»   » മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍മാറിയതായി അഭ്യൂഹം.. ഞെട്ടലോടെ ആരാധകര്‍!

മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍മാറിയതായി അഭ്യൂഹം.. ഞെട്ടലോടെ ആരാധകര്‍!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. എംടി വാസുദേന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം വി എ ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുന്നത്. ആയിരം കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി ആര്‍ ഷെട്ടിയാണ്.

സൗബിന്‍ ഷാഹിര്‍ വിവാഹിതനാവുന്നു.. മനസ്സ് കീഴടക്കിയ സുന്ദരിയെ കാണൂ.. ചിത്രങ്ങള്‍ വൈറല്‍!

അഭിഷേക് ബച്ചന്റെ നായികയാവാന്‍ ഐശ്വര്യയില്ല.. ജീവിതത്തിലെ നായകനെ സിനിമയില്‍ വേണ്ടേ?

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തന്റെ അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മോഹന്‍ലാലിന്റെ ശരീര ഭാരം കുറയ്ക്കുന്നതിനായി മൂന്നു മാസത്തെ ഇടവേള നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ഒടിയന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത് രണ്ടാമൂഴത്തിലാണ്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ല ഇപ്പോള്‍ ലഭിക്കുന്നത്.

നിര്‍മ്മാതാവ് പിന്‍മാറിയെന്ന പ്രചാരണം

സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ബി ആര്‍ ഷെട്ടി പിന്‍വാങ്ങുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലും ഇത്തരത്തില്‍ പോസ്റ്റുകളുണ്ട്.

ആരാധകര്‍ക്ക് ആശങ്ക

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് എന്ത് സംഭവിച്ചുവെന്നറിയാനാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമ തുടങ്ങുന്നതിനെക്കുറിച്ച് സംവിധായകന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.

ഒടിയന്‍ അവസാന ഘട്ടത്തിലേക്ക്

ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കന്റെ കഥ പറയുന്ന സിനിമയായ ഒടിയന്‍ അവസാന ഘട്ട ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ ശരീരം മെലിയുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

രണ്ടാമൂഴം ആരംഭിക്കുന്നത്

2018 ജനുവരിയോടെ രണ്ടാമൂഴത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്. ആരാധകരുടെ ആശങ്ക തുടരുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.

രണ്ട് ഭാഗങ്ങളിലായി തിയേറ്ററുകളിലേക്ക്

രണ്ടു ഭാഗങ്ങളിലായാണ് ചിത്രം ഒരുക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ആദ്യ ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. കൃത്യം 100 ദിവസത്തിന് ശേഷം രണ്ടാം ഭാഗവും തിയേറ്ററുകളിലേക്ക് എത്തും.

ഭാഷാഭേദമില്ലാതെ ഒരുക്കുന്നു

മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ ഒരുക്കുന്ന ചിത്രം മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഒരുക്കുന്നുണ്ട്. വിദേശ ഭാഷകളിലും ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മഹാഭാരതം എന്ന പേരിലാണ് ചിത്രം മറ്റ് ഭാഷകളില്‍ അറിയപ്പെടുക.

നിര്‍മ്മാതാവായി ബി ആര്‍ ഷെട്ടി

വ്യവസായ പ്രമുഖനായ ബീ ആര്‍ ഷെട്ടിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 750 കോടി ബഡ്ജറ്റായിരുന്നു സംവിധായകന്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ അദ്ദേഹം 1000 കോടി അനുവദിക്കുകയായിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് പിന്‍മാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുന്നു

സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ള കുപ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ കഥാപാത്രം

ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. അഭിനയ ജീവിതത്തില്‍ സ്വപ്‌ന കഥാപാത്രമാണ് ഭീമനെന്നാണ് മോഹന്‍ലാല്‍ ഈ അവസരത്തെ വിശേഷിപ്പിച്ചത്.

നായികയായി മഞ്ജു വാര്യര്‍

ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വര്യരും വി എ ശ്രീകുമാര്‍ മേനോനും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കും. തിരിച്ച് വരവില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്.

English summary
Producer quit from Randamoozham, news spreading in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam