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ദേശീയതലത്തില്‍ വരെ ശ്രദ്ധ നേടവുന്ന പരസ്യവുമായാണ് താരം വീണ്ടും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പരസ്യത്തിനായി താരത്തിന് ഒരുകോടി രൂപയാണ് പ്രതിഫലമായി നല്‍കിയതത്രേ. ഇക്കാര്യത്തെക്കുറിച്ചറിഞ്ഞ ആരാധകരുടെ കണ്ണും തള്ളിയിരിക്കുകയാണ്.

മഞ്ച് പരസ്യം പിന്‍വലിച്ചത് വിവാദമായി

മഞ്ച് പരസ്യം പിന്‍വലിച്ചത് വിവാദമായി

മഞ്ചിന്റെ പരസ്യത്തിലായിരുന്നു താരം നേരത്തെ അഭിനയിച്ചത്. താരത്തിന്റെ അഭിനയം മോശമായതിനാലാണ് പരസ്യം പിന്‍വലിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. പരസ്യം പരാജയമായിരുന്നുവെന്നും നിര്‍മ്മാതാക്കള്‍ക്ക് ഭീമമായ നഷ്ടമുണ്ടായി എന്ന തരത്തില്‍ വരെ കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. കാലാവധി കഴിഞ്ഞതിനാലാണ് പരസ്യം പിന്‍വലിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെയാണ് ആ വിവാദം അവസാനിച്ചത്.

സംവിധായകനും നിര്‍മ്മാതാവും തമ്മിലെ തര്‍ക്കം

സംവിധായകനും നിര്‍മ്മാതാവും തമ്മിലെ തര്‍ക്കം

അഡാര്‍ ലവിന്റെ ചിത്രീകരണത്തിനിടയില്‍ പ്രിയയെച്ചൊല്ലി സംവിധായകനും നിര്‍മ്മാതാവും വഴക്കിട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. നേരത്തെ പണം നല്‍കിയിട്ടും കൃത്യമായി ചിത്രീകരണം പൂര്‍ത്തിയാക്കിയില്ലെന്നാരോപിച്ചായിരുന്നു നിര്‍മ്മാതാവ് രംഗത്തെത്തിയത്. എന്നാല്‍ പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹം രംഗത്തുവരികയും തിരക്കഥയില്‍ മാറ്റം വരുത്താനാവില്ലെന്ന് താന്‍ വ്യക്തമാക്കിയിരുന്നുവെന്നുമാണ് സംവിധായകന്‍ പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമിലെ താരം

ഇന്‍സ്റ്റഗ്രാമിലെ താരം

സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ സോഷ്യല്‍ മീഡിയയെ കീഴടക്കിയെന്ന റെക്കോര്‍ഡും ഈ സുന്ദരിക്ക് സ്വന്തമാണ്. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ മലയാള താരങ്ങളില്‍ ഏറെ മുന്നിലാണ് ഈ താരം. ദുല്‍ഖര്‍ സല്‍മാനെയാണ് ഈ താരം വെട്ടിച്ചത്. 6.2 മില്യണ്‍ ഫോളോവേഴാസാണ് ഈ താരത്തെ പിന്തുടരുന്നത്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

പുതിയ പരസ്യത്തിനായി കാത്തിരിക്കുന്നു

പുതിയ പരസ്യത്തിനായി കാത്തിരിക്കുന്നു

പ്രിയ അഭിനയിക്കുന്ന പുതിയ പരസ്യ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ സിനിമ ഇറങ്ങുന്നതിനിടയില്‍ നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നുവെങ്കിലും സ്വീകരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. അഡാര്‍ ലവ് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ അടുത്ത സിനിമയെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു താരം പറഞ്ഞത്. അതിനിടയിലാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X